കേരളം ഒറ്റക്കെട്ടായി നിന്നു; മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്: മുഖ്യമന്ത്രി

കേരളം ഒറ്റക്കെട്ടായി നിന്നു; മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്: മുഖ്യമന്ത്രി

കേരളം ഒറ്റക്കെട്ടായി നിന്നു; മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്: മുഖ്യമന്ത്രി

Comments Off on കേരളം ഒറ്റക്കെട്ടായി നിന്നു; മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം കാരണമുണ്ടായ ദുരന്തത്തെ അതിജീവിക്കുന്നതിൽ കേരളം ഒറ്റക്കെട്ടായി നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്ത നിവാരണത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്താൻ ആലുവയിൽ അവലോകന യോഗം ചേർന്ന ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ താൻ സന്ദർശിച്ചിരുന്നു. എല്ലാ ക്യാമ്പുകളിലും സംതൃപ്തമായ അന്തരീക്ഷമാണ് കാണാനിടയായത്. ചെറിയ ചെറിയ പരാതികൾ സ്വാഭാവികമാണ്. എന്നാൽ, ആകെയുള്ള ദുരന്ത നിവാരണം കണക്കിലെടുക്കുമ്പോൾ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. ദുരന്ത നിവാരണത്തിനായി കൈ- മെയ്യ് മറന്ന് പ്രവർത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സാധാരണ ഒരു ലക്ഷം രൂപയാണ് നൽകാറുള്ളത്. എന്നാൽ, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ അത് നാല് ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും നൽകും. വീടുകളുടേയും മറ്റ് സുപ്രധാന രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയവ ലഭിക്കുന്നതിന് അദാലത്തുകൾ നടത്തും. ഈ അദാലത്തുകളിൽ നിന്ന് രേഖകൾ ലഭിക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് സൗജന്യമായി പാഠപുസ്തകങ്ങളും നൽകും. വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേകം സഹായം നൽകും. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ഇവിടെ പാമ്പുകളും മറ്റും ഇഴഞ്ഞെത്തി ശല്യമുണ്ടാക്കുന്നുണ്ട്. പാമ്പുകളുടെ കടിയേൽക്കുന്ന സാഹചര്യം ഉണ്ടായാൽ ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പുകളിൽ സഹായം നേരിട്ടു നൽകുന്നതിനു പകരം ജില്ലാ കളക്ടർ മുഖേന നൽകണം. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ അതീവ ശ്രദ്ധയുണ്ടാകണം. ജില്ലയിലെ പ്രധാന റോഡുകൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. പ്രളയബാധിത പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ശുചീകരണ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ മാത്രം ഇടപെടലുകൾ മതിയാവില്ല. ആരോഗ്യ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

പിണറായിയിലെ കുടുംബത്തിലെ 4 കൊലപാതകം:  പ്രതി സൗമ്യ അറസ്റ്റില്‍; കൊലപാതകങ്ങള്‍ക്കു പിന്നില്‍ വഴിവിട്ട ജീവിതം 

Comments Off on പിണറായിയിലെ കുടുംബത്തിലെ 4 കൊലപാതകം:  പ്രതി സൗമ്യ അറസ്റ്റില്‍; കൊലപാതകങ്ങള്‍ക്കു പിന്നില്‍ വഴിവിട്ട ജീവിതം 

ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

Comments Off on ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

അവരുടെ യോഗം, നമ്മുടെയും ശാന്തി; യോഗ – അഭ്യാസങ്ങളും സൂത്രങ്ങളും

Comments Off on അവരുടെ യോഗം, നമ്മുടെയും ശാന്തി; യോഗ – അഭ്യാസങ്ങളും സൂത്രങ്ങളും

കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

Comments Off on കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Comments Off on ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

Comments Off on വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

മരിച്ച ശേഷവും ശാന്തിയില്ലാതെ പ്രശസ്ത ചിത്രകാരനായ അശാന്തൻറെ മൃതശരീരം

Comments Off on മരിച്ച ശേഷവും ശാന്തിയില്ലാതെ പ്രശസ്ത ചിത്രകാരനായ അശാന്തൻറെ മൃതശരീരം

മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Comments Off on മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

Comments Off on സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

കുമ്പസാരക്കെണി:വൈദികരോട് ഇന്നു തന്നെ കീഴടങ്ങണമെന്ന് ക്രൈംബ്രാഞ്ച്; ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ്

Comments Off on കുമ്പസാരക്കെണി:വൈദികരോട് ഇന്നു തന്നെ കീഴടങ്ങണമെന്ന് ക്രൈംബ്രാഞ്ച്; ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ്

വീണ്ടും അംബേദ്കര്‍ പ്രതിമയുടെ തലവെട്ടിമാറ്റി

Comments Off on വീണ്ടും അംബേദ്കര്‍ പ്രതിമയുടെ തലവെട്ടിമാറ്റി

ഉദയകുമാര്‍ കൊലക്കേസില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നുവെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍

Comments Off on ഉദയകുമാര്‍ കൊലക്കേസില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നുവെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍

Create AccountLog In Your Account