കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

Comments Off on കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ ശക്തമായ പ്രതിഷേധം. കുമ്മനം തീവ്ര ഹിന്ദുത്വ വാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. പ്രിസം (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത സംഘടനയാണിത്. ഗവര്‍ണര്‍ നിയമനത്തിനെതിരെ സംഘടിക്കണം എന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവസംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും എന്‍ജിഒ യൂണിയനുകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം.

തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്. കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ്സിന്‍െ സജീവ പ്രവര്‍ത്തകനാണെന്നും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ക്രൈസ്തവ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളാണെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനം നേരിട്ട് ഇടപെട്ടിരുന്നു. 2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം പറയുന്നു.

news_reporter

Related Posts

തേജസ് നിലച്ചു; 300 റോളം ജീവനക്കാരെ കൈവിട്ട് മാനേജ്‌മെന്റും പത്രപ്രവര്‍ത്തക യൂണിയനും

Comments Off on തേജസ് നിലച്ചു; 300 റോളം ജീവനക്കാരെ കൈവിട്ട് മാനേജ്‌മെന്റും പത്രപ്രവര്‍ത്തക യൂണിയനും

കരുണാനിധി ഗുരുതരാവസ്ഥയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ

Comments Off on കരുണാനിധി ഗുരുതരാവസ്ഥയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ

എല്ലാവനും പനിക്കുന്നത് സർക്കാർ ഖജനാവ് കണ്ട്; മന്ത്രിമാര്‍ക്ക് പിന്നാലെ ചെന്നിത്തലയും വിവാദത്തില്‍; കൈപ്പറ്റിയത് 14.5 ലക്ഷം

Comments Off on എല്ലാവനും പനിക്കുന്നത് സർക്കാർ ഖജനാവ് കണ്ട്; മന്ത്രിമാര്‍ക്ക് പിന്നാലെ ചെന്നിത്തലയും വിവാദത്തില്‍; കൈപ്പറ്റിയത് 14.5 ലക്ഷം

ആലപ്പുഴയിൽ നടുറോഡിൽ യുവതിയെ കടന്നു പിടിച്ച ഗുണ്ട അറസ്റ്റിൽ

Comments Off on ആലപ്പുഴയിൽ നടുറോഡിൽ യുവതിയെ കടന്നു പിടിച്ച ഗുണ്ട അറസ്റ്റിൽ

ശൂദ്ര ആർത്തവ ജ്യോതി: ബി.ഡി.ജെ.എസ് വിട്ടുനിന്നു

Comments Off on ശൂദ്ര ആർത്തവ ജ്യോതി: ബി.ഡി.ജെ.എസ് വിട്ടുനിന്നു

ഭാരോദ്വഹനത്തില്‍ ഇൻഡ്യ മെഡല്‍വേട്ട തുടരുന്നു: 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗത്തിന് സ്വര്‍ണ്ണം

Comments Off on ഭാരോദ്വഹനത്തില്‍ ഇൻഡ്യ മെഡല്‍വേട്ട തുടരുന്നു: 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗത്തിന് സ്വര്‍ണ്ണം

തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് കത്തിച്ച യുവതിയും അമ്മായി അമ്മയും പിടിയിൽ

Comments Off on തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് കത്തിച്ച യുവതിയും അമ്മായി അമ്മയും പിടിയിൽ

സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

Comments Off on സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

കെഎം മാണിയും പിസി ജോർജും ഫ്രാങ്കോ ബിഷപ്പിന്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്: അഡ്വ.ജയശങ്കർ

Comments Off on കെഎം മാണിയും പിസി ജോർജും ഫ്രാങ്കോ ബിഷപ്പിന്റെ കാര്യത്തിൽ (മാത്രം) ഒറ്റക്കെട്ടാണ്: അഡ്വ.ജയശങ്കർ

മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

Comments Off on മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

അഭിമന്യുവിന്‍റെ കൊലപാതകം; തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ സംഘം കൊച്ചിയില്‍

Comments Off on അഭിമന്യുവിന്‍റെ കൊലപാതകം; തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ സംഘം കൊച്ചിയില്‍

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75; കണ്ണൂര്‍ മുന്നില്‍

Comments Off on ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75; കണ്ണൂര്‍ മുന്നില്‍

Create AccountLog In Your Account