ധര്‍മ്മജന്‍ കൊച്ചിയില്‍ മീന്‍ കച്ചവടം തുടങ്ങുന്നു; സിനിമയിലല്ല ജീവിതത്തിൽ !

ധര്‍മ്മജന്‍ കൊച്ചിയില്‍ മീന്‍ കച്ചവടം തുടങ്ങുന്നു; സിനിമയിലല്ല ജീവിതത്തിൽ !

ധര്‍മ്മജന്‍ കൊച്ചിയില്‍ മീന്‍ കച്ചവടം തുടങ്ങുന്നു; സിനിമയിലല്ല ജീവിതത്തിൽ !

Comments Off on ധര്‍മ്മജന്‍ കൊച്ചിയില്‍ മീന്‍ കച്ചവടം തുടങ്ങുന്നു; സിനിമയിലല്ല ജീവിതത്തിൽ !

മിമിക്രിയിലും സിനിമയിലും മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന ധര്‍മ്മജന്‍ ഇനി മീന്‍ കച്ചവടത്തിലേക്ക്. സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും സുഹൃത്തുക്കളും. ദിലീപിന്റെ ദേ പുട്ടിനു പിന്നാലെ ധര്‍മ്മജന്റെ പേരില്‍ കൊച്ചിയില്‍ മീന്‍കടയാണ് വരുന്നത്.

ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്നാണ് കടയുടെ പേര്. കട അടുത്തമാസം അഞ്ചിനു നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത ബന്ധമുള്ള ചീന വലക്കാരില്‍ നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യമാണു ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ വിപണനം ചെയ്യുക.

മായം കലര്‍ത്താത്ത നല്ല മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണു ഒരു ബിസിനസ് എന്നതിനപ്പുറം ധര്‍മ്മൂസ് ഫിഷ് ഹബ്ബിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്ന് ധര്‍മ്മജന്‍ പറയുന്നു. കായലും കടലും കണ്ട് വളര്‍ന്ന തനിക്ക് ഈ ബിസിനസ് ഇഷ്ടപ്പെട്ട മേഖലയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.

ധർമ്മജൻ ബോൾഗാട്ടി ഒരു സംഭവം തന്നെയാണ്

പ്രണയ വിവാഹമായിരുന്നു ധർമ്മജന്റേത്. നീണ്ട പ്രണയത്തിനൊടുവിൽ പെൺകുട്ടിയുടെ വീട്ടിൽ പോയി ചോദിച്ചപ്പോൾ ഒരു മിമിക്രിക്കാരന് മകളെ കെട്ടിച്ചു കൊടുക്കാൻ അനൂജയുടെ വീട്ടുകാർ തയ്യാറായില്ല. ഒടുവിൽ ഇഷ്ടമുെണ്ടങ്കിൽ വണ്ടിയും കൊണ്ടു വരാം എന്ന് അവളോട് പറഞ്ഞു. അവൾ ഇറങ്ങി വന്നു. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു. കൂട്ടിന് രണ്ടു മക്കളുമുണ്ട്. വൈഗയും വേദയും.ധർമ്മജൻ സംസാരിക്കുമ്പോൾ സ്;ക്രീനിൽ കാണുന്ന ചിരിപ്പിക്കുന്ന മുഖമല്ല ആള് ഭയങ്കര സീരിയസാണ്. അതിനുള്ള കാരണവും ധർമ്മജൻ വ്യക്തമാക്കി. സിനിമയും തമാശകളും എന്റെ പ്രൊഫഷനല്ലേ. ജീവിതത്തിൽ പക്ഷേ നമുക്ക് തമാശ കാട്ടാനാവില്ലല്ലോ എന്ന്.

ജീവിതം മാറിമറിയാൻ അധികം സമയം വേണ്ടെന്ന പക്ഷക്കാരനാണ് ധർമ്മജൻ. സ്വന്തം ജീവിതം തന്നെ അതിനുദാഹരണമായിട്ടാണ് ധർമ്മജൻ അവതരിപ്പിക്കുന്നത്. ഇപ്പോൾ കഷ്ടപ്പാടൊക്കെ മാറി. വീടായി, കാറായി, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്നു, നല്ല കുടുംബ ജീവിതമായി. ഇത്രയൊക്കെ പോരേ? വിവാഹം കഴിഞ്ഞ സമയത്താണ് നല്ലൊരു വീട് വേണമെന്ന ആഗ്രഹം തോന്നി തുടങ്ങിയത്. എന്റെ വീട് ഒരു പൊട്ടിപൊളിഞ്ഞ വീടായിരുന്നു. ചോരാത്ത വീട്ടിൽ കിടക്കണമെന്ന ആഗ്രഹം ഒരു തെറ്റല്ലല്ലോ. ഒടുവിൽ കുറേ വാടക വീടുകൾ മാറി മാറി താമസിച്ചു. അതുപോലെയുള്ള മറ്റൊരിഷ്ടമാണ് കൃഷി. മുമ്പ് പൊക്കാളി കൃഷിയുണ്ടായിരുന്നു. തിരക്ക് കൂടിയതോടെ അത് വിട്ടു. എങ്കിലും അതു മനസിൽ നിന്ന് പൂർണമായും ഉപേക്ഷിക്കാൻ തയ്യാറല്ല.ജീവിതത്തിൽ ഒരുപാടൊന്നും ആഗ്രഹിക്കാത്തവനാണ് ഞാൻ. കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറിയാണ് എന്റെ ജീവിതം. കണ്ണീരിന്റെ നനവുള്ള ഒരുപാട് ഓർമ്മകളുണ്ട്. അതൊന്നും മറക്കാനാകില്ലല്ലോ.

മുളവുകാട്ടുകാരാണ് തന്റെ എല്ലാം;അവരുടെ ഒരു വിളിപ്പാടകലെ എന്നും ഞാനുണ്ട്

“എന്റെ വിജയത്തിൽ സന്തോഷിക്കുന്നവരാണ് എന്റെ നാട്ടിലെ സുഹൃത്തുക്കൾ. അവരുടെ ഒരു വിളിപ്പാടകലെ ഞാനുണ്ട്. അവർക്കൊപ്പം വെറുതേ റോഡിലൂടെ നടക്കും, വല വീശാൻ പോകും, ചായക്കടയിൽ നിന്ന് ചായ കുടിക്കും. കുറേ സിനിമകൾ ചെയ്തുവെന്ന് കരുതി ഞാൻ ഞാനല്ലാതാകുന്നില്ലല്ലോ. ഇതൊന്നും ചെയ്യാൻ യാതൊരു മടിയുമില്ല. അതുപോലെ, മീൻ പിടിക്കാൻ പോകും. പണ്ടു തൊട്ടേയുള്ള ഇഷ്ടമാണത്. കിട്ടുന്ന ഇടവേളകളിലൊക്കെ ഞാനും സുഹൃത്തുക്കളും മീൻ പിടിക്കാൻ പോകാറുണ്ട്. സൗഹൃദങ്ങളാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും ധർമ്മജൻ പറയുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

അതിര്‍ത്തിയിലെ സംഘര്‍ഷം: ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു

Comments Off on അതിര്‍ത്തിയിലെ സംഘര്‍ഷം: ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു

മക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ ദേശസ്നേഹികൂടിയായ ഭർത്താവ് വെട്ടിക്കൊന്നു

Comments Off on മക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ ദേശസ്നേഹികൂടിയായ ഭർത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് നഗ്നനായെത്തി മോഷ്ടിക്കുന്ന കളളന്‍ നിയമ വിദ്യാര്‍ത്ഥി; ഒടുവില്‍ പോലീസ് വലയില്‍

Comments Off on തിരുവനന്തപുരത്ത് നഗ്നനായെത്തി മോഷ്ടിക്കുന്ന കളളന്‍ നിയമ വിദ്യാര്‍ത്ഥി; ഒടുവില്‍ പോലീസ് വലയില്‍

വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

Comments Off on വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

Comments Off on കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

Comments Off on സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ

പൃഥ്വിരാജും, പാര്‍വതിയും ഒരുമിക്കുന്ന ‘മൈ സ്‌റ്റോറി’ ; മാര്‍ച്ച് 23ന് തിയേറ്ററുകളില്‍

Comments Off on പൃഥ്വിരാജും, പാര്‍വതിയും ഒരുമിക്കുന്ന ‘മൈ സ്‌റ്റോറി’ ; മാര്‍ച്ച് 23ന് തിയേറ്ററുകളില്‍

ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ദൈവത്തെ തെങ്ങിൻ ചുവട്ടിൽ എറിഞ്ഞു; ശാന്തിക്കാരന് പരുക്ക്

Comments Off on ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ദൈവത്തെ തെങ്ങിൻ ചുവട്ടിൽ എറിഞ്ഞു; ശാന്തിക്കാരന് പരുക്ക്

പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

Comments Off on പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

Comments Off on സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

‘വിഷ’ പ്പിനെ അറസ്ററ് ചെയ്യാത്തതില്‍ പ്രതിഷേധം! നീതിക്കായി നമുക്ക് തെരുവില്‍ ഇറങ്ങാം

Comments Off on ‘വിഷ’ പ്പിനെ അറസ്ററ് ചെയ്യാത്തതില്‍ പ്രതിഷേധം! നീതിക്കായി നമുക്ക് തെരുവില്‍ ഇറങ്ങാം

എറണാകുളത്തെ സ്ത്രീകളുടെ വില്ലുവണ്ടിയാത്ര ഡോ. മീര വേലായുധൻ ഉദ്‌ഘാടനം ചെയ്തു

Comments Off on എറണാകുളത്തെ സ്ത്രീകളുടെ വില്ലുവണ്ടിയാത്ര ഡോ. മീര വേലായുധൻ ഉദ്‌ഘാടനം ചെയ്തു

Create AccountLog In Your Account