പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും

ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി അറിയിച്ചു. ഇതനുസരിച്ച് വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മേനക ഗാന്ധി പറഞ്ഞു.

നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂൺ 11ന് ചേരുന്ന യോഗത്തിൽ പുറത്തു വിടുന്നതാണ്. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ലക്ഷമണരേഖയാണ് ഇതെന്നും അവർ പറഞ്ഞു

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടൈ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി വനിതാ ശിശുക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചത്.