ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു, അതീവ ജാഗ്രത

കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. 2401.1 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. സെക്കന്റില്‍ 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നുവിട്ടത്.

വ്യാഴാഴ്ച ഉച്ചയോടെ മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു. രണ്ട്, നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തുറന്നത്. ഡാമില്‍ നിന്നുളള് ജലം ഒഴുകിയെത്തി ചെറുതോണിയില്‍ റോഡ് തകര്‍ന്നു. ജില്ലാ കലക്ടര്‍ ഇവിടെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചെറുതോണിയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.

 

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642