ഈ കേരളത്തി, മാത്രമായിട്ട് ലോകമവസാനിക്കോ? ന്താ അവസാനിച്ചാല് അസത്ത്’: കണ്ഠരര് ഫിലിപ്പരര് മൂഷികരര്

ഈ കേരളത്തി, മാത്രമായിട്ട് ലോകമവസാനിക്കോ? ന്താ അവസാനിച്ചാല് അസത്ത്’: കണ്ഠരര് ഫിലിപ്പരര് മൂഷികരര്

ഈ കേരളത്തി, മാത്രമായിട്ട് ലോകമവസാനിക്കോ? ന്താ അവസാനിച്ചാല് അസത്ത്’: കണ്ഠരര് ഫിലിപ്പരര് മൂഷികരര്

Comments Off on ഈ കേരളത്തി, മാത്രമായിട്ട് ലോകമവസാനിക്കോ? ന്താ അവസാനിച്ചാല് അസത്ത്’: കണ്ഠരര് ഫിലിപ്പരര് മൂഷികരര്

പ്രകൃതി അതിന്റെ ഇടം തിരിച്ചുപിടിക്കുന്നു എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരുന്നു തള്ളുന്ന മണ്ഢൂങ്ങളുടെ പ്രസ്താവനകൾക്ക് വിശുദ്ധ ബാലമംഗളത്തിന്റെ അടിസ്ഥാനത്തിൽ ഒരു മൂന്നാം പക്ഷ ചിന്തയുമായി അഖില ലോക ഡിങ്കമത തന്ത്രികൾ ബ്രഹ്മശ്രീ. കണ്ഠരര് ഫിലിപ്പരര് മൂഷികരര് നിന്തിരുവടികൾ

“ലോകവസാനമാ
ബൈബിളിൽ പറഞ്ഞിട്ടൊണ്ട്
ഇനി സമ്പാദിച്ചിട്ടൊന്നും ഒരു കാര്യോമില്ല
കൊതിയൊള്ളതൊക്കെ മേടിച്ച് തിന്നോ “
ലേ ഉപദേശി

അതിപ്പോ ഈ കേരളത്തി മാത്രമായിട്ട് ലോക മവസാനിക്കോ
ലേ ഞാൻ

ന്താ അവസാനിച്ചാല്
അസത്ത്’
ന്തു പറഞ്ഞാലും തറുതല യേ
പറയൂ പിശാശ്
വെറുതെയല്ല നീയൊക്കെ…..!

പ്രകൃതി അതിന്റെ ഇടം തിരിച്ചുപിടിക്കുന്നു എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരുന്നു തള്ളുന്ന പ്രകൃതി സ്‌നേഹി മണ്ഢൂങ്ങളെയും വായിക്കുമ്പോ ചിരി വരും.

തള്ള് കേട്ടാ തോന്നും ഇവരിപ്പൊഴും മരവുരി ചുറ്റി കായ്കനികൾ ഭക്ഷിച്ച് കല്ലെടുത്തെറിഞ്ഞ് മൃഗങ്ങളെ കൊന്ന്. രണ്ട് കല്ല് തമ്മിലുരച്ച് തീ കൂട്ടി മ്യഗങ്ങളെക്കൊന്ന് അത് ചുട്ടു തിന്നുന്നവരാന്ന്..

ന്നാ അങ്ങനെയല്ല. എല്ലാവരും വാഹനങ്ങള് ഉള്ളവരോ അതിൽ യാത്ര ചെയ്യുന്നവരോ ആണ്.
പോട്ടെ. പെട്രോൾ എങ്ങിനെ ഉണ്ടാകുന്നു എന്ന് പറയണ്ടല്ലോ?
ഭൂമി കുഴിച്ചാ എടുക്കുന്നെ.കുഴിക്കുന്നത് മനുഷ്യൻ പിക്കാസ്സി നല്ല.വലിയ യന്ത്രങ്ങളു പയോഗിച്ചു തന്നാ…
പോട്ടെ വണ്ടിയുടെ ടയർ പ്രകൃതി തരുന്നതല്ല. പിന്നെയോ?

മനുഷ്യൻ മറ്റ് മരം വെട്ടി റബ്ബറ് കുഴിച്ചുവെക്കും അത് വെട്ടി പാലെടുത്ത് ഫാക്ടറികളിലൂടെയാ
ടയർ ഉണ്ടാകണത്. മരത്തിൽ ടയർ കായ്ക്കുന്നില്ല എന്ന് സാരം…

ടയർ ഉണ്ടാകാൻ ആസിഡ് വേണം ഫാക്ടറി വേണം, യന്ത്രങ്ങൾ വേണം, റബ്ബറും വേണം
അതിന് റബ്ബറ് കൃഷി ചെയ്യണം. അതിന് മലയായ ഭൂമി തട്ട് തട്ടാക്കണം നിരത്തണം, കുഴിക്കണം
കിളക്കണം ഒക്കെ വേണ്ടി വരും…

മുരിക്കൻ റാണി ചിത്തിരക്കായല് കൃഷി നിലമാക്കിയത് അന്നത്തെ ആളുകളുടെ പട്ടിണി മാറ്റാനാണ്. അന്ന് ലോറിയില്ല ആന്ത്രായിൽ നിന്നും അരി വരാനില്ല.ഇവിടത്തെ ആളുകൾക്ക് വിശപ്പുണ്ട്.അരി വേണം.

കായൽ നികത്തിയല്ല. ബണ്ട് കെട്ടിവെള്ളം വറ്റിച്ച് കൃഷി ചെയ്തു.വിശപ്പ് മാറ്റാനായിരുന്നു
ലാഭമുണ്ടാക്കിയിട്ടുണ്ടാവും അയാൾ…!പക്ഷെ അത് അന്തകാലത്തിൽ ഒരു ജനതയുടെ വിശപ്പ്‌ മാറ്റിയിട്ടു തന്നാണ്.വെള്ളം കെടന്ന ഇടത്താണ് അയാൾ ചക്രം ചവിട്ടിപ്പറ്റിച്ച് ഞാറ് നട്ടത്.
വെള്ളം പൊങ്ങുമ്പോ കായല് നിറയും.നിറഞ്ഞാ ചവിട്ടിപ്പറ്റിക്കും.അത് പ്രകൃതിയിടെ ഇടം കൈയ്യേറിയതാന്ന് തോന്നുന്നവനും അവിടെ മുളച്ച അരി തിന്ന് വളർന്നവനാവും…

പ്രകൃതി ആരെയും ശിക്ഷിക്കാറില്ല.ഇടം തിരിച്ചുപിടിക്കാൻ മനുഷ്യരോട് യുദ്ധം ചെയ്യാറുമില്ല. മഴ പെയ്യുന്നത് ദുരിതമാകാറുണ്ട്.ഭൂഗർഭ ജലത്തിന്റെ അളവ് കൂടുന്നത് നന്മയുമാണ്.

ഇതൊക്കെ കണ്ട് പ്രകൃതി മനുഷ്യനിട്ട് പണി കൊടുക്കുന്നതാണെന്ന് കണ്ട് ആനന്ദിക്കുന്നവർക്ക് നല്ല നമസ്കാരം..!

നിങ്ങൾ പ്രകൃതിയെ ഒട്ടും ചൂഷണം ചെയ്യാതെ, അല്ലെങ്കിൽ ചൂഷണം ചെയ്യണവരുടെ പങ്ക് പറ്റാതെ
മരവുരി ഉടുത്ത്, കായ്കനികൾ ഭക്ഷിച്ച്,ഗുഹയിൽ കിടന്ന് ഉറങ്ങിയിട്ട്, പ്രകൃതി ചൂഷകർക്കെതിരെ മൊബൈലിൽ തള്ളുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലേ?

മഴ പെയ്യാതെ കൊടിയ വരൾച്ച വന്നാൽ അവര് പറയും ദേ പ്രകൃതിജനങ്ങളെ തിരിച്ചടിച്ച് ശിക്ഷിച്ചു തുടങ്ങി…

മഴ തിമിർത്ത് പെയ്ത് കൊടിയ വെള്ളപ്പൊക്കം വന്നാലും അവര് പറയും ദേ പ്രകൃതിജനങ്ങളെ തിരിച്ചടിച്ച് ശിക്ഷിച്ചു തുടങ്ങി ശിക്ഷിച്ചു…

എപ്പോഴും ഇങ്ങനെ തിരിച്ചടിച്ച് ശിക്ഷിക്കാൻ പ്രകൃതി എന്നാ ഗുണ്ടയാണോ?

എപ്പോഴും മിത ശീതോഷ്ണാവസ്ഥതരാൻ പ്രകൃതി എസി പോലെ ഒരു ഉപകരണമല്ലല്ലോ?

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക മുണ്ടാവാറുണ്ട്.അമേരിക്കയിലും ജപ്പാനിലും ഇന്തോനേഷ്യയിലും ഉണ്ടാകാറുണ്ട്. ഇത്തവണ കേരളത്തിലായെന്നു മാത്രം അത് ശിക്ഷയല്ല കാലത്തിന്റെ ഒരു അവസ്ഥ മാത്രം.മനുഷ്യനോട് വന്ന് തിരിച്ചടിച്ചോണ്ടിരിക്കാനല്ലേ പ്രകൃതിക്ക് നേരം?

ജെ സി ബി കണ്ട് പിടിക്കണ കാലത്തിനു മുന്നും പ്രളയം ഉണ്ടായിട്ടുണ്ട്.ഇടുക്കി ഡാമും ഇതിനു മുന്നേ രണ്ട് വട്ടം തുറന്നിട്ടുണ്ട്.ഇതിലും വലിയ ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.അന്നൊന്നും മീഡിയ ശക്തമായിരുന്നില്ല.

ഇന്ന് ഒരു വീടിടിഞ്ഞു വീണാൽ അത് ലോകം മുഴുവൻ കാണും.ആരെങ്കിലുമൊക്കെ അത്
റെക്കോഡാക്കുന്നുണ്ടാവും. എല്ലാ അപകടങ്ങളും ഡോക്യുമെന്റ് ചെയ്യപ്പെടുന്നു.നല്ലതാണ്.

പക്ഷെ ഭയം വിളമ്പരുത്.കാലം മാറും ഇതും കടന്ന് പോവും.മഴ പെയ്തു തോരട്ടെ…

ഉരുളു പൊട്ടുന്നത് കാശുള്ളവൻ ഇല്ലാത്തവൻ എന്ന് നോക്കിയാണോ ‘പുഴയരികിലോ പാടങ്ങളിലോ വീടുള്ളത് സാധാരണക്കാർക്കാണ്കുടിയൊഴിഞ്ഞതും വീടുപോയതും അവർക്കാണ്.അവര് പ്രകൃതിയെ എന്ത് ചൂഷണം ചെയ്തിട്ടാണ്? ന്നിട്ട് ആ വീട് പോകുമ്പോഴാണോപുഴ അതിന്റെ വഴിതേടുന്നു പ്രകൃതി ഇടം തിരിച്ചുപിടിക്കുന്നു എന്നൊക്കെ തള്ളേണ്ടത്?

പക്ഷെ അന്തിമ വിധിക്ക് മുൻപ് ഇടക്കാല വിധി ദിവസത്തിൽ ആർ ഡി ഒ മാർ ജെ സി ബി യുമായി ആഗതരാകുമെന്ന് ഡിങ്കവചനം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ആകയാൽ സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു .കാശു മുടക്കി നാലേക്കറു വാങ്ങി ആധാരം ചെയ്ത്,നിങ്ങ കുരിശോ കപ്പയോ ഇഞ്ചിയോ വാഴ യോനടുക.അല്ലാത്തപക്ഷം അന്തിമ വിധിക്ക് മുൻപ് എടക്കാല വിധി ദിവസത്തിൽആർ ഡി ഒ ജെ സി ബി യുമായി ആഗതനാകുമ്പോൾ നിങ്ങളിൽ പട്ടയമില്ലാത്ത കുരിശെല്ലാം പിഴുതെറിയപ്പെടും” (വിശുദ്ധ ബാലമംഗളം 14 :23)


മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ചാരായം വാറ്റ് ഉപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; എല്ലാറ്റിനേയും പൊക്കുമെന്ന് ഋഷിരാജ് സിംഗ്‌

Comments Off on ചാരായം വാറ്റ് ഉപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; എല്ലാറ്റിനേയും പൊക്കുമെന്ന് ഋഷിരാജ് സിംഗ്‌

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 പോലീസ് ഉദ്യോഗസ്ഥര്‍ ഐ.ജി യും ക്രിമിനല്‍ മലയാളികളുടെ യോഗം !

Comments Off on ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 പോലീസ് ഉദ്യോഗസ്ഥര്‍ ഐ.ജി യും ക്രിമിനല്‍ മലയാളികളുടെ യോഗം !

ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

Comments Off on ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു…?

തണ്ണിര്‍മുക്കം ബണ്ടിന്റെ ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലമാണെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Comments Off on തണ്ണിര്‍മുക്കം ബണ്ടിന്റെ ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലമാണെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍.കെ ധവാന്‍ അന്തരിച്ചു

Comments Off on മുന്‍ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍.കെ ധവാന്‍ അന്തരിച്ചു

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 15 പേരുടെ കാര്യം ശരിയാക്കി ?ഒരു കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു

Comments Off on എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 15 പേരുടെ കാര്യം ശരിയാക്കി ?ഒരു കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു

ഡിങ്ക പുരാണം സംക്ഷിപ്തം: ബ്രഹ്മശ്രീ സമൂസ തൃകോണാധ്യായ നിന്തിരുവടികളുടെ വ്യാഖ്യാനം

Comments Off on ഡിങ്ക പുരാണം സംക്ഷിപ്തം: ബ്രഹ്മശ്രീ സമൂസ തൃകോണാധ്യായ നിന്തിരുവടികളുടെ വ്യാഖ്യാനം

‘ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാൻ എന്തൊരാവേശം’ അയ്യപ്പ ബ്രഹ്മചര്യ സംരക്ഷകരെ പരിഹസിച്ച് ടി.ജി മോഹൻദാസ്

Comments Off on ‘ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാൻ എന്തൊരാവേശം’ അയ്യപ്പ ബ്രഹ്മചര്യ സംരക്ഷകരെ പരിഹസിച്ച് ടി.ജി മോഹൻദാസ്

ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

Comments Off on ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

പി. രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Comments Off on പി. രാജീവ് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Create AccountLog In Your Account