നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവ്

നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവ്

നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവ്

Comments Off on നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവ്

ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരില്‍ നിന്നുമാണ് പണം ഈടാക്കുക.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് വിധി.

തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹര്‍ജി സമര്‍പ്പിച്ചത്. നമ്പിനാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് വിധിയോട് പ്രതികരിച്ചു . നീണ്ട നിയമപോരാട്ടമായിരുന്നു തന്റേത്. നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധിയ്ക്ക് ശേഷം അറിയിക്കാമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്. നഷ്ടപരിഹാരമായിരുന്നില്ല ആവശ്യം. ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടിയായിരുന്നു തന്റെ ആവശ്യമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

അതേസമയം, യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

മുലകൾ തുറന്ന് മലയാളി സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത് ആരതി

Comments Off on മുലകൾ തുറന്ന് മലയാളി സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത് ആരതി

‘ചിന്തയുടെ ചിന്ത എന്തേ ഇക്കാര്യത്തില്‍ ഉണരാത്തത്?’ ചിന്താ ജെറോമിന് കെ.എസ്.യു നേതാവിന്റെ കത്ത്

Comments Off on ‘ചിന്തയുടെ ചിന്ത എന്തേ ഇക്കാര്യത്തില്‍ ഉണരാത്തത്?’ ചിന്താ ജെറോമിന് കെ.എസ്.യു നേതാവിന്റെ കത്ത്

ദളിത്-സവർണ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വീട്ടുതടങ്കലിലാക്കാൻ സുപ്രീം കോടതി ഉത്തരവ്

Comments Off on ദളിത്-സവർണ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വീട്ടുതടങ്കലിലാക്കാൻ സുപ്രീം കോടതി ഉത്തരവ്

ചെന്നൈ സത്യഭാമ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു തീയിട്ടു

Comments Off on ചെന്നൈ സത്യഭാമ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു തീയിട്ടു

സി.പി.എം എന്നാൽ കമ്യൂണിസ്റ്റു പാർട്ടി ഓഫ് കേരളം അല്ല:സീതാറാം യെച്ചൂരി

Comments Off on സി.പി.എം എന്നാൽ കമ്യൂണിസ്റ്റു പാർട്ടി ഓഫ് കേരളം അല്ല:സീതാറാം യെച്ചൂരി

ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ഇ. ഷാനവാസ് ഖാനും കുടുംബത്തിനും സംഘപരിവാർ വധ ഭീഷണി

Comments Off on ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ഇ. ഷാനവാസ് ഖാനും കുടുംബത്തിനും സംഘപരിവാർ വധ ഭീഷണി

സങ്കുചിത മത വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണം: മുഖ്യമന്ത്രി

Comments Off on സങ്കുചിത മത വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണം: മുഖ്യമന്ത്രി

വി. മുരളീധരന്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

Comments Off on വി. മുരളീധരന്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

കമല്‍ഹാസനെതിരെ ശ്രുതിയും അക്ഷരയും; അത് അവരുടെ അവകാശമാണെന്ന് കമല്‍

Comments Off on കമല്‍ഹാസനെതിരെ ശ്രുതിയും അക്ഷരയും; അത് അവരുടെ അവകാശമാണെന്ന് കമല്‍

ഉള്ളി വില കിലോയ്ക്ക് 50 പൈസ

Comments Off on ഉള്ളി വില കിലോയ്ക്ക് 50 പൈസ

ജിഷാ കൊലക്കേസിലെ നിഷയുടെ വെളിപ്പെടുത്തല്‍, അവരുടെ തോന്നല്‍ മാത്രമെന്ന് പൊലീസ്

Comments Off on ജിഷാ കൊലക്കേസിലെ നിഷയുടെ വെളിപ്പെടുത്തല്‍, അവരുടെ തോന്നല്‍ മാത്രമെന്ന് പൊലീസ്

Create AccountLog In Your Account