തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

Comments Off on തത്കാലം കാഴ്‌‌ച കാണലും സെൽഫി എടുക്കലും വേണ്ടെന്ന് മുഖ്യമന്ത്രി

കാലവർഷത്തിന്റെ ദുരിത പെയ്ത്തിൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ സംഭവിക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഈ അവസരത്തിൽ ജനങ്ങൾ ദുരിത മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള ശ്രമങ്ങൾ കെടുതി നേരിടാനുള്ള സർക്കാരിന്റെ പരിശ്രമത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ കർക്കടക വാവു ബലിയുടെ പശ്ചാത്തലത്തിൽ, ബന്ധപ്പെട്ടവരും പൊലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.

കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ബലിതർപ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ അപകടമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഡാമുകൾ തുറക്കുന്നതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു വരാൻ സാധ്യതയുണ്ട്. കടലോരങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നവർ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

വിരൽ അകേത്തക്കല്ല പുറത്തേക്ക് തന്നെയാണ് അവർ ചൂണ്ടുക…!

Comments Off on വിരൽ അകേത്തക്കല്ല പുറത്തേക്ക് തന്നെയാണ് അവർ ചൂണ്ടുക…!

നീല പെൺകുട്ടി ട്രെയിൻ മുട്ടി മരിച്ചു

Comments Off on നീല പെൺകുട്ടി ട്രെയിൻ മുട്ടി മരിച്ചു

കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

Comments Off on കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

Comments Off on സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

കർത്താവ് അത്ഭുതം പ്രവർത്തിച്ചു: പെൺകുട്ടി മൊഴി മാറ്റി; ഫാദർ റോബിൻ വിശുദ്ധനായി.

Comments Off on കർത്താവ് അത്ഭുതം പ്രവർത്തിച്ചു: പെൺകുട്ടി മൊഴി മാറ്റി; ഫാദർ റോബിൻ വിശുദ്ധനായി.

ഷോമാൻ പിടിയിൽ:പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം: ഇരുപത്തിനാലുകാരൻ പിടിയിൽ

Comments Off on ഷോമാൻ പിടിയിൽ:പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം: ഇരുപത്തിനാലുകാരൻ പിടിയിൽ

ആന്റണി പെരുമ്പാവൂര്‍ നികത്തിയ വയലില്‍ സിപിഐഎം കൊടികുത്തി

Comments Off on ആന്റണി പെരുമ്പാവൂര്‍ നികത്തിയ വയലില്‍ സിപിഐഎം കൊടികുത്തി

സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

Comments Off on സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

അറസ്റ്റ് ഭയന്ന് ബിഷപ്പ് ഫ്രാങ്കോ സ്ഥാനമൊഴിയാൻ മാർപ്പാപ്പയ്ക്ക് കത്ത് നൽകി

Comments Off on അറസ്റ്റ് ഭയന്ന് ബിഷപ്പ് ഫ്രാങ്കോ സ്ഥാനമൊഴിയാൻ മാർപ്പാപ്പയ്ക്ക് കത്ത് നൽകി

നിപ്പയ്ക്ക് പുതിയ ആപ്പുമായി ആരോഗ്യ വകുപ്പ്

Comments Off on നിപ്പയ്ക്ക് പുതിയ ആപ്പുമായി ആരോഗ്യ വകുപ്പ്

ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

Comments Off on ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

Create Account



Log In Your Account