രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

അഡീഷണൽസോളിസിറ്റർ ജനറൽ പിങ്കി ആനന്ദും അഭിഭാഷകൻ രാജേഷ് രഞ്ജനുമാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്. പ്രതികൾ മോചനം അർഹിക്കുന്നില്ലന്നും, മുൻ പ്രധാനമന്ത്രിയുടെ ഘാതകരെ പുറത്തു വിടുന്നത് തെറ്റായ സന്ദേശമാകും നൽകുകയെന്നും സർക്കാർകോടതിയെ അറിയിച്ചു.

തമിഴ്നാട് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

 

 

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642