ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന്‌ നാഗസാക്കി ദിനം

ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന്‌ നാഗസാക്കി ദിനം

ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന്‌ നാഗസാക്കി ദിനം

ലോകസമാധാനം പിറവിയെടുക്കുന്നത് സാമ്രാജ്യത്വ ഏജന്റ്മാരായ ഭരണാധികാരികളുടെ തീൻമേശയിൽ നിന്നുയരുന്ന ചർച്ചകളിൽ നിന്നല്ലയെന്ന് നാൾക്ക് നാൾ തെളിയിക്കുന്ന വർത്തമാനത്തിലാണ് ലോകം കടന്ന് പോകുന്നത്. ലോകപോലീസിന്റെ വേഷം കെട്ടലിന് അമേരിക്ക നടത്തിയ കീരാത നീതിയാണ് ഹിരോഷിമ യിലും നാഗസാക്കിയിലും ഉണ്ടായത്. അത് ഇന്നും തുടരുന്നു ലോകമെമ്പാടും. വർഗ്ഗീയ-വംശീയ- വിഷയങ്ങൾ കുത്തിപ്പൊക്കി കൊണ്ട്. പഞ്ചിമേഷ്യയിലെ ചെകുത്താനായ ഇസ്രേയേൽ സിയോണിസ്റ്റുകളുമായ് പുതിയ കരാറുകളിലൂടെ ഇന്ത്യയിലും ഭീതി വിതക്കുകയാണ്‌.ആഗോള ധനമൂലധനത്തിന്റെ മലവെള്ളപാച്ചിലിനെതിരെ വിശാലമായ സമര ഐക്യമുന്നണികൾ ഉയർത്തി കൊണ്ട് മാത്രമെ യുദ്ധത്തിനെതിരെ പ്രതിരോധം തീർക്കാനാകൂ എന്ന തിരിച്ചറിവാണ് ഈ ദിനത്തിൽ ഉണ്ടാകേണ്ടത്.

നാഗസാക്കിയിലെ ജനങ്ങള്‍ അണുബോംബിന്‍റെ ഭീകരത ഏറ്റുവാങ്ങിയിട്ട് ഇന്നേക്ക് 73 വര്‍ഷം.1945 ഓഗസ്റ്റ് 9നാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്.പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് നാഗസാക്കിയില്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണത്. ഒരു നിമിഷം കൊണ്ട് നാഗസാക്കിയില്‍ പൊലിഞ്ഞത് 70000 മനുഷ്യ ജീവനുകള്‍. 73 വര്‍ഷം കഴിഞ്ഞിട്ടും അണുബോംബിന്‍റെ ബാക്കിപത്രമായി ഇന്നും ആയിരക്കണക്കിനാളുള്‍ വികലാംഗരായും മാരകരോഗങ്ങളെ വഹിച്ചും നാഗസാക്കിയില്‍ കഴിയുന്നു.

1945 ഓഗസ്റ്റ്‌ ഒന്‍പതിനാണ് നാഗസാക്കിയുടെ സ്വതേയുള്ള ശാന്തത ഭേദിച്ച് അമേരിക്കയുടെ ബോക്സ്കാര്‍ എന്ന കൊലയാളി വിമാനം ‘ഫാറ്റ്മാന്’‘ എന്ന പ്ലൂട്ടോണിയം ബോംബുമായി നാഗസാക്കിക്ക്‌ മുകളില്‍ പ്രത്യക്ഷപ്പെട്ടത്.

കൃത്യം 11.02 ന്‌ മനുഷ്യക്രൂരതയുടെ പൂര്‍ണ രൂപമായി അമേരിക്കയുടെ ബോക്സ്കാര്‍ വിമാനം നാഗസാക്കിക്കുമേല്‍ അണുബോംബ്‌ വര്‍ഷിച്ചു. അന്ന് തൊട്ട് ഇന്നോളം നാഗസാക്കി ലോകമനസാക്ഷിയുടെ നെഞ്ചില്‍ ഒരു നീറ്റലയി എരിയുന്നു.

ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട്  വീണ്ടും ഒരു ഹിരോഷിമ നാഗസാക്കി ദിനം.ഓഗസ്റ്‍റ് ആറിനാണ്ഹിരോഷിമയിൽ ബോംബ് വാർഷിച്ചത്.ആഗസ്റ്റ് 9 ന് ആണ്‌ നാഗസാക്കിയെ രാക്ഷസത്തീനാളങ്ങല്‍ ആര്‍ത്തിയൊടെ വിഴുങ്ങിയത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന് അണുബോംബ് വര്‍ഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു.

1945 ആഗസ്ത് 6 തിങ്കളാഴ്ച രാവിലെ വടക്കൻ പസഫക്കിൽ നിന്ന് എനോഗളെ ബി 29 എന്ന അമേരിക്കന്‍ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവുമുള്ള സര്‍വ്വസംഹാരിയായ ലിറ്റില്‍ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാര്‍ 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്നെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാര്‍ക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലവരും ട്രഞ്ചുകളില്‍ ഒളിച്ചു.

യുദ്ധവിമാനത്തിലെ ക്യാപ്റ്‍റൻ വില്യം എസ് പാർസൻ എന്ന സൈനികന്‍ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്‍റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. .

അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിന്‍റെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.

അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്‍റം ബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്‍റു ഏറ്‍റുപറ‍ഞ്ഞു. കുറ്‍റബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 73 വർഷം നീണ്ട അർപ്പണത്തിന്‍റെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ഹിരോഷിമ നാഗസാക്കി ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രതീക്ഷ.

 

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ട്രംപിന്റെ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധതയ്ക്ക് ഫെഡറല്‍ കോടതിയുടെ തിരിച്ചടി

Comments Off on ട്രംപിന്റെ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധതയ്ക്ക് ഫെഡറല്‍ കോടതിയുടെ തിരിച്ചടി

ഓസ്‌കര്‍ 2018: മികച്ച ചിത്രം ദി ഷെയ്‌പ്പ് ഓഫ് വാട്ടർ; ഓസ്‌കര്‍ വേദിയിൽ ശ്രീദേവിക്ക് ആദരം

Comments Off on ഓസ്‌കര്‍ 2018: മികച്ച ചിത്രം ദി ഷെയ്‌പ്പ് ഓഫ് വാട്ടർ; ഓസ്‌കര്‍ വേദിയിൽ ശ്രീദേവിക്ക് ആദരം

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

Comments Off on കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

ഫെയ്‌സ് ബുക്ക് വിവരങ്ങൾ ചോർത്തിയ കേംബ്രി‌ഡ്ജ് അനലിറ്റിക്ക പ്രവർത്തനം നിറുത്തുന്നു,​ പാപ്പർ ഹർജി നൽകും

Comments Off on ഫെയ്‌സ് ബുക്ക് വിവരങ്ങൾ ചോർത്തിയ കേംബ്രി‌ഡ്ജ് അനലിറ്റിക്ക പ്രവർത്തനം നിറുത്തുന്നു,​ പാപ്പർ ഹർജി നൽകും

അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

Comments Off on അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല, ചോര്‍ത്താന്‍ കഴിയും’: കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി എഡ്വേഡ് സ്നോഡന്‍

Comments Off on ‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല, ചോര്‍ത്താന്‍ കഴിയും’: കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി എഡ്വേഡ് സ്നോഡന്‍

ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ്: മരണസംഖ്യ 200 കടന്നു

Comments Off on ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ്: മരണസംഖ്യ 200 കടന്നു

പതിനൊന്ന് പ്രകാശവർഷം ദൂരെ ഭൂമിയുടെ അപരൻ

Comments Off on പതിനൊന്ന് പ്രകാശവർഷം ദൂരെ ഭൂമിയുടെ അപരൻ

ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ ചെന്നായ നീതിക്കാരൻ

Comments Off on ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ ചെന്നായ നീതിക്കാരൻ

അലോരസപ്പെടുത്തുന്ന ഓർമ്മകൾക്കിടയിലും സ്വന്തം മരണം കൊണ്ട് രോഹിത് വെമുല ഉയർത്തിവിട്ട രാഷ്ട്രീയം

Comments Off on അലോരസപ്പെടുത്തുന്ന ഓർമ്മകൾക്കിടയിലും സ്വന്തം മരണം കൊണ്ട് രോഹിത് വെമുല ഉയർത്തിവിട്ട രാഷ്ട്രീയം

തായ് ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ എട്ടുകുട്ടികളെ രക്ഷിച്ചു; ഗുഹയില്‍ ശേഷിക്കുന്നത് പരിശീലകനും നാലുപേരും മാത്രം

Comments Off on തായ് ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ എട്ടുകുട്ടികളെ രക്ഷിച്ചു; ഗുഹയില്‍ ശേഷിക്കുന്നത് പരിശീലകനും നാലുപേരും മാത്രം

കവിയും യുക്തിവാദിയുമായ ഷാജഹാൻ ബച്ചുവിനെ ജിഹാദികൾ വെടിവെച്ചു കൊന്നു

Comments Off on കവിയും യുക്തിവാദിയുമായ ഷാജഹാൻ ബച്ചുവിനെ ജിഹാദികൾ വെടിവെച്ചു കൊന്നു

Create AccountLog In Your Account