രണ്ട് മാസംമുമ്പ് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി

രണ്ട് മാസംമുമ്പ് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി

രണ്ട് മാസംമുമ്പ് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി

Comments Off on രണ്ട് മാസംമുമ്പ് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി

രണ്ട് മാസം മുമ്പ് അബുദാബി മുസഫ്ഫയില്‍ നിന്നും കാണാതായ മലയാളിയുടെ മൃതദേഹം കണ്ടുകിട്ടി.പാലക്കാട് പട്ടാമ്പി കരകപുത്തൂര്‍ സ്വദേശിയും മുസഫ്ഫ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമായ മൂത്തേടത് വളപ്പില്‍ മൊയ്ദീന്റെ (60) മൃതദേഹമാണ് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തിയത്.

മുസഫ്ഫയിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന മൊയ്തീന്‍ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മറ്റുപല ജോലികള്‍ ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി മൊയ്തീനെ കുറിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. പലരും മൊയ്തീനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ജൂണ്‍19 ന് മുസഫ്ഫയിലെ കടലില്‍ നിന്നും ലഭിച്ച അജ്ഞാത മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ ജീവനക്കാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത മൃതദേഹം പട്ടാമ്പി സ്വദേശി മൊയ്തീന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എം എം നാസര്‍ നവമാധ്യമംങ്ങളിലൂടെ നടത്തിയ അന്വേഷണത്തില്‍ മൊയ്തീന്റെ ബന്ധുക്കള്‍ നാസറിനെ സമീപിക്കുകയായിരുന്നു. മൊയ്തീന്റെ സഹോദരന്‍ അലിയുടെ മകന്‍ ഷിയാസ്, നാട്ടിലെ അയല്‍വാസി സലീം എന്നിവര്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ആറ് വര്‍ഷം മുമ്പാണ് മൊയ്തീന്‍ അബുദാബിയിലെത്തിയത്. വിനോദത്തിനായി മല്‍സ്യം പിടിക്കല്‍ മൊയ്തീന്റെ ഹോബിയായിരുന്നു എന്ന് മൊയ്തീന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം കടലില്‍ നിന്നും മൃതദേഹം ലഭിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

ഭാര്യ:ഖദീജ , മക്കള്‍ മുംതാസ്, മുഹ്‌സിന്‍ ,സഹോദരങ്ങള്‍ :ഹൈദര്‍, അലി, സുലൈമാന്‍, ഖദീജ ,ഇമ്പിച്ച ,ബക്കര്‍ .അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി

news_reporter

Related Posts

ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

Comments Off on ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും; ഇനിയൊരിക്കലും മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്:സിസ്റ്റർ അനുപമ

Comments Off on അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും; ഇനിയൊരിക്കലും മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്:സിസ്റ്റർ അനുപമ

എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

Comments Off on എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

മാധ്യമ പ്രവര്‍ത്തകന് വധഭീഷണി: അടിയന്തിര നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

Comments Off on മാധ്യമ പ്രവര്‍ത്തകന് വധഭീഷണി: അടിയന്തിര നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത

Comments Off on വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത

മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

Comments Off on മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

മാമാപ്പണിയും ഭീഷണിയും: അറസ്റ്റുപേടിച്ച് ഫാ.ജയിംസ് ഏർത്തയില്‍ ഒളിവില്‍

Comments Off on മാമാപ്പണിയും ഭീഷണിയും: അറസ്റ്റുപേടിച്ച് ഫാ.ജയിംസ് ഏർത്തയില്‍ ഒളിവില്‍

കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

Comments Off on കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

വിശ്വഹിന്ദുപരിഷത്തിന്റെ രാമരാജ്യ രഥയാത്ര; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

Comments Off on വിശ്വഹിന്ദുപരിഷത്തിന്റെ രാമരാജ്യ രഥയാത്ര; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഒരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്

Comments Off on സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഒരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്

കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

Comments Off on കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

ചോദ്യങ്ങളും കോപ്പിയടിച്ചു: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് പകര്‍ത്തിയത് എന്ന് പരാതി

Comments Off on ചോദ്യങ്ങളും കോപ്പിയടിച്ചു: പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് പകര്‍ത്തിയത് എന്ന് പരാതി

Create AccountLog In Your Account