നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

Comments Off on നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നീട്ടാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി ആരാഞ്ഞു. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് ദിലീപ് 12 പേജുള്ള കത്ത് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയതായി ആഭ്യന്തര വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിടാത്തപക്ഷം പുതിയ അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ദീലീപ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 2017 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

news_reporter

Related Posts

വീണ്ടും സ്വർണനേട്ടം, 23-ാം സ്വർണവുമായി ഇന്ത്യ കുതിക്കുന്നു

Comments Off on വീണ്ടും സ്വർണനേട്ടം, 23-ാം സ്വർണവുമായി ഇന്ത്യ കുതിക്കുന്നു

മമ്മുട്ടിയെ വ്യക്തിഹത്യ നടത്തുന്നത് ‘ഹിഡന്‍’ അജണ്ട; അധിക്ഷേപിക്കുന്ന സംഘടനക്ക് പിന്തുണ നല്‍കേണ്ടന്ന നിലപാടില്‍ സി.പി.എം

Comments Off on മമ്മുട്ടിയെ വ്യക്തിഹത്യ നടത്തുന്നത് ‘ഹിഡന്‍’ അജണ്ട; അധിക്ഷേപിക്കുന്ന സംഘടനക്ക് പിന്തുണ നല്‍കേണ്ടന്ന നിലപാടില്‍ സി.പി.എം

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അനിശ്ചിതത്വത്തിൽ; കൊളീജിയം തീരുമാനമെടുക്കാതെ പിരിഞ്ഞു

Comments Off on ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അനിശ്ചിതത്വത്തിൽ; കൊളീജിയം തീരുമാനമെടുക്കാതെ പിരിഞ്ഞു

മുഹൂ‌ർത്തവും താലിയും പൂമാലയുമില്ലാതെ ഒരു ശ്രീനാരായണീയൻ വിവാഹിതനായി

Comments Off on മുഹൂ‌ർത്തവും താലിയും പൂമാലയുമില്ലാതെ ഒരു ശ്രീനാരായണീയൻ വിവാഹിതനായി

ശരീരത്തിൽ ആയിരം യോനിയുള്ള ദേവാദിദേവനായ ഇന്ദ്രന് എന്താണാരും ക്ഷേത്രം നിർമ്മിക്കാത്തത് ?

Comments Off on ശരീരത്തിൽ ആയിരം യോനിയുള്ള ദേവാദിദേവനായ ഇന്ദ്രന് എന്താണാരും ക്ഷേത്രം നിർമ്മിക്കാത്തത് ?

മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

Comments Off on മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ പീഡിപ്പിച്ച തിന് സി.പി.എം പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്

Comments Off on ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ പീഡിപ്പിച്ച തിന് സി.പി.എം പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്

ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ

Comments Off on ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ

ശ്രീജിത്തിനെ സിപിഎം കുടുക്കിയതെന്ന് അമ്മ ശ്യാമള; കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് എന്ന് പ്രിയ ഭരതന്‍

Comments Off on ശ്രീജിത്തിനെ സിപിഎം കുടുക്കിയതെന്ന് അമ്മ ശ്യാമള; കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് എന്ന് പ്രിയ ഭരതന്‍

ദൈവത്തിനും വിശ്വാസികൾക്കും പ്രസാദത്തിൽ വിഷം കലർത്തി നൽകിയത് ക്ഷേത്ര പൂജാരി

Comments Off on ദൈവത്തിനും വിശ്വാസികൾക്കും പ്രസാദത്തിൽ വിഷം കലർത്തി നൽകിയത് ക്ഷേത്ര പൂജാരി

സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കും: വനിതാകമ്മീഷന്‍

Comments Off on സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കും: വനിതാകമ്മീഷന്‍

‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

Comments Off on ‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

Create AccountLog In Your Account