ഭൂമി തട്ടിപ്പ് കേസ്: റോബർട്ട് വാദ്ര‌യ്ക്കും മുൻ ഹരിയാന മുഖ്യമന്ത്രിക്കെതിരെയും എഫ്.ഐ.ആർ

യു.പി.എ അദ്ധ്യക്ഷൻ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്ക്കെതിരെയും കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഢയ്ക്കെതിരെയും ഗുരുഗ്രാം ഭൂമിതട്ടിപ്പ് കേസിൽ എഫ്ഐ.ആർ രജിസ്റ്റർ ചെയ്തു. റോബർട്ട് വാദ്രയുടെ ഉടമസ്ഥയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്.

മേവത് സ്വദേശിയായ സുരേന്ദ്ര ശർമയുടെ പരാതിയിൽ ഹരിയാനയിലെ ഖെർകി ഡൗല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി സെക്ഷൻ 120 ബി), വഞ്ചന (സെക്ഷൻ 420), വ്യാജ രേഖ ചമയ്ക്കൽ (467, 468, 471). അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് എഫ്ഐ.ആർ.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642