വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

Comments Off on വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

വാദിയെ പ്രതിയാക്കി അഞ്ചൽ പോലീസ് മാതൃകയായി. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എം.എൽ.എയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേഷ് കുമാറിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. അനന്തകൃഷ്ണൻ ആദ്യം പരാതി നൽകിയിട്ടും കേസെടുത്തപ്പോൾ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേൽപ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെയുള്ളത്.

നേരത്തെ കെ.ബി. ഗണേശ്കുമാറിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അനന്തകൃഷ്ണനെ ഗണേശ് കുമാർ തോളിൽ അടിയ്ക്കുകയും പിടിച്ചു തള്ളുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗണേശിനെ കൂടാതെ ഡ്രൈവർ ശാന്തകുമാറും യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ടിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സ്കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്ന് മാതാവുമൊത്ത് കാറിൽ മടങ്ങുകയായിരുന്നു യുവാവ്. ഈ സമയം എം.എൽ.എ യുടെ കാർ എതിരെ വന്നു. രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണൻ കാർ പിന്നോട്ടെടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എം.എൽ.എയുടെ വാഹനത്തിന് കടന്നുപോകാനായില്ല. തന്റെ കാർ ഏറെ ദൂരം പിന്നോട്ടെടുക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ എം.എൽ.എയുടെ വാഹനം അല്പം പിന്നോട്ടെടുത്തെങ്കിൽ ഇരുവാഹനങ്ങൾക്കും സുഗമമായി പോകാമായിരുന്നു എന്ന് യുവാവ് പറഞ്ഞു. അതിന് തയ്യാറാകാതെ പ്രകോപിതനായ എം.എൽ.എ കാറിൽനിന്നിറങ്ങി വന്ന് നീ എടുത്ത് മാറ്റില്ലേടാ എന്ന് ആക്രോശിച്ച് കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് തന്നെ കാറിൽ നിന്ന് വലിച്ചു പുറത്തിറക്കി എം.എൽ.എ മർദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പരാതിയിൽ പറയുന്നു. മകനെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എം.എൽ.എ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി അനന്തകൃഷ്ണനെ മർദ്ദിച്ചത്. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവറും മർദ്ദനം തുടർന്നു.

news_reporter

Related Posts

കന്യാസ്ത്രീ മഠത്തിലായിരുന്നപ്പോള്‍ താനും പീഡനശ്രമം നേരിട്ടുണ്ടെന്ന് ദയാബായി

Comments Off on കന്യാസ്ത്രീ മഠത്തിലായിരുന്നപ്പോള്‍ താനും പീഡനശ്രമം നേരിട്ടുണ്ടെന്ന് ദയാബായി

ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

Comments Off on ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തും: യശോദ ബെന്‍

സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് കൂടി പൂട്ട് വീഴുന്നു

Comments Off on സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് കൂടി പൂട്ട് വീഴുന്നു

നാല് പതിറ്റാണ്ടായി തുടരുന്ന ഡെയ്‌ലി ദേശാർ കഥ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

Comments Off on നാല് പതിറ്റാണ്ടായി തുടരുന്ന ഡെയ്‌ലി ദേശാർ കഥ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോഡി

Comments Off on ചായ വിറ്റിട്ടുണ്ട്, പക്ഷെ നാടിനെ വിറ്റിട്ടില്ല; വികാരാധീനനായി മോഡി

“ആ കത്തോലിക്കരെ ലാ.. വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര്” എന്ന് തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരര്

Comments Off on “ആ കത്തോലിക്കരെ ലാ.. വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര്” എന്ന് തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരര്

മാവേലിക്കരയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് കാരൻ പിടിയില്‍

Comments Off on മാവേലിക്കരയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് കാരൻ പിടിയില്‍

വീണ്ടും അരുംകൊല: ഗുജറാത്തിൽ 11കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു, ശരീരത്തിൽ 86 മുറിവുകൾ

Comments Off on വീണ്ടും അരുംകൊല: ഗുജറാത്തിൽ 11കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു, ശരീരത്തിൽ 86 മുറിവുകൾ

ആക്രമണത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു; ക്രിമിനല്‍ സംഘത്തിന് അകമ്പടി സേവിച്ചത് വനംവകുപ്പിന്റെ വാഹനം: മധുവിന്റെ സഹോദരി

Comments Off on ആക്രമണത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു; ക്രിമിനല്‍ സംഘത്തിന് അകമ്പടി സേവിച്ചത് വനംവകുപ്പിന്റെ വാഹനം: മധുവിന്റെ സഹോദരി

സ്ത്രീകളുടെ പാന്റീസും ബ്രൈസറും മോഷണം; സന്യാസി സിസിടിവിയില്‍ കുടുങ്ങി 

Comments Off on സ്ത്രീകളുടെ പാന്റീസും ബ്രൈസറും മോഷണം; സന്യാസി സിസിടിവിയില്‍ കുടുങ്ങി 

വൈക്കത്തഷ്‌ടമിയ്‌ക്കിടെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ തലയ്ക്കടിച്ച്‌ കൊന്ന ആർഎസ‌്എസ‌് മുഖ്യശിക്ഷക‌് പിടിയിൽ

Comments Off on വൈക്കത്തഷ്‌ടമിയ്‌ക്കിടെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ തലയ്ക്കടിച്ച്‌ കൊന്ന ആർഎസ‌്എസ‌് മുഖ്യശിക്ഷക‌് പിടിയിൽ

സിപിഐ എം ഭൂസമരത്തിനുനേരെ ബോംബേറ‌്: പ്രവർത്തക വൃന്ദ സാഹ്നി മരിച്ചു

Comments Off on സിപിഐ എം ഭൂസമരത്തിനുനേരെ ബോംബേറ‌്: പ്രവർത്തക വൃന്ദ സാഹ്നി മരിച്ചു

Create AccountLog In Your Account