ഭാര്യയെ കുമ്പസാര രഹസ്യം വെച്ച് വൈദികര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് ഭര്‍ത്താവ്; ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍

ഭാര്യയെ കുമ്പസാര രഹസ്യം വെച്ച് വൈദികര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് ഭര്‍ത്താവ്; ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍

ഭാര്യയെ കുമ്പസാര രഹസ്യം വെച്ച് വൈദികര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് ഭര്‍ത്താവ്; ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍

Comments Off on ഭാര്യയെ കുമ്പസാര രഹസ്യം വെച്ച് വൈദികര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് ഭര്‍ത്താവ്; ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദം സോഷ്യൽമീഡിയയിൽ വൈറലാകുന്നു . വിശ്വാസിയും സഭാംഗവും വീട്ടമ്മയുമായ യുവതിയെ സഭയിലെ അഞ്ചുവൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നുവെന്ന വാര്‍ത്ത സഭക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആരോപണ വിധേയരായ അഞ്ചുപേരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തെങ്കിലും ഇവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്. ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തുപ്രചരിക്കുന്നത്. ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ പല പുരോഹിതന്‍മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികര്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാള്‍ പരിചയക്കാരനോട് പറയുന്നത്.

‘സഭാസ്‌നേഹിയായതുകൊണ്ടാണ് താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ് പറയുന്നുണ്ട്. മെത്രാന്‍മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്. ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്.

വിവാഹത്തിന് മുമ്പുതന്നെ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇപ്പോഴത്തെ ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ ആ വൈദികനും പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്.

ഈ വൈദികന്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നു. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്. ഇതില്‍ പല വൈദികരും മെത്രാന്‍മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നില്‍ക്കുന്നത്.

പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലര്‍ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകള്‍ വരെ വിളിച്ച് പിന്‍മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയില്‍ പച്ച തെളിവുകള്‍ ഇരിപ്പുണ്ടെന്നും ഭർത്താവ് അവകാശപ്പെടുന്നുണ്ട്.

സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവര്‍ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാന്‍ പോകുന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാര്‍ഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങള്‍ ചെയ്തുകൂട്ടൂന്നത്. അവര്‍ സഭയെ നശിപ്പിക്കുകയാണ്. ഞാനെന്റെ സഭയെ സ്‌നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ എന്നും തയ്യാറാണ്. ഇതില്‍ കുറ്റവാളികളായ പുരോഹിതന്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം.

ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തന്‍. എല്ലാം പത്തുംനാല്‍പ്പതും വയസ്സായ അച്ചന്‍മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കാരുണ്യ സെന്റര്‍ എന്നുപറയുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തന്‍ ഡെല്‍ഹിക്കാരനാണ്. തന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതില്‍പെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയില്‍ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേര്‍ വേറെയുണ്ട്. അവന്‍മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല.

കുമ്പസാരമെന്നുപറയുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം. ഒരുപാട് അച്ചന്‍മാര്‍ ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാന്‍ വിടും. സാറിന്റെ മരുമോളെ അല്ലെങ്കില്‍ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാന്‍ വിടും. ഇതല്ലെ ഇവന്‍മാരുടെ പരിപാടി. തുരന്നുനോക്കാന്‍ പറ്റുമോ ഇവന്‍മാര്‍ നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിന്‍ഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവര്‍ക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാന്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നില്‍ക്കാന്‍ ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്‌നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇനിയും ഞാന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. തെളിവുകള്‍ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാന്‍. ഇവന്‍മാരുടെ കുപ്പായം സഭയില്‍ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാന്‍ പബ്ലിക് ആക്കും. ഞാന്‍ സാമുഹിക നന്‍മക്കുവേണ്ടി ബലിയാടാകാന്‍ തയ്യാറാണ്. ഇനി വേറൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയില്‍ നിന്ന് ഇറങ്ങുന്നവന്‍മാര്‍ പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്‍മാര്‍ മൊത്തം പെഴകളാണ്. ഇവന്‍മാരൊക്കെ ഏത് പള്ളിയില്‍ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും.

കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്‍മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാന്‍ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം’

വൈദികര്‍ സംഘം ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം സഭാവിശ്വാസികൾഡപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ഇവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന വാദം ശക്തമാകുന്നതോടൊപ്പം തന്നെ. കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വന്‍തോതില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അഞ്ച് വൈദികര്‍ക്ക് ഒരു അവിഹിതക്കാരി; അഞ്ചു മുട്ടനാടുകളെയും ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു

news_reporter

Related Posts

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരവും ബി ജെ പിയുടെ ഇരട്ടത്താപ്പും

Comments Off on കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരവും ബി ജെ പിയുടെ ഇരട്ടത്താപ്പും

ജീവിതാനുഭവങ്ങളുടെ നീറുന്ന ട്രാക്കിലാണ് ദേശീയ സ്കൂൾ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണം നേടിയ ഈ ആദിവാസി പെൺകുട്ടി

Comments Off on ജീവിതാനുഭവങ്ങളുടെ നീറുന്ന ട്രാക്കിലാണ് ദേശീയ സ്കൂൾ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണം നേടിയ ഈ ആദിവാസി പെൺകുട്ടി

കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

Comments Off on കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി; ഭീഷണി നക്സല്‍ ബാരി കേരള ഘടത്തിന്‍റെ പേരില്‍

Comments Off on മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി; ഭീഷണി നക്സല്‍ ബാരി കേരള ഘടത്തിന്‍റെ പേരില്‍

വില കുറഞ്ഞ മനസിന്റെ ആക്രമണങ്ങൾ ആണ് അർണബിന്റേതെന്ന് ശശി തരൂർ എംപി

Comments Off on വില കുറഞ്ഞ മനസിന്റെ ആക്രമണങ്ങൾ ആണ് അർണബിന്റേതെന്ന് ശശി തരൂർ എംപി

ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

Comments Off on ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

ഇപ്പോഴത്തേത് മാധ്യമ പ്രവർത്തനമല്ല: ഇതല്ല മാദ്ധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി

Comments Off on ഇപ്പോഴത്തേത് മാധ്യമ പ്രവർത്തനമല്ല: ഇതല്ല മാദ്ധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി

കോവളത്ത് യു. എ. ഇ ദേശീയ ദിനാഘോഷം: പ്രതിസന്ധിഘട്ടങ്ങളിലെല്ലാം യു എ ഇയുടെ സഹായമെത്തി: മുഖ്യമന്ത്രി

Comments Off on കോവളത്ത് യു. എ. ഇ ദേശീയ ദിനാഘോഷം: പ്രതിസന്ധിഘട്ടങ്ങളിലെല്ലാം യു എ ഇയുടെ സഹായമെത്തി: മുഖ്യമന്ത്രി

കുമ്പസാരക്കെണി: രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തള്ളി

Comments Off on കുമ്പസാരക്കെണി: രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തള്ളി

കെ.പി. ശശികലയ്ക്കും കെ. സുരേന്ദ്രനും രാജ്യത്ത് പ്രത്യേക നിയമമില്ലെന്ന് മന്ത്രി എം.എം. മണി

Comments Off on കെ.പി. ശശികലയ്ക്കും കെ. സുരേന്ദ്രനും രാജ്യത്ത് പ്രത്യേക നിയമമില്ലെന്ന് മന്ത്രി എം.എം. മണി

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റിൽ

Comments Off on ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റിൽ

ദു:ഖവെള്ളിയാഴ്ച്ച ബാറുകൾ തുറന്നു കൊടുത്ത് കത്തോലിക്ക രാജ്യം; കേരളത്തിലെ ബിഷപ്പുമാർക്ക് നല്ല ചുട്ട അടി കിട്ടാഞ്ഞിട്ട്…

Comments Off on ദു:ഖവെള്ളിയാഴ്ച്ച ബാറുകൾ തുറന്നു കൊടുത്ത് കത്തോലിക്ക രാജ്യം; കേരളത്തിലെ ബിഷപ്പുമാർക്ക് നല്ല ചുട്ട അടി കിട്ടാഞ്ഞിട്ട്…

Create AccountLog In Your Account