ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

Comments Off on ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിലൂടെ നടത്തിയ ആത്മഹത്യാ പ്രപണതയ്‌ക്കെതിരെയുള്ള വീഡിയോ സന്ദേശമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ലോകത്തല്‍ ഏറ്റവും സന്തോഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ സന്ദേശത്തിൽ പറയുന്നു. അടുത്തിടെ നടക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ മരണത്തില്‍ 60 ശതമാനം പേരും മലയാളികളാണെന്നും കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ആറ് മലയാളികള്‍ ജീവനൊടുക്കിയതും നടുക്കത്തോടെ അറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്ന കാര്യം പ്രവാസി മലയാളികള്‍ മനസിരുത്തി കേള്‍ക്കണമെന്ന് വീഡിയോയുടെ ആമുഖത്തില്‍ മുതുകാട് പറയുന്നുണ്ട്.

ഒരിക്കല്‍ ബഹ്‌റൈനില്‍ ഫയര്‍എസ്‌കേപ്പ് നടത്തിയപ്പോള്‍ എനിക്ക് ഗുരുതരമായി പൊള്ളലേറ്റ കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു. മണ്ണെണ്ണക്ക് പകരം പെട്രോളും വൈക്കോലിന് പകരം കുതിരപ്പുല്ലും ഉപയോഗിച്ചതായിരുന്നു തീ ആളിപ്പടര്‍ന്നതിന് കാരണം. വേദന കടിച്ചമര്‍ത്തി കുറെ ദിവസം ബഹ്‌റൈനിലുള്ള അമേരിക്കന്‍ മിഷന്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. 10 വയസ് മുതല്‍ മാജിക്ക് അവതരിപ്പിച്ച് തുടങ്ങിയ, രക്ത്തതില്‍പ്പോലും മാജിക്ക് അലിഞ്ഞുചേര്‍ന്ന ആളാണ് ഞാന്‍. എന്നാല്‍ മാജിക്കിനെ എന്നന്നേക്കുമായി കൈയൊഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ വിധിയെഴുതി. ഇതോടെ ഞാന്‍ മാനസികമായി തകര്‍ന്നു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഞാന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും സന്തേഷവാനായി ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നോ?

അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് കേള്‍ക്കു. പരിഹാരം ഇല്ലാത്ത ഒരു കാര്യവും ഇല്ല. മാനസിക പിരിമുറുക്കം അതേപടി കൊണ്ടുനടന്നാല്‍ വിഭ്രാന്തിയുടെ ലോകത്തേക്ക് എത്തിപ്പെടും. നമ്മില്‍ ആധിയുണ്ടകും. ഇതില്‍ നിന്നെല്ലാം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയും. പിന്നെന്തിന് മരണത്തെ ആശ്രയിക്കണമെന്നും മുതുകാട് ചോദിക്കുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

Comments Off on വീണ്ടും പൊലീസ് കൊല: പൊലീസ് ഭീഷണിയില്‍ ദളിത് യുവാവ് ജീവനൊടുക്കി

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

Comments Off on എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

Comments Off on പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

Comments Off on ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

സരിതയുടെ കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് ഉമ്മൻ ചാണ്ടി

Comments Off on സരിതയുടെ കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് ഉമ്മൻ ചാണ്ടി

സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

Comments Off on സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മന്ത്രിസഭാ തീരുമാനം ; മിനിമം ചാര്‍ജ് എട്ട് രൂപ

Comments Off on സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു മന്ത്രിസഭാ തീരുമാനം ; മിനിമം ചാര്‍ജ് എട്ട് രൂപ

യുക്തിവാദികളുടെ നാരായണ ഗുരു വിവാദവും പകിട പതിമൂന്നും

Comments Off on യുക്തിവാദികളുടെ നാരായണ ഗുരു വിവാദവും പകിട പതിമൂന്നും

കേരളം ബി.ജെ.പി ഭരിക്കുമെന്ന് ബിപ്ലവ് കുമാറിന്റെ പ്രവചനം

Comments Off on കേരളം ബി.ജെ.പി ഭരിക്കുമെന്ന് ബിപ്ലവ് കുമാറിന്റെ പ്രവചനം

പ്രിന്സിപ്പാളിനെതിരെ പോസ്റ്റര്‍: സ്ത്രിത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിലുമപ്പുറം നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി

Comments Off on പ്രിന്സിപ്പാളിനെതിരെ പോസ്റ്റര്‍: സ്ത്രിത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിലുമപ്പുറം നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി

അന്വേഷണ ഉദ്യോഗസ്ഥനും ബിഷപ്പിന്റെ അറസ്റ്റിനും ഇടയില്‍ പണത്തിൻറെ പരുന്ത് പറക്കുന്നു?

Comments Off on അന്വേഷണ ഉദ്യോഗസ്ഥനും ബിഷപ്പിന്റെ അറസ്റ്റിനും ഇടയില്‍ പണത്തിൻറെ പരുന്ത് പറക്കുന്നു?

ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Comments Off on ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Create AccountLog In Your Account