രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Comments Off on രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസില്‍ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കി എന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തിയത്. രവി കൃഷ്ണയെ കൂടാതെ കൃഷ്ണ, സ്വികിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ശ്വേത മംഗൾ, ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരേയും കന്പനിയേയും പ്രതിയാക്കിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2010 -13ലെ യു.പി.എ സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2.56 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. രവി കൃഷ്ണ,​ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്,​ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവർ കന്പനിയുടെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം വഹിക്കുന്പോഴായിരുന്നു അഴിമതി നടന്നത്.അതേസമയം ആരോപണവിധേയരായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ്, കാർത്തി ചിദംബരം എന്നിവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിച്ചാൽ പ്രതി ചേർക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ജയ്പൂർ മേയർ പങ്കജ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറി. ആംബുലൻസ് സർവീസ് നടത്തിപ്പ് ചട്ടങ്ങൾ ലംഘിച്ച് സ്വികിറ്റ്സ കന്പനിക്ക് നൽകിയെന്നാണ് പരാതി. സ്വികിറ്റ്സയ്ക്ക് മതിയായ യോഗ്യതയില്ലാതെയാണ് കരാർ ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആംബുലൻസിന്റെ ട്രിപ്പുകളുടെ എണ്ണത്തിൽ ക്രമക്കേടുണ്ടായിരുന്നെന്നും ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചില്ലെന്നും കണ്ടെത്തി.

news_reporter

Related Posts

മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

Comments Off on മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

നവകേരളത്തിനായി ജനകീയ പദ്ധതികളുമായി 2019-20 ലെ കേരള ബജറ്റ്‌ സംക്ഷിപ്തം

Comments Off on നവകേരളത്തിനായി ജനകീയ പദ്ധതികളുമായി 2019-20 ലെ കേരള ബജറ്റ്‌ സംക്ഷിപ്തം

തനിക്കെതിരെ സംഘ പരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് കുരിപ്പുഴ ശ്രീകുമാര്‍

Comments Off on തനിക്കെതിരെ സംഘ പരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് കുരിപ്പുഴ ശ്രീകുമാര്‍

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യ കുരുതിയോ? മുഖ്യമന്ത്രിയോട് ജോയ് മാത്യു

Comments Off on നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യ കുരുതിയോ? മുഖ്യമന്ത്രിയോട് ജോയ് മാത്യു

അവസാനം പുലി വന്നു: തുഷാര്‍ വെള്ളാപ്പള്ളി യു പി യിൽ നിന്ന് രാജ്യസഭയിലേക്ക്

Comments Off on അവസാനം പുലി വന്നു: തുഷാര്‍ വെള്ളാപ്പള്ളി യു പി യിൽ നിന്ന് രാജ്യസഭയിലേക്ക്

ഏപ്രിൽ 16 ന് ദീപാ പി. മോഹനന് നീതി ലഭ്യമാക്കാൻ MG യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച്

Comments Off on ഏപ്രിൽ 16 ന് ദീപാ പി. മോഹനന് നീതി ലഭ്യമാക്കാൻ MG യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച്

കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

Comments Off on കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

ദളിതന്റെ മൃതദേഹത്തോട് അയിത്തമുള്ള എറണാകുളത്തപ്പന്റെ മുന്നിൽ ‘ജാതി ദഹനം’

Comments Off on ദളിതന്റെ മൃതദേഹത്തോട് അയിത്തമുള്ള എറണാകുളത്തപ്പന്റെ മുന്നിൽ ‘ജാതി ദഹനം’

അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

Comments Off on കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

Comments Off on ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

Comments Off on ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ അവഗണിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി

Create AccountLog In Your Account