സാം​സ്കാ​രിക മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സർ​ക്കാർ നിർ​വ്വ​ഹി​ക്കു​ന്ന​ത്: മോഹൻലാൽ

ബ​ഹു​മാ​ന​പ്പെ​ട്ട കേ​രള മു​ഖ്യ​മ​ന്ത്രി ശ്രീ. പി​ണ​റാ​യി വി​ജ​യൻ, ബ​ഹു​മാ​ന്യ​രായ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ.​ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​റ്റു വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ, വേ​ദി​യി​ലും, സ​ദ​സി​ലു​മു​ള്ള ആ​ദ​ര​ണീ​യ​രായ പ്രതി​ഭ​ക​ളെ, സു​ഹൃ​ത്തു​ക്ക​ളെ,

ന​മ്മൾ സി​നി​മാ ക​ലാ​കാ​ര​ന്മാ​രെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും ധ​ന്യ​മായ ഒ​രു ച​ട​ങ്ങാ​ണി​ത്. ന​മ്മു​ടെ പ്രയത്ന​ത്തി​ന് കി​ട്ടു​ന്ന പ​ര​മ​മായ ആ​ദ​രം. അ​ങ്ങ​നെ ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രാ​ണ് എ​ന്റെ മുന്നിലിരിക്കുന്ന​ത്. എ​ന്നെ ഈ ച​ട​ങ്ങി​ലേക്ക് ക്ഷ​ണി​ക്കാൻ നി​ങ്ങൾ കാ​ണി​ച്ച സൗ​മ​ന​സ്യ​ത്തി​ന് ശിരസു ന​മി​ച്ച് ന​ന്ദി പ​റ​യു​ന്നു. എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മ​ണ്ണി​ലാ​ണ് ഈ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ഞാൻ പഠി​ച്ചു, ക​ളി​ച്ചു​വ​ളർ​ന്ന, കൂ​ട്ടു കൂ​ടിയ എ​ന്റെ തി​രു​വ​ന​ന്ത​പു​രം. രാ​ജാ​വും, പ്ര​ജ​ക​ളും പരസ്പ​രം സ്നേ​ഹി​ച്ചും, ബ​ഹു​മാ​നി​ച്ചും ക​ഴി​ഞ്ഞ ദേ​ശം. എ​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മനോഹ​ര​മായ നി​മി​ഷ​ങ്ങൾ ഈ ന​ഗ​ര​ത്തി​ലാ​ണ് ഞാൻ ചെ​ല​വ​ഴി​ച്ച​ത്.

അ​ച്ഛ​ന്റെ​യും, അ​മ്മ​യു​ടെ​യും, ജ്യേ​ഷ്ഠ​ന്റെയും കൂ​ടെ എ​നി​ക്കെ​ല്ലാ​മെ​ല്ലാ​മായ സുഹൃത്തുക്കളുടെകൂ​ടെ. എന്റെ അ​ച്ഛൻ ഓ​ഫീ​സ് ഫ​യ​ലു​ക​ളും പി​ടി​ച്ച് ഒ​രാ​യു​ഷ്​കാ​ലം ന​ട​ന്ന​ത് ഈ ന​ഗ​ര​ത്തി​ന്റെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്. എ​ന്റെ അ​മ്മ ആ​രോ​ഗ്യ​കാ​ല​ത്ത് ഭ​ക്തി​യോ​ടെ ക്ഷേത്രങ്ങളിലേ​ക്ക് പോ​യ​ത് ഈ ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ​യാ​ണ്. ഒടുവിൽ എ​ന്റെ അ​ച്ഛ​നും, സഹോദരനും ഞ​ങ്ങ​ളെ പി​രി​ഞ്ഞ് പ​ഞ്ച​ഭൂ​ത​ങ്ങ​ളി​ലേ​ക്ക് ല​യി​ച്ച​തും ഈ ദേ​ശത്തുവച്ചു ​തന്നെ. എന്റെ വി​വാ​ഹം ന​ട​ന്ന​തും, എ​ന്റെ മ​ക്കൾ​ക്ക് മ​ല​യാ​ള​ത്തി​ന്റെ മൊ​ഴി​യും, കാ​റ്റും, വെയിലും, മഴ​യും, നൽ​കി​യ​തും ഈ തി​രു​വ​ന​ന്ത​പു​ര​മാ​ണ്. ഒ​രു​നാൾ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ന്റെ മു​ഖ​ത്തി​ന് മുന്നിൽ ക്ലാ​പ്പ് ബോർഡ് വ​ച്ച​തും ഈ ന​ഗ​ര​ത്തി​ലെ ഒ​രു നാ​ട്ടു​വ​ഴി​യി​ലാ​ണ്. അ​ന്ന് തേ​ച്ച​താ​ണ് ഈ മുഖ​ത്ത് ചാ​യം. നാല്പ​ത് വർഷ​ങ്ങൾ​ക്കി​പ്പു​റ​വും അ​ത് തു​ട​രു​ന്നു. എ​വി​ടെ വ​രെ, എ​ന്നു​വ​രെ എന്നെ​നി​ക്ക​റി​യി​ല്ല. അ​ത​റി​യാ​തെ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് യാ​ത്ര​യു​ടെ ആ​ന​ന്ദം. ഞാ​നി​പ്പോ​ഴും ആ ആന​ന്ദ​യാ​ത്ര​യി​ലാ​ണ്. ഏ​തൊ​രു ക​ലാ​കാ​ര​നെ സം​ബ​ന്ധി​ച്ചും പു​ര​സ്കാ​ര​ങ്ങൾ പ്ര​ചോ​ദ​ക​ങ്ങ​ളാ​ണ്. എ​നി​ക്കും അ​ങ്ങ​നെ​ത​ന്നെ.

സം​സ്ഥാ​ന​ദേ​ശീയ പു​ര​സ്കാ​ര​ങ്ങ​ളിൽ പ​ല​പ്പോ​ഴും ഞാ​ന​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ചിലത​വണ അവ എ​ന്നെ അ​നു​ഗ്ര​ഹി​ച്ചു, പല ത​വ​ണ​യും വ​ഴി​മാ​റി​പ്പോ​യി. അ​വാർ​ഡു​കൾ ലഭിക്കാതാ​കു​മ്പോൾ അ​ത് ല​ഭി​ച്ച​യാ​ളോ​ട് ഇ​തു​വ​രെ അ​സൂയ തോ​ന്നി​യി​ട്ടി​ല്ല. മ​റി​ച്ച്, എനിക്കദ്ദേഹത്തോ​ളം അ​ഭി​ന​യി​ക്കാൻ സാ​ധി​ച്ചി​ല്ല​ല്ലോ എ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്. മ​റ്റു​ള്ള​വർ​ക്ക് ലഭി​ക്കു​ന്ന പു​ര​സ്കാ​ര​ങ്ങൾ എ​നി​ക്ക് ആ​ത്മ​വി​മർ​ശ​ന​ങ്ങ​ളാ​ണ്. ഇ​ത്ത​വണ ഇ​ന്ദ്രൻ​സി​ന് കി​ട്ടി​യ​പ്പോഴും തോ​ന്നി​യ​ത് അ​ദ്ദേ​ഹ​ത്തോ​ളം എ​നി​ക്ക് അ​ഭി​ന​യി​ച്ച് എ​ത്താൻ സാ​ധി​ച്ചി​ല്ല​ല്ലോ എ​ന്നാ​ണ്. അത് പു​ര​സ്കാ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള മോ​ഹ​മ​ല്ല, സാ​ക്ഷാ​ത്കാ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള അ​ഭി​നി​വേ​ശമാ​ണ്. ക​ലാ​കാ​ര​ന്മാ​രായ നി​ങ്ങൾ​ക്ക് അ​ത് മ​ന​സ്സി​ലാ​വും എ​ന്ന് ഞാൻ വി​ശ്വ​സി​ക്കു​ന്നു. ഇന്ദ്രൻസിന് എ​ന്റെ എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും. ഇ​നി​യും ന​ല്ല വേ​ഷ​ങ്ങൾ തേ​ടി​യെ​ത്ത​ട്ടെ, ഉയരങ്ങളിലേ​ക്ക് സ​ഞ്ച​രി​ക്കാൻ സാ​ധി​ക്ക​ട്ടെ.

അ​തു​പോ​ലെ ത​ന്നെ ഏ​റ്റ​വും ന​ല്ല ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാർ​വ്വ​തി​ക്കും, ഈ വർ​ഷ​ത്തെ അവാർ​ഡു​കൾ ല​ഭി​ച്ച മ​റ്റു ക​ലാ​കാ​രൻ​മാർ​ക്കും എ​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങൾ. ഇ​നി​യും ഇ​തു​പോ​ലു​ള്ള പു​ര​സ്കാ​ര​ങ്ങൾ നേ​ടു​ന്ന​തി​നു​ള്ള ക​രു​ത്തും, ആർ​ജ്ജ​വ​വും, ക​ലാ​വൈ​ഭ​വ​വും നി​ങ്ങൾ​ക്കു​ണ്ടാ​ക​ട്ടെ എ​ന്നും ആ​ശം​സി​ക്കു​ന്നു. സി​നിമ േ​മ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ പ​ഠി​ച്ച് സി​നിമ വ്യ​വ​സാ​യ​ത്തി​ന് ഗുണക​ര​മായ രീ​തി​യിൽ ശക്തമായ നി​ല​പാ​ടും, ന​ട​പ​ടി​യും എടുത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ ബഹുമാന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ശ്രീ. പി​ണ​റാ​യി വി​ജ​യ​നും, സാം​സ്കാ​രിക വ​കു​പ്പു മന്ത്രി  ശ്രീ. എ.കെ. ബാ​ല​നും അ​ഭി​ന​ന്ദ​ന​ങ്ങൾ. അ​തു​പോ​ലെ ക​ലാ​കാ​രൻ​മാർ​ക്കു ക​രു​ത​ലും, പ​രി​ഗ​ണ​ന​യും നൽ​കു​ന്ന​സർ​ക്കാ​രി​ന്റെ പ്ര​ത്യേക ന​ട​പ​ടി​കൾ​ക്ക് ഒ​രു ക​ലാ​കാ​രൻ എ​ന്ന നി​ല​യിൽ എ​ന്റെ ന​ന്ദി​യു​മ​റി​യി​ക്കുന്നു. പ്രിയ മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ച​തു​പോ​ലെ സി​നി​മാ സാം​സ്കാ​രിക മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച പ്രവർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സർ​ക്കാർ നിർ​വ്വ​ഹി​ക്കു​ന്ന​ത്. അ​ക്കാ​ര്യ​ങ്ങൾ ഞാൻ ആ​വർ​ത്തി​ക്കു​ന്നി​ല്ല, എ​ങ്കി​ലും എ​ന്റെ മ​ന​സിൽ തോ​ന്നിയ ശ്ര​ദ്ധേ​യ​മായ ചില കാ​ര്യ​ങ്ങൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

അ​വാർ​ഡ് ദാന ച​ട​ങ്ങു​കൾ സം​സ്ഥാ​ന​ത്തി​ന്റെ വി​വിധ ഭാ​ഗ​ങ്ങ​ളിൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ഴു​ത്ത​ച്ഛൻ പു​ര​സ്കാ​ര​വും, ജെ.​സി. ഡാ​നി​യേൽ പു​ര​സ്കാ​ര​വും ഒ​രു ല​ക്ഷം രൂ​പ​യിൽ നി​ന്ന് 5 ലക്ഷം രൂ​പ​യാ​യി വർ​ദ്ധി​പ്പി​ച്ചു.

ക്ഷേ​മ​നി​ധി പെൻ​ഷൻ ആ​യി​രം രൂ​പ​യിൽ നി​ന്നും മു​വാ​യി​രം രൂ​പ​യാ​യും, ഫാ​മി​ലി പെൻ​ഷൻ 750 രൂ​പ​യിൽ നി​ന്നും 1500 രൂ​പ​യാ​യും വർ​ദ്ധി​പ്പി​ച്ചു.

ചി​കി​ത്സ ധ​ന​സ​ഹാ​യം ഒ​രു ല​ക്ഷം രൂപ യാക്കുന്നു.

100 കോ​ടി രൂപ ചെ​ല​വിൽ ഫി​ലിം ഫെ​സ്റ്റി​വൽ സ്ഥി​രം വേ​ദി​യും, 150 കോ​ടി രൂപ ചെ​ല​വിൽ ചിത്രാഞ്ജ​ലി​യിൽ ഫി​ലിം സി​റ്റി​യും സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​കൾ ആ​രം​ഭി​ച്ചു.

ഗ്രാ​മീണ മേ​ഖ​ല​യിൽ നൂ​റ് ചെ​റു​കിട തി​യേ​റ്റ​റു​കൾ ആ​രം​ഭി​ക്കു​ന്നു.

ച​ല​ച്ചി​ത്ര​ഗ​വേ​ഷ​ണ​ത്തി​നും, പ​ഠ​ന​ത്തി​നും ഡി​ജി​റ്റൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടിയ അ​ന്താ​രാ​ഷ്ട്ര നിലവാര​ത്തി​ലു​ള്ള ഫി​ലിം ആർ​ക്കൈ​വ്സ് അ​ന്ത​രി​ച്ച മ​ഹാ​ന​ടൻ സ​ത്യ​ന്റെ സ്മാ​ര​ക​മാ​ക്കി മാറ്റുന്നു.

ന​വോ​ത്ഥന നാ​യ​ക​രു​ടെ സ്മാ​ര​ക​മാ​യി 14 ജി​ല്ല​ക​ളി​ലും സാം​സ്കാ​രിക സ​മു​ച്ച​യ​ങ്ങൾ നിർമ്മിക്കുന്നതി​നു​ള്ള ന​ട​പ​ടി​കൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

ആ​യി​രം യുവ ക​ലാ​കാ​രൻ​മാർ​ക്ക് പ​തി​നാ​യി​രം രൂ​പ​യു​ടെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ഏർപ്പെടുത്തി

ക​ലാ​സാ​ഹി​ത്യ പ്ര​വർ​ത്ത​ക​രെ വാർ​ദ്ധ​ക്യ​ത്തിൽ പാർ​പ്പി​ക്കു​ന്ന​തി​നാ​യി ‘​സ​ന്തോ​ഷ​ഭ​വ​നം’ എ​ന്ന പേരിൽ ഒ​രു വ​യോ​മ​ന്ദി​രം സ്ഥാ​പി​ക്കു​ന്നു.

തു​ട​ങ്ങിയ കാ​ര്യ​ങ്ങൾ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന സർ​ക്കാ​രി​ന് ന​മ്മൾ സി​നി​മാ​ മേഖലയിലുള്ളവരുടെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാൻ കൂ​ടി ഈ അ​വ​സ​രം ഞാൻ ഉ​പ​യോ​ഗി​ക്കു​ന്നു.

പ്രി​യ​മു​ള്ള​വ​രെ,

ന​മ്മ​ളെ​ല്ലാം ഒ​രേ മേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന​വ​രാ​ണ്. ഒ​രേ ത​ര​ത്തി​ലു​ള്ള സ​ന്തോ​ഷ​ങ്ങ​ളും, ആകുലത​ക​ളും പ​ങ്കി​ടു​ന്ന​വർ. കാ​മ​റ​യ്ക്ക് മു​ന്നി​ലും, അ​ല്ലാ​തെ​യും മു​ഖാ​മു​ഖം നിൽ​ക്കു​ന്ന​വർ. ഒ​രു കു​ടും​ബം പോ​ലെ പ​ര​സ്പ​രം ഇ​ട​പ​ഴ​കു​ന്ന​വർ. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ങ്ങോ​ട്ട് വ​രു​മ്പോൾ ഞാൻ ഒരു മു​ഖ്യാ​തി​ഥി​യാ​ണ് എ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ല്ല. ഷൂ​ട്ടി​ംഗി​ല്ലാ​ത്ത ഒ​രു ദി​വ​സം ഉ​ള്ള സന്തോഷകര​മായ ഒ​രു ഒ​ത്തു​ചേ​ര​ലി​ന് പോ​കും പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. നി​ങ്ങൾ​ക്കി​ട​യി​ലേ​ക്ക് വ​രാൻ എ​നി​ക്ക് ആ​രു​ടെ​യും അ​നു​വാ​ദം വേ​ണ്ട എ​ന്ന് ഞാൻ വി​ശ്വ​സി​ക്കു​ന്നു. കാ​ര​ണം ഞാൻ കഴിഞ്ഞ 40 കൊ​ല്ല​ത്തി​ല​ധി​ക​മാ​യി നി​ങ്ങൾ​ക്കി​ട​യിൽ ഉ​ള്ള ഒ​രാ​ളാ​ണ്. ഒ​രി​ക്ക​ലും ഞാൻ നി​ങ്ങൾ​ക്കിട​യിൽ നി​ന്ന് മ​റ്റേ​തെ​ങ്കി​ലും മേ​ച്ചിൽ​പ്പു​റ​ങ്ങ​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ല. ഒ​രി​ക്ക​ലും നി​ങ്ങ​ളെ വി​ട്ട്, സിനി​മ​യെ വി​ട്ട് വേ​റൊ​രു സു​ര​ക്ഷിത ജീ​വി​തം കൊ​തി​ച്ചി​ട്ടു​മി​ല്ല. അ​തു​കൊ​ണ്ട് എ​ന്റെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വർ​ത്ത​കർ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത് കാ​ണുക എ​ന്ന​ത് എ​ന്റെ അ​ഭി​മാ​ന​മാ​ണ്, എ​ന്റെ കടമയാണ്, എ​ന്റെ അ​വ​കാ​ശ​മാ​ണ്. നി​ങ്ങ​ളെ കൂ​ടു​തൽ സ്നേ​ഹി​ക്കാ​നും നി​ങ്ങ​ളോ​ട് ആ​രോ​ഗ്യ​കരമാ​യി മ​ത്സ​രി​ക്കാ​നും ഇ​ത് എ​നി​ക്ക് പ്രേ​ര​ക​മാ​വും. അ​തി​ന് വേ​ണ്ടി​യാ​ണ് ഞാൻ വ​ന്ന​ത്. യാദൃച്ഛി​ക​മാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നിൽ വ​ന്ന ഞാൻ ആ യാ​ദൃ​ച്ഛി​ക​ത​യു​ടെ പാ​യ്ക്ക​പ്പ​ലിൽ​ത്ത​ന്നെ യാത്ര തു​ട​രു​ന്നു. ഏ​ത് യാ​ത്ര​യ്ക്കും ഒ​ര​വ​സാ​ന​മു​ണ്ട്. അ​ത് നി​ശ്ച​യി​ക്കേ​ണ്ട​ത് കാ​ല​മാ​ണ്. നമുക്കജ്ഞാ​ത​മായ ഒ​രു ശ​ക്തി​യാ​ണ്. സി​നി​മ​യിൽ സ​മർ​പ്പി​ച്ച എ​ന്റെ അ​ര​ങ്ങി​നും ഒ​രു തി​ര​ശ്ശീ​ല​യുണ്ട് എ​ന്ന് മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി എ​നി​ക്ക​റി​യാം. ആ തി​ര​ശ്ശീല വീ​ഴു​ന്ന​ത് വ​രെ ഞാനിവിടെയൊക്കെ​ത്ത​ന്നെ​യു​ണ്ടാ​വും. അ​തു​വ​രെ എ​നി​ക്ക് എ​പ്പോ​ഴും നി​ങ്ങ​ളു​ടെ​യി​ട​യിൽ ഒ​രു ഇ​രി​പ്പി​ട​മു​ണ്ടാ​കും എ​ന്ന് ഞാൻ വി​ശ്വ​സി​ക്കു​ന്നു, വി​ളി​ക്കാ​തെ ത​ന്നെ വ​ന്നു​ക​യ​റാ​നു​ള്ള അനുവാദവും.

എ​ന്നെ കേ​ട്ട​തി​ന്, ആ​ദ​രീ​ണ​യ​രായ എ​ല്ലാ മാ​ന്യ​ജ​ന​ങ്ങൾ​ക്കു​മി​ട​യിൽ എ​നി​ക്കും ഒ​രു ക​സേര ത​ന്ന​തി​ന് ന​ന്ദി. കാ​ലം തീ​രു​മാ​നി​ച്ചാൽ അ​ര​നി​മി​ഷം പോ​ലും അ​ര​ങ്ങിൽ ഞാ​നു​ണ്ടാ​വി​ല്ല. ഒ​രു വ​ലിയ ക​വി എഴു​തി​യ​തു​പോ​ലെ.

“മ​ധുര സ്നേ​ഹ​മു​ഖ​നാം ഒ​രു യാ​ത്രി​കൻ വ​രും,
വി​ളി​ക്കും, ഞാൻ പോ​കും, വാ​തിൽ പൂ​ട്ടാ​തെ
അ​ക്ഷ​മം…’

ന​ന്ദി
ജയ് ഹി​ന്ദ്, ശു​ഭ​രാ​ത്രി

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642