പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

Comments Off on പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

മാഞ്ഞാലി കാലടി ആലുവ ടൗൺ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു. 7500 പാക്കറ്റുകൾ കൂടി ഉടനെ വിതരണംചെയ്യും വൈകിട്ട് ഇരുപതിനായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തുമ്പോൾ സേനാംഗങ്ങളുടെ നിർദേശം പാലിച്ച് അവരുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

പ്രളയം വിതച്ച ദുരിതത്തിനൊപ്പം ഗതാഗത മാർഗങ്ങൾ കൂടി പൂർണമായും സ്തംഭിച്ചത് കേരളത്തിന് കൂടുതൽ തിരിച്ചടിയായി. നിലവിൽ മദ്ധ്യ കേരളവും തെക്കൻ കേരളവും തമ്മിൽ ഒറ്റപ്പെട്ട നിലയിലാണ്. ഇതിനൊപ്പം തോട്ടപ്പള്ളി സ്പിൽവേ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാവിലെ 11 മണി മുതൽ തിരുവനന്തപുരം – എറണാകുളം ദേശീയ പാതയിൽ ഗതാഗതം പൂർണമായും നിരോധിക്കും. കൊല്ലം ജില്ലാ അതിർത്തിയിൽ വച്ച് വാഹനങ്ങളെ തടയാൻ പൊലീസിന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകളും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി നാമമാത്ര ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

അതിനിടെ മണ്ണിടിഞ്ഞും വെള്ളമൊഴുകിയും റോഡുകൾ തകർന്നതും ദുരിതം ഇരട്ടിയാക്കി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമാണെന്നാണ് വിവരം. പ്രതികൂല സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് പൂർണ തോതിൽ സർവീസ് നടത്താൻ ആകുന്നില്ല. എന്നാൽ കോർപ്പറേഷന് ഇന്ധനക്ഷാമം ഇല്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിവരം. എന്നാൽ കോർപ്പറേഷന്റെ മിക്ക ഡിപ്പോകളും വെള്ളത്തിനടിയിലാണ്. ഇവിടത്തെ വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിലായത് സർവീസുകൾ പുനസ്ഥാപിക്കാൻ വൻ തിരിച്ചടിയാണ്.

അതേസമയം, പ്രതികൂല സാഹചര്യത്തിലും പരമാവധി സർവീസുകൾ നടത്താനാണ് പദ്ധതിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. എന്നാൽ യാത്രക്കിറങ്ങുന്നതിന് മുമ്പ് സർവീസുകൾ നടത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. കെ.എസ്.ആ.ർടി.സിയുടെ കൺട്രോൾ റൂം നമ്പരുകളായ O471-2463799, 9447071021 എന്നിവയിലും വിവരങ്ങൾ ലഭ്യമാണ്

news_reporter

Related Posts

നടന്‍ കലാശാല ബാബു ഇനി ഓർമ്മ

Comments Off on നടന്‍ കലാശാല ബാബു ഇനി ഓർമ്മ

കഞ്ചാവ് വേട്ട ഋഷിരാജ് സിങ്ങിന് എട്ടിൻറെ പണി; വനംവകുപ്പ് എക്‌സൈസ് വകുപ്പിനെതിരെ കേസെടുത്തു

Comments Off on കഞ്ചാവ് വേട്ട ഋഷിരാജ് സിങ്ങിന് എട്ടിൻറെ പണി; വനംവകുപ്പ് എക്‌സൈസ് വകുപ്പിനെതിരെ കേസെടുത്തു

മുഖ്യമന്ത്രി സ്വേച്ഛാധിപതി, എല്ലാ വകുപ്പുകളും കൈയ്യടക്കുന്നു: രൂക്ഷ വിമര്‍ശനവുമായി സിപി എെ

Comments Off on മുഖ്യമന്ത്രി സ്വേച്ഛാധിപതി, എല്ലാ വകുപ്പുകളും കൈയ്യടക്കുന്നു: രൂക്ഷ വിമര്‍ശനവുമായി സിപി എെ

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

Comments Off on ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

ഭൂമി തട്ടിപ്പ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

Comments Off on ഭൂമി തട്ടിപ്പ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

പീഡനക്കേസില്‍ കോടതിയില്‍ എത്തിച്ച ആള്‍ ദൈവത്തിന്റെ കാലില്‍ തൊട്ടു വണങ്ങി മുന്‍ ഹൈക്കോടതി ജഡ്ജി

Comments Off on പീഡനക്കേസില്‍ കോടതിയില്‍ എത്തിച്ച ആള്‍ ദൈവത്തിന്റെ കാലില്‍ തൊട്ടു വണങ്ങി മുന്‍ ഹൈക്കോടതി ജഡ്ജി

മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്

Comments Off on മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്

ഹെഗ്‌ഡേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന്‍; ആര്‍.എസ്.എസ് സ്ഥാപകനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

Comments Off on ഹെഗ്‌ഡേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന്‍; ആര്‍.എസ്.എസ് സ്ഥാപകനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

ശബരിമല സ്ത്രീ പ്രവേശനവും ദളിത് സ്ത്രീകളും: മൃദുല ദേവി ശശിധരൻ

Comments Off on ശബരിമല സ്ത്രീ പ്രവേശനവും ദളിത് സ്ത്രീകളും: മൃദുല ദേവി ശശിധരൻ

പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on പ്രിന്‍സിപ്പലിന് ആദരാഞ്ജലി: മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

Comments Off on സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞയാള്‍ മാപ്പ് പറഞ്ഞു

Comments Off on ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞയാള്‍ മാപ്പ് പറഞ്ഞു

Create AccountLog In Your Account