പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

Comments Off on പള്ളിമേടയിലെ പീഡനം: ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് സ്വന്തം താത്പര്യപ്രകാരമെന്ന് പെണ്‍കുട്ടി

കൊട്ടിയൂര്‍ പീഡനക്കേസില്‍ സ്വന്തം താൽപര്യ പ്രകാരമാണ‌് വൈദികനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സർട്ടിഫിക്കറ്റിലുള്ളതല്ല യഥാർഥ പ്രായമെന്നും പെൺകുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു. പീഡനത്തിന്​ ഇരയായെന്ന്​ മജിസ‌്ട്രേറ്റ്​ മുമ്പാകെ നേരത്തേ മൊഴി നൽകിയത്​ ഭീഷണിയെ തുടർന്നാണെന്നും വൈദികനുമൊത്തുള്ള ജീവിതമാണ‌് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി ബോധിപ്പിച്ചു. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. വയസ്സ്​ തെളിയിക്കാനുള്ള ശാസ്​ത്രീയ പരിശോധനക്ക്​ പെൺകുട്ടി വിസമ്മതിച്ചു.

വ്യാഴാഴ‌്ച പെൺകുട്ടിയുടെ പിതാവ്, മാതാവ് എന്നിവരെ വിസ്തരിക്കും. കേസിൽ 54 സാക്ഷികളാണുള്ളത‌്. ബുധനാഴ‌്ച വിചാരണ ആരംഭിച്ചപ്പോൾ പ്രതികളായ തൊക്കിലങ്ങാടി ക്രിസ‌്തുരാജ ആശുപത്രിയിലെ ഡോ.സിസ‌്റ്റർ ടെസി ജോസ‌്, ആശുപത്രി അഡ‌്മിനിസ‌്ട്രേറ്റർ സിസ‌്റ്റർ ആൻസി, പീഡിയാട്രീഷ്യൻ ഡോ.ഹൈദരലി എന്നിവരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ കാര്യം പ്രതിഭാഗം കോടതി മുമ്പാകെ അറിയിച്ചു.

സുപ്രീം കോടതി ഉത്തരവ‌് വിചാരണ കോടതിയിലെത്തുംവരെ ഇവർ വിചാരണ നേരിടണം. പെൺകുട്ടിയെ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. തങ്കമ്മ നെല്ലിയാനി, സിസ്​റ്റർ ലിസ്മരിയ, സിസ്​റ്റർ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്​റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫൻറ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്​റ്റർ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പത്ത‌് പ്രതികളും കോടതി മുമ്പാകെ വിചാരണക്ക് ബുധനാഴ്ച ഹാജരായിരുന്നു.

കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെയാണ‌് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി പൊലീസ് പിടിയിലായത്. പ്രോസിക്യൂഷന‌ുവേണ്ടി പബ്ലിക‌് പ്രോസിക്യൂട്ടർ അഡ്വ. ബി.പി. ശശീന്ദ്രൻ, സ‌്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത‌്, പ്രോസിക്യൂട്ടർ അഡ്വ.സി.കെ. രാമചന്ദ്രൻ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി വെവ്വേറെ അഭിഭാഷകരും രംഗത്തുണ്ട്.

Protection of Children against sexual offences- പോക്സോ എന്ന നിയമം നിലവില്‍ വരുന്നത് 2012 ലാണ്. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിടുന്ന ലൈംഗിക ചൂഷണം തടയുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മറ്റ് കേസുകള്‍ക്ക് ജാമ്യം കിട്ടുന്നത് പ്രതികളുടെ അവകാശമാകുമ്പോള്‍ പോക്സോ കേസില്‍ അകപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുന്നത് അപവാദമാണ്. ഈ കേസില്‍ പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതി തീരുമാനിക്കുക. അത് ചെയ്തിട്ടില്ലെന്ന് പ്രതി തന്നെയാണ് തെളയിക്കേണ്ടത്. എന്നാല്‍ മറ്റ് കേസുകളില്‍ പ്രോസിക്യൂഷന്‍ പ്രതി തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നു. മറ്റ് കേസുകളില്‍ കേസ് ഒത്തുതീര്‍പ്പ് നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നാല്‍ ഈ കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യമല്ല.

ഇതിന് ഇരയായ കുട്ടി തന്റെ മൊഴിമാറ്റിപ്പറഞ്ഞാല്‍ തന്നെയും ആദ്യം പറഞ്ഞ മൊഴിയാണ്
നിലനില്‍ക്കുക. ഈ പ്രായത്തിലുള്ള കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റ കൃത്യമായാണ് കണക്കാക്കുന്നത്. ഈ കുറ്റം തന്നെ അധ്യാപകര്‍, മത അധ്യാപകര്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് തുടങ്ങിയവരാണ് ചെയ്തതെങ്കില്‍ 8 വര്‍ഷം വരെ തടവ് ലഭിക്കാം. ഈ നിയമത്തിന്റെ നടത്തിപ്പിനായി എല്ലാ സ്ഥലത്തും ചൈല്‍ഡ് ലൈന്‍ എന്ന സംവീധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു കംപ്ലേയ്ന്റ് ബോക്സ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയും ഇതില്‍ ലഭിക്കുന്നു പരാതികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിശോധിക്കുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും മേലധികാരികള്‍ (ഉത്തരവാധിത്വ പെട്ടവര്‍) ഇത്തരം പരാതികള്‍ പുറത്ത് പറയാതെ മറച്ച് വെച്ചാല്‍ അവര്‍ക്കെതിരേയും പോക്സോ ചുമത്താവുന്നതാണ്. ഈ നിയമത്തിന്റെ പരമപ്രധാന ലക്ഷ്യം ആളുകളെ ശിക്ഷിക്കുന്നതിനപ്പുറം കുട്ടികളെ നല്ല പൗരന്മാരായി വളരാന്‍ അനുവദിക്കുക എന്നതാണ്. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ സംശയത്തില്‍ പ്രതിയെ ചോദ്യചെയ്യാവുന്നതും പരാതിയില്ലാത്ത രക്ഷിതാക്കള്‍ക്കതിരെ പേക്സോ ചുമത്താവുന്നതുമാണ്.

ഇത്തരത്തിലുള്ള കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ ആ കുട്ടിയുടെ വീട്ടില്‍ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തേണ്ടത്. പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ വിളിച്ച് വരുത്തുവാന്‍ പാടുള്ള തല്ല. അതേപോലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉടനെ മജിസ്ട്രേറ്ററിനു മുമ്പാകെ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. കുട്ടികള്‍ മൊഴിമാറ്റിപ്പറയാന്‍ സാധ്യതയുള്ളതിനാലാണിത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജി; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

Comments Off on ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജി; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

അല്‍പം സുഖക്കുറവുണ്ടെന്ന്…വനിതാ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് ‘സുഖമാണോ’ ചോദിക്കണം എന്ന് തച്ചങ്കരി

Comments Off on അല്‍പം സുഖക്കുറവുണ്ടെന്ന്…വനിതാ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് ‘സുഖമാണോ’ ചോദിക്കണം എന്ന് തച്ചങ്കരി

മാർക്സിനെ തിരുത്തുന്ന മാർക്സിസ്റ്റുകളും മാർസിസ്റ്റ് മേയറും; തോട്ടത്തിൽ രവീന്ദ്രൻ ചകാവിന്റെ കലാപരിപാടികൾ

Comments Off on മാർക്സിനെ തിരുത്തുന്ന മാർക്സിസ്റ്റുകളും മാർസിസ്റ്റ് മേയറും; തോട്ടത്തിൽ രവീന്ദ്രൻ ചകാവിന്റെ കലാപരിപാടികൾ

തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

Comments Off on തീയേറ്ററിൽ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി

ആരാണീ കോൺഗ്രസിനെ രക്ഷിക്കാൻ ജന്മമെടുത്ത ശ്രീനിവാസൻ? രാഹുലിനോട് വി.എം.സുധീരൻ

Comments Off on ആരാണീ കോൺഗ്രസിനെ രക്ഷിക്കാൻ ജന്മമെടുത്ത ശ്രീനിവാസൻ? രാഹുലിനോട് വി.എം.സുധീരൻ

ദേശീയ മോട്ടോർ വാഹന പണിമുടക്കില്‍ കേരളം നിശ്ചലം; പ​രീ​ക്ഷ​ക​ള്‍ മാ​റ്റി; പി.എസ്.സി പരീക്ഷക്ക് മാറ്റമില്ല

Comments Off on ദേശീയ മോട്ടോർ വാഹന പണിമുടക്കില്‍ കേരളം നിശ്ചലം; പ​രീ​ക്ഷ​ക​ള്‍ മാ​റ്റി; പി.എസ്.സി പരീക്ഷക്ക് മാറ്റമില്ല

സാമ്പത്തിക സംവരണം; പാവപ്പെട്ടവരുടെ ഐക്യമാണെന്ന് കോടിയേരി

Comments Off on സാമ്പത്തിക സംവരണം; പാവപ്പെട്ടവരുടെ ഐക്യമാണെന്ന് കോടിയേരി

ശിവദാസൻറെ മരണം തുടയെല്ല് പൊട്ടി രക്തസ്രാവം മൂലം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Comments Off on ശിവദാസൻറെ മരണം തുടയെല്ല് പൊട്ടി രക്തസ്രാവം മൂലം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പോപ്പിനെയും കുർബാന പഠിപ്പിച്ച് മലയാളികള്‍; മാർപാപ്പാക്ക് കൂട്ട പൊങ്കാല

Comments Off on പോപ്പിനെയും കുർബാന പഠിപ്പിച്ച് മലയാളികള്‍; മാർപാപ്പാക്ക് കൂട്ട പൊങ്കാല

അറസ്റ്റ് ചെയ്യുംവരെ സമരം തുടരും; കന്യാസ്ത്രീമാരുടെ സമരം ഒമ്പതാം ദിവസത്തിലേയ്ക്ക്

Comments Off on അറസ്റ്റ് ചെയ്യുംവരെ സമരം തുടരും; കന്യാസ്ത്രീമാരുടെ സമരം ഒമ്പതാം ദിവസത്തിലേയ്ക്ക്

സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

Comments Off on സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

എന്ത്കൊണ്ട് ബ്രാഹ്മണ സഭയെ കൊണ്ട് തടയിക്കുന്നില്ല? കോടതി അലക്ഷ്യക്കേസിൽ ജാമ്യമില്ലാ കുറ്റത്തിന് അകത്താകുമെന്ന് പേടിച്ചോ?

Comments Off on എന്ത്കൊണ്ട് ബ്രാഹ്മണ സഭയെ കൊണ്ട് തടയിക്കുന്നില്ല? കോടതി അലക്ഷ്യക്കേസിൽ ജാമ്യമില്ലാ കുറ്റത്തിന് അകത്താകുമെന്ന് പേടിച്ചോ?

Create AccountLog In Your Account