വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

Comments Off on വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

കെ.കെ രമയ്ക്കെതിരെ സിപിഎം സൈബർ സഖാക്കൾ നടത്തുന്ന വെർബൽ റേപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എസ്എഫ്ഐ നേതാവും സൈമൺ ബ്രിട്ടോയുടെ ഭാര്യയുമായ സീന ഭാസ്കർ. കെ.കെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആർക്കാണ് യോഗ്യത. ഭക്തജനങ്ങൾ കാലാനുസൃതമായി വരും പോകും. അക്കൂട്ടത്തിലുള്ളവർ രമ ആരായിരുന്നു എന്തായിരുന്നുവെന്നറിയണമെന്ന് സീന ഫെയ്‌ബുക്കിൽ ഇട്ട കുറിപ്പിൽ പറയുന്നു.പാർട്ടി കുടുംബാംഗമായ രമയും ഞാനും ഒരുമിച്ച് SFI സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. കേരളത്തിലെ കാലലയങ്ങളെ ചോരക്കളമാക്കിയ സമര പോരാട്ടങ്ങളിലെ സജീവ പോരാളികളായിരുന്നു ഞങ്ങൾ. വിളനിലം, മെഡിക്കോസ് സമരങ്ങൾ… കോഴിക്കോട് ജില്ലയിൽ ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകിയത് സ. കെ.കെ രമയായിരുന്നു. ഈ ട്രോളുന്നവർ പാർട്ടിയെ കൊണ്ട് സ്വന്തം കാര്യം നടത്താൻ സാധിയ്ക്കാതെ വരുമ്പോൾ ; അപ്പോൾ അറിയാം യഥാർത്ഥ സ്നേഹവും മുഖവും…എന്ന് സീന പറഞ്ഞു.

ഇപ്പോൾ ഓരോരോ ഭക്തസംഘങ്ങൾ അവർ ആരാണെന്നും മറ്റുള്ളവർ എങ്ങനെയായിരുന്നു എന്നുമറിയാതെ ട്രാളുകളിറക്കാനും നുണകൾ പ്രചരിപ്പിയ്ക്കാനും നടക്കുന്നു. നാണമില്ലെ ഇവറ്റകൾക്ക്…? എന്ന് സീന ഭാസ്കർ ചോദിച്ചു.സ്വന്തം കാലിന്നടിയിലെ മണ്ണൂർന്നു പോകുന്നതറിയാതെ നടക്കുന്നവർക്ക് പ്രകൃതി മുന്നറിയിപ്പ് നൽകിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്. അതിനെ നേരിടാൻ നുണകൾ കൊണ്ട് സാധിയ്ക്കില്ല…അപ്പോഴും കുബുദ്ധിക്കാരായ നിങ്ങൾ ചെറുത്തു നിൽക്കാതെ പ്രളയത്തോടൊപ്പം ചേർന്നു നിൽക്കുമെന്നുറപ്പാണ്. ആ സമയത്തും നിങ്ങൾ ഫാസിസ്റ്റുകളായി ഞങ്ങളെ പോലുള്ളവരെ ട്രോളുമെന്നതിൽ സംശയമില്ല…ലാൽസലാം…’ വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല എന്ന് സീന കൂട്ടിച്ചേർത്തു.

സീന ഭാസ്കറിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം

സഖാവ് കെ.കെ രമയെ ചീത്ത വിളിയ്ക്കാനും ട്രോളാനും ആർക്കാണ് യോഗ്യത. ഭക്തജനങ്ങൾ കാലാനുസൃതമായി വരും പോകും. അക്കൂട്ടത്തിലുള്ളവർ രമ ആരായിരുന്നു എന്തായിരുന്നുവെന്നറിയണം. കേവലമൊരു വീട്ടമ്മയായിരുന്നില്ല രമ. പാർട്ടി കുടുംബാംഗമായ രമയും ഞാനും ഒരുമിച്ച് SFI സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്നു. കേരളത്തിലെ കാലലയങ്ങളെ ചോരക്കളമാക്കിയ സമര പോരാട്ടങ്ങളിലെ സജീവ പോരാളികളായിരുന്നു ഞങ്ങൾ. വിളനിലം, മെഡിക്കോസ് സമരങ്ങൾ… ഈ സമരങ്ങളിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് ജയിലറയ്ക്കുള്ളിലിടുകയും വിദ്യാർത്ഥിനികൾ സമരം ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോൾ കോഴിക്കോട് ജില്ലയിൽ ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകിയത് സ. കെ.കെ രമയായിരുന്നു. ഈ ട്രോളുന്നവർ പാർട്ടിയെ കൊണ്ട് സ്വന്തം കാര്യം നടത്താൻ സാധിയ്ക്കാതെ വരുമ്പോൾ ; അപ്പോൾ അറിയാം യഥാർത്ഥ സ്നേഹവും മുഖവും…

ഒരു കാലഘട്ടത്തിൽ ഞങ്ങളൊക്കെ ഇന്ത്യയൊട്ടാകെ കാമ്പസുകളില്ലെല്ലാം SFI ഭൂരിപക്ഷമാക്കാനും, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം നടപ്പാക്കാനും അതുവഴി എല്ലാവരും തുല്യരാകണമെന്നും ആഗ്രഹിച്ച് പാർട്ടി പ്രവർത്തനം നടത്തിയവരാണ്. ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞ് കല്യാണം കഴിയ്ക്കാനുള്ള മോഹം കൊണ്ടല്ല സൈമൺ ബ്രിട്ടോയെ പോലൊരാളെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ സഖാക്കൾ… ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷികൾ… ഇവരെ ആദരിയ്ക്കുകയും സംരക്ഷിയ്ക്കേണ്ടുന്നതും ഓരോ പാർട്ടി വിശ്വാസിയുടേയും അതിലുപരി പാർട്ടി അംഗങ്ങളുടേയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ഓരോരോ ഭക്തസംഘങ്ങൾ അവർ ആരാണെന്നും മറ്റുള്ളവർ എങ്ങനെയായിരുന്നുവെന്നുമറിയാതെ ട്രാളുകളിറക്കാനും നുണകൾ പ്രചരിപ്പിയ്ക്കാനും നടക്കുന്നു. നാണമില്ലെ ഇവറ്റകൾക്ക്…

ഇപ്പോൾ കേരളത്തിന്റെ പല ഭാഗത്തു ചെല്ലുമ്പോഴും സൈമൺ ബ്രിട്ടോയും ചേച്ചിയുമൊക്കെ പാർട്ടിയിലുണ്ടൊ? ബ്രിട്ടോ SFI ആയിരുന്നില്ല; കുത്തു കൊണ്ടതിന് ശേഷം പാർട്ടി ഏറ്റെടുക്കുകയായിരുന്നു തുടങ്ങി നിരവധി ചോദ്യങ്ങളും നുണപ്രചരണങ്ങളും നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ… പ്രചാരണം നടത്തിക്കോളൂ; സ്വന്തം കാലിന്നടിയിലെ മണ്ണൂർന്നു പോകുന്നതറിയാതെ നടക്കുന്നവർക്ക് പ്രകൃതി മുന്നറിയിപ്പ് നൽകിയ പ്രളയം പോലൊരു പ്രളയം വരുന്നുണ്ട്. അതിനെ നേരിടാൻ നുണകൾ കൊണ്ട് സാധിയ്ക്കില്ല…
അപ്പോഴും കുബുദ്ധിക്കാരായ നിങ്ങൾ ചെറുത്തു നിൽക്കാതെ പ്രളയത്തോടൊപ്പം ചേർന്നു നിൽക്കുമെന്നുറപ്പാണ്. ആ സമയത്തും നിങ്ങൾ ഫാസിസ്റ്റുകളായി ഞങ്ങളെ പോലുള്ളവരെ ട്രോളുമെന്നതിൽ സംശയമില്ല…ലാൽസലാം…

വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല. ചിലരൊക്കെ അങ്ങനെ വ്യാഖ്യാനിച്ചേയ്ക്കാം. യജമാനന്മാർ കൊട്ടാൻ പറയുമ്പോൾ കൊട്ടുകയും നിർത്താൻ പറയുമ്പോൾ നിർത്തുകയും ചെയ്യുന്ന ഇവരെ കുറിച്ചെന്തു പറയാൻ … ഹാ! കഷ്ടം!!!

news_reporter

Related Posts

വി. മുരളീധരന്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

Comments Off on വി. മുരളീധരന്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കാന്‍ നടപടി

Comments Off on ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കാന്‍ നടപടി

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ: രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

Comments Off on പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ: രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ഈഴവരെ ‘തെണ്ടികൾ’ എന്ന് വിളിച്ച പി.സി. ജോർജ്ജിന് ഒരു ഈഴവ യുവാവിൻറെ മറുപടി

Comments Off on ഈഴവരെ ‘തെണ്ടികൾ’ എന്ന് വിളിച്ച പി.സി. ജോർജ്ജിന് ഒരു ഈഴവ യുവാവിൻറെ മറുപടി

ബിഷപ്പിനെ പിടിക്കാനുള്ള നട്ടെല്ല് ഇരട്ടച്ചങ്കനില്ല സഖാക്കളേ: കെ.സുരേന്ദ്രൻ

Comments Off on ബിഷപ്പിനെ പിടിക്കാനുള്ള നട്ടെല്ല് ഇരട്ടച്ചങ്കനില്ല സഖാക്കളേ: കെ.സുരേന്ദ്രൻ

മദ്യം അപകടകാരിഎന്നും ക‌ഞ്ചാവ് ഔഷധമാണെന്നും സ്വാമി നിത്യാനന്ദ,​ പിറകെ ക്രൈം ബ്രാഞ്ച് നോട്ടീസ്

Comments Off on മദ്യം അപകടകാരിഎന്നും ക‌ഞ്ചാവ് ഔഷധമാണെന്നും സ്വാമി നിത്യാനന്ദ,​ പിറകെ ക്രൈം ബ്രാഞ്ച് നോട്ടീസ്

ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി; മാറ്റിയതല്ല സ്വയം രാജിവച്ച് ഒഴിഞ്ഞതാണെന്ന് ഷാഫി

Comments Off on ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി; മാറ്റിയതല്ല സ്വയം രാജിവച്ച് ഒഴിഞ്ഞതാണെന്ന് ഷാഫി

മധുവിനെ തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു; 16 പേര്‍ക്കെതിരേ കൊലക്കുറ്റം

Comments Off on മധുവിനെ തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു; 16 പേര്‍ക്കെതിരേ കൊലക്കുറ്റം

‘പത്മാവതി’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കിൽ സംരക്ഷണം നല്‍കാമെന്ന് ഡി.വൈ.എഫ്.ഐ

Comments Off on ‘പത്മാവതി’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കിൽ സംരക്ഷണം നല്‍കാമെന്ന് ഡി.വൈ.എഫ്.ഐ

കേരളത്തിൻറെ അഭിമാനമായ പി യു ചിത്രയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്

Comments Off on കേരളത്തിൻറെ അഭിമാനമായ പി യു ചിത്രയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്

ശാസ്ത്രീയത, മനുഷ്യാവകാശം, ജനാധിപത്യം, ജേക്കബ് വടക്കുഞ്ചേരിയുടെ അറസ്റ്റ്

Comments Off on ശാസ്ത്രീയത, മനുഷ്യാവകാശം, ജനാധിപത്യം, ജേക്കബ് വടക്കുഞ്ചേരിയുടെ അറസ്റ്റ്

പോലീസ് റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി രാജ്ഭവന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

Comments Off on പോലീസ് റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി രാജ്ഭവന് മുന്നിൽ യുവാവിന് ദാരുണാന്ത്യം

Create AccountLog In Your Account