അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

Comments Off on അയോദ്ധ്യ, ശബരിമല, അർത്തുങ്കൽ എല്ലാം വൈദീകമതക്കാർ കയ്യടക്കിയ ഞങ്ങളുടെ ബുദ്ധപള്ളികൾ…

ലിബി.സി.എസ്. അർത്തുങ്കൽ

അയോധ്യയിലെ രാമജന്മഭൂമി ബാബറി മസ്ജിദ് തർക്കം പുതിയ വഴിത്തിരിവിലേക്ക്. വൈദികനായ രാമനോ വൈദികരായ മുസ്ലിങ്ങൾക്കോ അയോധ്യയിൽ കാര്യമില്ല അത് തദ്ദേശ വാസികളുടെ ബുദ്ധ പള്ളി..ഭഗവാൻ ബുദ്ധർ വാണരുളിയ സാകേത്.
എന്നവകാശമുന്നയിച്ച് ഫൈസാബാദ് സ്വദേശിയും ഒബിസിക്കാരനുമായ ഹർജിക്കാരൻ ശ്രീ വിനീത് മൗര്യ സുപ്രീംകോടതിയിൽ. വിനീതിൻറെ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.

വൈദികനായ രാമനോ വൈദികരായ മുസ്ലിങ്ങൾക്കോ അയോധ്യയിൽ എന്ത് കാര്യം ?അത് തദ്ദേശ വാസികളുടെ ബുദ്ധ പള്ളി..ഭഗവാൻ ബുദ്ധർ വാണരുളിയ സാകേത്…എന്ന് ഹർജിക്കാരൻ ഹർജിക്കാരൻ ശ്രീ വിനീത് മൗര്യ ചോദിക്കുന്നു .

‘ശബരി മല’ എന്നതിനെക്കുറിച്ചും നാമറിയണം.ആരാണ് ഈ ശബരി ? എങ്ങനെ ‘ശബരി മല’ എന്ന പേരുവന്നു ? ?രാമായണത്തിലെ ഒരു ” സ്ത്രീ ” കഥാപാത്രമാണ് കാട്ടാളത്തി ‘ശബരി’.ശബരി എന്നത് ചരിത്രപരമായും ഭാഷാപരമായും സ്ത്രീ ലിംഗമാണ്.

വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുന്പോൾ ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം ശബരിമല എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനംവരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ശബരന്മാര്‍ സംസാരിച്ചിരുന്ന പ്രാകൃത ഭാഷയായിരുന്നു ‘ശാബരി ഭാഷ’.

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശബരിമല.കഥയിൽപോലും പുലിപ്പാല്‍ കൊണ്ടുവരാന്‍ അയ്യപ്പന്‍ വനത്തിലേക്കുള്ള യാത്രാമധ്യേ ഒരു ചക്കാലമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അന്തിയുറങ്ങുകയും നാടിന് ഭീഷണിയായിരുന്ന മഹിഷി എന്ന അസുരസ്ത്രീയെ വധിക്കുകയും ശവം അഴുതമേട്ടില്‍ സംസ്കരിക്കുകയും ചെയ്തു.എന്നുപറയുന്നു.സാക്ഷാൽ അയ്യപ്പൻ കുടിയിരിക്കുന്നത് കാട്ടളത്തി സ്ത്രീയുടെ പേരിലുള്ള മലയിലാണ്.സ്ത്രീയുടെ വീട്ടിൽ താമസിച്ചിട്ടുമുണ്ട്.അയ്യപ്പൻ ഹിന്ദുവുമല്ല സ്ത്രീ വിരോദിയുമല്ല.

“അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം, തിരിച്ചുപിടിയ്ക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് മോഹൻ ദാസി ൻറെ ട്വീറ്റ്.കഴിഞ്ഞവർഷം വൻ വിവാദവും കേസുമായിരുന്നു ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്.അയോധ്യയിലും ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്.

അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു ചരിത്ര സത്യമാണ്‌.

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത് ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം.അർത്തുങ്കൽ പള്ളിയോ ശബരിമലയോ അയോധ്യയോ പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല……എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ ചിലസത്യങ്ങൾ വെളിവാക്കപ്പെടേണ്ടതുണ്ട്.

ചരിത്ര സത്യങ്ങള്‍ മറക്കപ്പെടാന്‍ ശ്രമിക്കുന്ന മോശമായ ചരിത്രമുള്ളവനെ നമ്മള്‍ യഥാര്‍ത്ഥ ചരിത്രം പഠിപ്പിച്ചുകൊടുക്കണം. അല്ലെങ്കില്‍ ഇവര്‍ പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്(ഐതിഹ്യങ്ങള്‍,പുരാണങ്ങള്‍, തറവാട്ടുമഹിമകള്‍ ഇവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടേയിരിക്കും. അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും, തമസ്ക്കരിക്കുന്നതിനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അവന്റെ ക്രൂരതയുടേയും, വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആ യാഥാര്‍ത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാരസന്തതികളുമായ സവര്‍ണ്ണരും അവരുടെ പുഷ്ട്ടംതാങ്ങികളായ ബ്രാഹ്മണ്യ ജന്തുപാര്‍ട്ടിക്കാരെയും.ചരിത്രമായി ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഇടിച്ചുവീഴ്ത്തിയായിരുന്നു രാജ്യത്ത് സംഘപരിവാര്‍ ശക്തിപ്രാപിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ മതനിരപേക്ഷത തകര്‍ത്തെറിഞ്ഞുകൊണ്ട് അവര്‍ ശക്തിപ്രാപിച്ചതോടെ വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീടുണ്ടായത്. എത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ മാത്രം സംഘശക്തിക്ക് വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല.കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമങ്ങള്‍ കേരളീയ ജനത തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട വര്‍ഗീയതയുമായി കളം പിടിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാരങ്ങള്‍. ബാബറി മസ്ജിദായിരുന്നു അന്ന് രാജ്യത്ത് ലക്ഷ്യമിട്ടതെങ്കില്‍ ഇന്ന് കേരളത്തില്‍ അര്‍ത്തുങ്കല്‍ പള്ളിയാണ് ആര്‍ എസ് എസ് കണ്ണുവെയ്ക്കുന്നത്.അർത്തുങ്കൽ തൈയ്ക്കലിൽ മുൻപും വർഗ്ഗീയ സംഘർഷവും കൊലപാതകവും നടന്നിട്ടുള്ള സ്ഥലമാണ്.വീണ്ടും അവിടം തന്നെ തിരഞ്ഞെടുക്കാൻ സംഘപരിവാരം കോപ്പു കൂട്ടുന്നതും അതുകൊണ്ടാണ്.

ശബരിമല ബുദ്ധ വിഹാരമോ?

കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌. ഈ വിഭാഗം ജനങ്ങള്‍ക്ക്‌ ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യമായ നവോത്ഥാനത്തിന്‌ കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. ‘ബുദ്ധം ശരണം ഗഛാമി – സംഘം ശരണം ഗഛാമി’ എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി.

മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌.

ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍”തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ” എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌.

ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത്‌ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന്‌ ആ ഭയത്തിന്‌ അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ്‌ കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്‌.

ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്‌. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്‌. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന്‌ പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്‌? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത്‌ സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്‌. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ.

അർത്തുങ്കൽ പള്ളിയും ബുദ്ധമതവും

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെണ്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായത്. എന്താണ് അർഹതൻ കല്ല്? ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്.

ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമുണ്ടായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ശബരിമലയുടെ ബുദ്ധമത ബന്ധം ഏറെ ചർച്ചചെയ്യപ്പെടുന്നതാണല്ലോ. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകർക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന പാലിയം ശാസനമടിസ്ഥാനമാക്കി ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടൽത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നതെന്നാണ്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ടല്ലോ.

ശബരിമലയിലെ വിഗ്രഹം, ശരണം വിളി തുടങ്ങിയവയ്ക്ക് ബുദ്ധമതത്തോടുള്ള ബന്ധം തള്ളിക്കളയാവുന്നതല്ല. മകരവിളക്ക് ആഘോഷിക്കുന്ന ശബരിമലയ്ക്കും മകരം പെരുന്നാൾ ആഘോഷിക്കുന്ന അർത്തുങ്കലിനും തമ്മിലുള്ളത് ബുദ്ധമതകാലഘട്ടത്തിലുള്ള ബന്ധമാണ്. അർത്തുങ്കൽ തീരം കുഴിച്ചു കുഴിച്ചു ചെന്നാൽ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളിലും വീണ്ടും കുഴിച്ചാൽ ദ്രാവിഡപ്പഴമയിലും ശിലായുഗ സംസ്‌കാരത്തിലുമൊക്കെ ചെന്നു നിൽക്കും.

അർത്തുങ്കൽ പള്ളിയിലെ നിലവറയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നത് ചൈനയിലെ Jade Buddha Temple ലെ ബുദ്ധ പ്രതിമക്ക് സമാനമായ പ്രതിമയാണ് ഇത് ശിവൻറെ ആരാണ് ?


അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല;ക്രിസ്ത്യാനികളുടെ വെളുപ്പോ മഞ്ഞയോ അല്ല ചുവപ്പാണ്.ചുവപ്പ് ബുദ്ധമതവുമായി ബന്ധപ്പെട്ടതുമാണ്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി

news_reporter

Related Posts

ശബരിമലയിലെ ഒാണപ്പൂജ: ഇത്തവണ ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന് ഹൈക്കോടതി

Comments Off on ശബരിമലയിലെ ഒാണപ്പൂജ: ഇത്തവണ ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന് ഹൈക്കോടതി

ബ്രിട്ടാസും ഭജനപ്പാട്ടുകാരും നടത്തിയ ‘ഞാൻ മലയാളി’ കണ്ട ഞാൻ ഒരു കോമാളി

Comments Off on ബ്രിട്ടാസും ഭജനപ്പാട്ടുകാരും നടത്തിയ ‘ഞാൻ മലയാളി’ കണ്ട ഞാൻ ഒരു കോമാളി

വീണ്ടും ഒരു ബലിദാനികൂടി; പന്തളത്ത് ശൂദ്രലഹളക്കിടെ പരിക്കേറ്റയാൾ മരിച്ചു

Comments Off on വീണ്ടും ഒരു ബലിദാനികൂടി; പന്തളത്ത് ശൂദ്രലഹളക്കിടെ പരിക്കേറ്റയാൾ മരിച്ചു

ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ വധത്തിന് അഞ്ച് വര്‍ഷം; അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടി ബലി കൊടുത്ത ജീവൻ

Comments Off on ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ വധത്തിന് അഞ്ച് വര്‍ഷം; അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടി ബലി കൊടുത്ത ജീവൻ

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Comments Off on മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫെയ്‌സ് ബുക്ക് വിവരങ്ങൾ ചോർത്തിയ കേംബ്രി‌ഡ്ജ് അനലിറ്റിക്ക പ്രവർത്തനം നിറുത്തുന്നു,​ പാപ്പർ ഹർജി നൽകും

Comments Off on ഫെയ്‌സ് ബുക്ക് വിവരങ്ങൾ ചോർത്തിയ കേംബ്രി‌ഡ്ജ് അനലിറ്റിക്ക പ്രവർത്തനം നിറുത്തുന്നു,​ പാപ്പർ ഹർജി നൽകും

ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

Comments Off on ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

ആർത്തവ ലഹള: വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം

Comments Off on ആർത്തവ ലഹള: വാര്‍ത്ത സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം

300 രൂപ പൊലീസ്: മാധ്യമ പ്രവർത്തകനോട് മുന്നൂറ് രൂപാ കൈക്കൂലി ചൊദിച്ചു മലയിന്‍കീഴ് പൊലീസ് മാതൃകയായി

Comments Off on 300 രൂപ പൊലീസ്: മാധ്യമ പ്രവർത്തകനോട് മുന്നൂറ് രൂപാ കൈക്കൂലി ചൊദിച്ചു മലയിന്‍കീഴ് പൊലീസ് മാതൃകയായി

ഇവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതും ഇവർക്ക് വേണ്ടി കൂടി നമ്മൾ മാപ്പ് പയുന്നതും മണ്ടത്തരമാണ്

Comments Off on ഇവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതും ഇവർക്ക് വേണ്ടി കൂടി നമ്മൾ മാപ്പ് പയുന്നതും മണ്ടത്തരമാണ്

ഫെയ്‌സ്ബുക്ക് പ്രണയം: ആദ്യരാത്രി കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി

Comments Off on ഫെയ്‌സ്ബുക്ക് പ്രണയം: ആദ്യരാത്രി കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി

ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

Comments Off on ചോവാൻ ഞങ്ങളെ ഭരിക്കേണ്ടെന്ന് എൻ എസ് എസ് ‘കൊല’സ്ത്രീകൾ; ‘ചോ..കൂ.., മോൻറെ മോന്ത അടിച്ചു പറിക്കുമെന്ന് അധിക്ഷേപം

Create Account



Log In Your Account