നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങും; നിരോധനം പിന്‍വലിച്ചു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. കഴിഞ്ഞ രണ്ടുമണിക്കൂറോളമായി നെടുമ്പാശേരിയില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് നിരോധിച്ചിരുന്നു. ഇടുക്കി ഡാം തുറന്നതും കനത്ത മഴയും കാരണമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തല്‍ക്കാലം അപായസാധ്യതകളില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിമാനമിറക്കാന്‍ തീരുമാനമെടുത്തത്.

പെരിയാര്‍ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നതും വിമാനത്താവളത്തിന് സമീപത്തുകൂടി കടന്നുപോകുന്നതുമായ ചെറുതോട്ടില്‍ നിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു നിരോധനം.എന്നാല്‍ ഇപ്പോള്‍ അപായസാധ്യതയില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മൂന്നു മണിമുതല്‍ വിമാനം ഇറക്കാന്‍ അനുമതി കൊടുത്തത്.

 

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642