കുമ്പസാരക്കെണി: പോലീസ് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് വി.എസിന്റെ കത്ത്

ഒാര്‍ത്തഡോക്സ് സഭയില്‍ കുമ്പസാര രഹസ്യങ്ങളുടെ മറവില്‍ വനിതയെ വൈദികര്‍ പീഡിപ്പിച്ചുവെന്ന വിവാദത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കി. ഇത്ര ഗുരുതരമായ പരാതി വനിതയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയിട്ടും പോലീസില്‍ അറിയിക്കാതെ സഭ സ്വയം അന്വേഷണം നടത്തുമെന്നാണ് പറയുന്നത്. പോലീസിനെ നോക്കുകുത്തിയാക്കി

ഇത്തരത്തില്‍ ഒരു നീക്കം ശരിയല്ല. അതുകൊണ്ട് ഈ വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍ പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ച സംഭവം ആദ്യമായി പുറത്തുകൊണ്ടുവന്നത് ന്യൂസ് സ്കൂപ്പ് ഡോട്ട് കോമാണ്. തുടര്‍ന്ന് ജനം ആ വിഷയം ഏറ്റെടുത്തതിനെത്തുടര്‍ന്ന് സഭയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹത്തില്‍ ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് വി.എസിന്‍െറ കത്ത് എന്നതും ശ്രദ്ധേയമാണ്.