അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

Comments Off on അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

മൂന്ന് വര്‍ഷമായി ദുബായിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി. രണ്ട് ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പാസ്‌പോര്‍ട്ട് രേഖകള്‍ അദ്ദേഹത്തിന്റെ ജയില്‍മോചനം സ്ഥിരീകരിക്കുന്നു. കേസ് കൊടുത്തിരുന്ന ബാങ്കുകളുമായി ധാരണയായതോടെയാണ് ജയില്‍മോചനം സാധ്യമായത്.

2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലിലായിരുന്നു. 55.5 കോടി ദിര്‍ഹം (ആയിരം കോടി രൂപ) വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ 22 ബാങ്കുകളുമായാണ് കേസ് നിലവിലുള്ളത്. ബാങ്കുകളുമായി ധാരണയായതും പ്രായത്തിന്റെ ആനുകൂല്യവും അറ്റ്‌ലസ് രാമചന്ദ്രന് തുണയായി. 77കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അസുഖബാധിതനായിരുന്നു.

ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് 2013ല്‍ അദ്ദേഹം ജയിലിലായത്. ആ വര്‍ഷം നവംബറില്‍ സാമ്പത്തിക കുറ്റങ്ങളുടെ കോടതി അദ്ദേഹത്തെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അതേസമയം ജയില്‍മോചിതനായെങ്കിലും അദ്ദേഹത്തിന് ദുബായ് രാജ്യം വിടാന്‍ സാധിക്കില്ല. ബാധ്യതകള്‍ തീര്‍ക്കുന്ന മുറയ്ക്ക് മാത്രമേ അദ്ദേഹത്തിന് ദുബായ് വിടാനാകൂ.

news_reporter

Related Posts

തണ്ണിര്‍മുക്കം ബണ്ടിന്റെ ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലമാണെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Comments Off on തണ്ണിര്‍മുക്കം ബണ്ടിന്റെ ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയക്കുറവ് മൂലമാണെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രാഞ്ചി ബിഷപ്പിനെ കേരളാ പോലീസ് കുറ്റവിമുക്തനാക്കിയാതായി പ്രാഞ്ചിയുടെ സൈബര്‍ പോരാളികളുടെ പ്രചരണം

Comments Off on പ്രാഞ്ചി ബിഷപ്പിനെ കേരളാ പോലീസ് കുറ്റവിമുക്തനാക്കിയാതായി പ്രാഞ്ചിയുടെ സൈബര്‍ പോരാളികളുടെ പ്രചരണം

ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താൻ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഇനി വേണ്ടെന്ന് ഹൈക്കോടതി

Comments Off on ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താൻ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഇനി വേണ്ടെന്ന് ഹൈക്കോടതി

ഡിങ്കഭഗവാനെ പ്രവാചകനോടുപമിച്ചതിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

Comments Off on ഡിങ്കഭഗവാനെ പ്രവാചകനോടുപമിച്ചതിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു

Comments Off on ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ചിന്തിക്കുവാനുള്ള ജോലി ഒഴിവായിക്കിട്ടുന്നു

വൈക്കത്ത് ഗര്‍ഭിണിയായ ദളിത് യുവതിയെ മകളോടൊപ്പം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

Comments Off on വൈക്കത്ത് ഗര്‍ഭിണിയായ ദളിത് യുവതിയെ മകളോടൊപ്പം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ലാവ്‌ലിന്‍: പിണറായിയുടെ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സിബിഐ സുപ്രീം കോടതിയിൽ

Comments Off on ലാവ്‌ലിന്‍: പിണറായിയുടെ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സിബിഐ സുപ്രീം കോടതിയിൽ

രജേഷ് പോൾ എന്ന അമാനവൻറെ ആദ്യഭാര്യ അപർണ്ണ പ്രഭ തുറന്നെഴുതുന്നു

Comments Off on രജേഷ് പോൾ എന്ന അമാനവൻറെ ആദ്യഭാര്യ അപർണ്ണ പ്രഭ തുറന്നെഴുതുന്നു

ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്; കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ, യുദ്ധത്തിനൊരുങ്ങുന്നു

Comments Off on ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്; കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ, യുദ്ധത്തിനൊരുങ്ങുന്നു

പി.എന്‍.ബി മോഡല്‍ തട്ടിപ്പ് മറ്റു ബാങ്കുകളിലും; റോട്ടോമാക് പെന്‍സ് ഉടമ 800 കോടിയുമായി മുങ്ങി

Comments Off on പി.എന്‍.ബി മോഡല്‍ തട്ടിപ്പ് മറ്റു ബാങ്കുകളിലും; റോട്ടോമാക് പെന്‍സ് ഉടമ 800 കോടിയുമായി മുങ്ങി

സംസ്ഥാന വനിതാ കമ്മീഷൻ ശശിയായി; ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Comments Off on സംസ്ഥാന വനിതാ കമ്മീഷൻ ശശിയായി; ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കാസ്റ്റിംഗ് കൗച്ച്: നായികയാക്കാം, പക്ഷേ അഞ്ച് നിര്‍മ്മാതാക്കളും മാറി മാറി ഉപയോഗിക്കും

Comments Off on കാസ്റ്റിംഗ് കൗച്ച്: നായികയാക്കാം, പക്ഷേ അഞ്ച് നിര്‍മ്മാതാക്കളും മാറി മാറി ഉപയോഗിക്കും

Create AccountLog In Your Account