അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

Comments Off on അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

ലെജികൃഷ്ണൻ

ആഗസ്റ്റ്‌ 28 മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ്‌.നവോത്ഥാന കേരളം കെട്ടിപ്പടുത്തതിൽ അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന മഹാത്മ അയ്യങ്കാളിയുടെ ഓർമ്മകൾ ഇന്നും നമ്മെ കർമ്മനിരതമാക്കുന്നതാണ്‌. അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത അത്യുജ്ജല പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകർന്നു കൊടുത്ത മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള സ്മരണകളും ഈ പ്രളയകാലത്ത്‌ പ്രസക്തമാണ്‌. അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾ നൽകിയ സഹായത്തെക്കുറിച്ച്‌ ഈ ജന്മദിനത്തിൽ ഓർക്കാതിരിക്കാനാകില്ല. അത്‌ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്‌.

കേരളത്തിലെ ദലിത്‌-പിന്നാക്ക ജനവിഭാഗങ്ങൾക്ക്‌ വിദ്യഭ്യാസം ആർജ്ജിക്കുന്നതിനുള്ള സൗകര്യം ലഭിച്ചത്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ മാത്രമാണെന്നത്‌ ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന സംഗതിയാണ്‌..അതെ,നാം മത്സരിക്കുന്നത്‌ അയ്യായിരം കൊല്ലത്തിലധികമായി വാമൊഴിയായും വരമൊഴിയായും വിദ്യ അഭ്യസിച്ചു വരുന്ന വരേണ്യ ജന സമൂഹത്തോടാണ്‌.

കീഴാള മുന്നേറ്റത്തിന്റെ മൗലികമായ സമരായുധമാണ്‌ വിദ്യഭ്യാസമെന്നത്‌ മറ്റാരെക്കാളും മുമ്പെ അയ്യങ്കാളി തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.അതുകൊണ്ട്‌ പൊതുവിദ്യാലയ പ്രവേശനത്തിനായി നിരവധി സമരങ്ങളും ചെറുതുനിൽപ്പുകളും അദ്ദേഹം നടത്തിയിട്ടുണ്ട്‌.അതിന്റെ ഫലമായി കീഴാള വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും വിദ്യാലയപ്രവേശനം അനുവദിക്കുന്നതിനുള്ള ഉത്തരവ്‌ 1907 ൽ ഗവൺമന്റ്‌ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ അത്‌ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.അദ്ദേഹത്തിന്റെ നിരന്ത്ര ശ്രമത്തെ തുടർന്ന്1910 ൽ ഇക്കാര്യത്തിൽ വീണ്ടും ഉത്തരവുകളിറങ്ങി.എന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പൂജാരി അയ്യന്റെ മകൾ പഞ്ചമിക്ക്‌ സ്കൂൾ പ്രവേശനം ചോദിച്ച്‌ അയ്യങ്കാളി ഊരുട്ടമ്പലം സ്കൂളിലെത്തി.അതിനെ തുടർന്ന് സവർണ്ണപ്രമാണിമാർ വലിയ തോതിൽ അക്രമം അഴിച്ചുവിട്ടു. വലിയൊരു കലാപമായി അത്‌ മാറി. നെയ്യാറ്റിൻ കര താലൂക്കിലെ വിവിധഭാഗങ്ങളിൽ സംഘർഷം പൊട്ടിപുറപ്പെട്ടു.സമചിത്തത പാലിച്ച അയ്യങ്കാളി ലക്ഷ്യത്തിൽ ഉറച്ചു നിന്നു.കലാപകാരികൾ രാത്രി സമയത്ത്‌ സ്കൂളിന്‌ തീവെച്ചു. സമാനമായ രീതിയിൽ തിരുവല്ലയിലും തീവെച്ച സ്കൂളുകൾ ഉണ്ടായി.

ഏറ്റുമുട്ടലുകളും ചെറുത്ത്‌ നിൽപ്പുകളും ആവർത്തിക്കപ്പെടുകയാണെങ്കിലും കീഴാളന്റെ മക്കൾക്ക്‌ വിദ്യാഭ്യാസം അന്യമായി തുടരുകയായിരുന്നു.മഹാത്മ അയ്യങ്കാളിയുടെ മുമ്പിലെ വഴികളെല്ലാം അടഞ്ഞു. ഏറെ ആലോചനകൾ നടന്നു.ഒടുവിൽ അദ്ദേഹം ഐതിഹാസികമായ പ്രഖ്യാപനം നടത്തി.’ഞങ്ങടെ കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസം അനുവദിക്കുന്നില്ലെങ്കിൽ നിങ്ങളൂടെ പാടങ്ങൾ മുഴുവൻ മുട്ടിപുല്ലു കുരുപ്പിക്കും’.അതേതുടർന്ന് കേരള ചരിത്രത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപുറപ്പെട്ടു. സാധുജന പരിപാലന സംഘം എന്ന് തന്റെ സംഘടനയുടെ പിൻബലമല്ലാതെ മറ്റൊന്നും സഹായത്തിനുണ്ടായില്ല.

സമരത്തിന്റെ ഗതിവിഗതികളെ വിലയിരുത്തുന്നതിന്‌ സമാനമായ സമര ചരിത്രംമുമ്പുണ്ടായിരുന്നില്ല. സമരസഹായ നിധിയൊ പ്രചരണമാധ്യമങ്ങളൊ അവർക്കുണ്ടായിരുന്നില്ല. ഒരു നേരത്തെ ആഹാരത്തിനുള്ള വക പോലും കർഷക തൊഴിലാളികൾ ശേഖരിച്ചുവെക്കാറില്ലായിരുന്നു. പട്ടിണിയിൽ ജീവിക്കുന്ന അവർ സമരത്തിലേക്ക്‌ എടുത്ത്‌ ചാടിയതോടെ തിരുവിതാംകൂറിന്റെ നെല്ലറ നിശ്ചലമായി.

കഴിയാവുന്നത്രയും മുന്നൊരുക്കങ്ങൾ നടത്തിയിരുന്ന അയ്യങ്കാളി ഇതര സമുദായ നേതാക്കളുടെയും ശ്രീനാരായണഗുരു സ്വാമികളുടെയും സഹായം അഭ്യർത്ഥിച്ചു. സമരം ശക്തമായി മുമ്പോട്ട്‌ പോയി. ജന്മികളും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കൂടുതൽ ദിവസങ്ങൾ പിടിച്ചുനിൽക്കാൻ തൊഴിലാളികൾക്കാകില്ലെന്ന പ്രതീക്ഷ അവരിലുണ്ടായിരുന്നു.എന്നാൽ അയ്യങ്കാളിയുടെ അസാധാരണമായ നേതൃശേഷിയും ഏകോപനമികവും അവരെ സമ്മർദ്ധത്തിലാക്കി.

പുത്തലത്ത്‌ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ അവർ പ്രത്യാക്രമണം ആരംഭിച്ചു. പ്രലോഭനങ്ങളും ഭീഷണികളും തുടങ്ങി. അതൊന്നും കൂസാതെ തൊഴിലാളികളും മുമ്പോട്ട്‌ പോയി.മാസങ്ങൾ കടന്നുപോയതോടെ തൊഴിലാളികൾക്കിടയിൽ പട്ടിണി രൂക്ഷമാകുകയും രോഗങ്ങൾ പടർന്നുപിടിക്കുകയും ചെയ്തു. ജന്മി-ഭൂപ്രഭുക്കൾക്ക്‌ മുമ്പിൽ മുട്ടുമടക്കാൻ പല തൊഴിലാളികളും നിർബന്ധിതമാകുന്ന സാഹചര്യം സംജാതമാകുന്നത്‌ സമരനേതാവായ അയ്യങ്കാളിയുടെ ശ്രദ്ധയിലും വന്നു.

അപകടം മണത്ത അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമായ വിഴിഞ്ഞത്തേക്ക്‌ കുതിച്ചെത്തി സഹായം അഭ്യർത്ഥിച്ചു.വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട അവർ മത്സ്യബന്ധനത്തിൽ യാതൊരു മുൻ പരിചയവുമില്ലാത്ത കർഷക തൊഴിലാളികളെ അവർക്കൊപ്പം കൂട്ടി.യാതൊരു ഉപാധികളും മത്സ്യതൊഴിലാളികൾ വെച്ചിരുന്നില്ല.ഇത്‌ പട്ടിണിയുടെ ദുരിതക്കയത്തിൽ കിടക്കുന്ന കർഷക തൊഴിലാളികൾക്ക്‌ ഏറെ ആശ്വാസം പകർന്നു. സമരത്തെ കൂടുതൽ ആവേശത്തോടെ മുമ്പോട്ട്‌ കൊണ്ടുപോകാനും കഴിഞ്ഞു.

സമരത്തിന്റെ തുടക്കത്തിൽ അയ്യങ്കാളി പ്രഖ്യാപിച്ചതുപോലെ പാടങ്ങളിൽ മുട്ടിപ്പുല്ലു കുരുക്കാൻ തുടങ്ങിയതും ജന്മിമാരുടെ അറകൾ കാലിയായി തുടങ്ങിയതും തൊഴിലാളികളുടെ സംഘടിതശക്തിക്കുമുമ്പിൽ കീഴടങ്ങുന്നതിനു ജന്മിമരെ നിർബന്ധിതരാക്കി. വിദ്യാലയ പ്രവേശനത്തോടൊപ്പം കൂലി വർദ്ധനവും പണമായി കൂലി നൽകുന്നതിനും ആഴ്ചയിൽ ഒരു അവധി ദിനവും അനുവദിക്കാനും ഒത്തുതീർപ്പ്‌ ചർച്ചയിൽ തീരുമാനമായി.

കേരളീയ സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിലും നവോത്ഥാന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും ഈ സമരത്തിന്‌ അതുല്യമായ സ്ഥാനമുണ്ട്‌.ആ സമരത്തിന്റെ ഫലമായി ലഭിച്ച സാമൂഹ്യ അംഗീകാരമാണ്‌ അദ്ദേഹത്തെ പ്രജ സഭയിലെത്തിച്ചത്‌.ജന്മി നാടുവാഴിത്വത്തിനു മുമ്പിൽ കീഴടങ്ങേണ്ടിവന്നിരുന്നെങ്കിൽ പരാജയപ്പെട്ട ചരിത്രപുരുഷനായി അദ്ദേഹം മാറുമായിരുന്നു. .അത്‌ പരിവർത്തന ദശയിൽ നിലകൊണ്ടിരുന്ന കേരളീയ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ ഗുരുതരമായി ബാധിക്കുമായിരുന്നു.

സമരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ മത്സ്യത്തൊഴിലാളികൾ അയ്യങ്കാളിക്ക്‌ നൽകിയ സഹായത്തിനും പിന്തുണക്കും ചരിത്രപരമായ പ്രാധാന്യമുണ്ട്‌.കൂടാതെ തൊഴിലാളി സമൂഹത്തിൽ വർഗ്ഗബോധം വളർന്നുവാരാത്ത കാലമായിരുന്നിട്ടും നിർണ്ണായക ഘട്ടത്തിൽഅവർ പ്രകടിപ്പിച്ച ഐക്യബോധം എടുത്ത്‌ പറയേണ്ടതാണ്‌.

പാർശ്ശ്വവത്കരിക്കപ്പെട്ട ജനസമൂഹമായ മത്സ്യതൊഴിലാളികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി പ്രളയത്തിലകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്‌ ചർച്ച ചെയ്യുന്ന ഇക്കാലത്ത്‌ അവരുടെ പൂർവസൂരികൾ നവോത്ഥാന പോരാട്ടങ്ങളിൽ വഹിച്ച മഹത്തായ പങ്കും സജീവമായ ഓർമ്മപ്പെടുത്തലിന്‌ വിധേയമാക്കുന്നതിലൂടെ ഈ അയ്യങ്കാളി ദിനത്തിന്‌ ചരിത്ര പ്രസക്തിയേറുന്നു.

news_reporter

Related Posts

ആർത്തവ സമരം: വിവേചനങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമുള്ളവരാണ് സമരം നടത്തുന്നത്: പുന്നല ശ്രീകുമാര്‍

Comments Off on ആർത്തവ സമരം: വിവേചനങ്ങള്‍ നിലനില്‍ക്കേണ്ടത് ആവശ്യമുള്ളവരാണ് സമരം നടത്തുന്നത്: പുന്നല ശ്രീകുമാര്‍

ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

Comments Off on ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

കത്തുവ കേസ്: ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍

Comments Off on കത്തുവ കേസ്: ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

Comments Off on ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

Comments Off on കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

ആർത്തവ ലഹള: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്

Comments Off on ആർത്തവ ലഹള: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്

ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

Comments Off on ആധാർ കാർഡ് ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലഭ്യമാകും

അഭിമന്യുവിന്‍റെ കൊലപാതകം; തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ സംഘം കൊച്ചിയില്‍

Comments Off on അഭിമന്യുവിന്‍റെ കൊലപാതകം; തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ സംഘം കൊച്ചിയില്‍

ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം?

Comments Off on ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം?

സംഘികൾക്ക് ഒരു സന്തോഷ വാർത്ത മലകയറാൻ മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത്തഞ്ചോളം യുവതികൾ

Comments Off on സംഘികൾക്ക് ഒരു സന്തോഷ വാർത്ത മലകയറാൻ മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത്തഞ്ചോളം യുവതികൾ

ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

Comments Off on ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

സാര്‍വദേശീയ മഹിളാദിനം: ആചാരണങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം ജാഗരൂകരാകേണ്ടിയിരിക്കുന്നു

Comments Off on സാര്‍വദേശീയ മഹിളാദിനം: ആചാരണങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം ജാഗരൂകരാകേണ്ടിയിരിക്കുന്നു

Create AccountLog In Your Account