കേരള സര്‍വ്വകലാശാല പി.ജി. പരീക്ഷ മാറ്റിവെയ്ക്കില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കേരള സര്‍വ്വകലാശാല പി.ജി. പരീക്ഷ മാറ്റിവെയ്ക്കില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കേരള സര്‍വ്വകലാശാല പി.ജി. പരീക്ഷ മാറ്റിവെയ്ക്കില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Comments Off on കേരള സര്‍വ്വകലാശാല പി.ജി. പരീക്ഷ മാറ്റിവെയ്ക്കില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പ്രളയക്കെടുതിയില്‍ നിന്ന് ഇപ്പോഴും കരകയറാത്ത ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിലെ പി.ജി. വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കേരള സര്‍വ്വകലാശാല. പി.ജി പരീക്ഷ മുന്‍നിശ്ചയപ്രകാരം നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തതോടെയാണ് സര്‍വകലാശാലയുടെ ക്രൂരതയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഇരയാകേണ്ടിവരുന്നത്.

പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിലും കുട്ടനാട്ടിലുമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ചെങ്ങന്നൂരില്‍ തന്നെ നാല് കോളേജുകള്‍ കേരള സര്‍വകലാശാലയുടെ കീഴിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെ പഠിക്കുന്ന പല വിദ്യാര്‍ത്ഥികളും പ്രളയത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സര്‍വകലാശാലയുടെ പരീക്ഷണം.

നാളെയും ആറാം തീയതിയിലുമായി നടക്കുന്ന പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയാണ് പ്രളയബാധിത പ്രദേശത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുമുള്ളത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പി.എസ്.സിയും ഹയര്‍ സെക്കണ്ടറി-ഹൈസ്‌ക്കൂള്‍ പരീക്ഷകളും മാറ്റിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത് അട്ടിമറിക്കപ്പെടുന്നത് സര്‍വകലാശാലയുടെ പകപോക്കലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ബിരുദതലം വരെയുള്ള പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമെടുത്തെങ്കിലും പൊഫഷണല്‍ കോഴ്‌സ്, പി.ജി എന്നീ തലങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.

തീരുമാനത്തോട് വൈസ് ചാന്‍സിലര്‍ക്ക് അടക്കം വിയോജിപ്പുണ്ടെങ്കിലും സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ചിലരുടെ പിടിവാശിയാണ് തീരുമാനത്തിന് പിന്നിലെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് പി.ജി കോഴ്‌സുകളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പി.ജി കോഴ്‌സുകളില്‍ 90 ദിവസം അധ്യയനം നടന്നിട്ടില്ലെന്നും ആകെ ഒരു മാസം മാത്രമാണ് നടന്നിട്ടുള്ളതെന്നും അതുകൊണ്ട് പരീക്ഷാ നീട്ടിവെക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വാദം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ഫെയ്‌സ്ബുക്ക് വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്

Comments Off on ഫെയ്‌സ്ബുക്ക് വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്

‘നീതി’ കിട്ടിയില്ലെങ്കിൽ ‘നീ …’തീ’ യാവുക; ഫ്രാങ്കോയെ ചുട്ടെരിക്കാനുള്ള പെണ്‍രോഷം

Comments Off on ‘നീതി’ കിട്ടിയില്ലെങ്കിൽ ‘നീ …’തീ’ യാവുക; ഫ്രാങ്കോയെ ചുട്ടെരിക്കാനുള്ള പെണ്‍രോഷം

നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

Comments Off on നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

ആർത്തവ ലഹള: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്

Comments Off on ആർത്തവ ലഹള: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്

ശോഭനാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; എം.എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on ശോഭനാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; എം.എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

അരവിന്ദ് കേജ് രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

Comments Off on അരവിന്ദ് കേജ് രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

ബ്ലു, റെഡ് മൂണ്‍ പ്രതിഭാസം; കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം, കടല്‍ ക്ഷോഭത്തിനു സാധ്യത

Comments Off on ബ്ലു, റെഡ് മൂണ്‍ പ്രതിഭാസം; കേരളത്തില്‍ നാലു ദിവസത്തേയ്ക്ക് ജാഗ്രത നിര്‍ദേശം, കടല്‍ ക്ഷോഭത്തിനു സാധ്യത

വ്യാജരേഖ ചമച്ച കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്തു

Comments Off on വ്യാജരേഖ ചമച്ച കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്തു

മരിച്ച ശേഷവും ശാന്തിയില്ലാതെ പ്രശസ്ത ചിത്രകാരനായ അശാന്തൻറെ മൃതശരീരം

Comments Off on മരിച്ച ശേഷവും ശാന്തിയില്ലാതെ പ്രശസ്ത ചിത്രകാരനായ അശാന്തൻറെ മൃതശരീരം

അമ്മയും സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍

Comments Off on അമ്മയും സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍

മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

Comments Off on മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

സുനന്ദ പുഷ്കർ കേസ്: ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Comments Off on സുനന്ദ പുഷ്കർ കേസ്: ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Create AccountLog In Your Account