തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി ബലാത്സംഗം: പോത്ത് ഷാജിയും തോക്കും പിടിയിൽ

തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി ബലാത്സംഗം: പോത്ത് ഷാജിയും തോക്കും പിടിയിൽ

തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി ബലാത്സംഗം: പോത്ത് ഷാജിയും തോക്കും പിടിയിൽ

Comments Off on തിരുവനന്തപുരത്തെ തോക്ക് ചൂണ്ടി ബലാത്സംഗം: പോത്ത് ഷാജിയും തോക്കും പിടിയിൽ

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനൽ പോത്ത് ഷാജി പൊലീസിന്റെ പിടിയിലായി. തൊളിക്കോട് സ്വദേശിയായ പോത്ത് ഷാജി എന്ന ഷാജിയെ വിതുര തോട്ടുമുക്കിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നാണ് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

പീഡനത്തിലും മർദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ ഇരുപത്തെട്ടുകാരിയായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് വിതുരയ്ക്കടുത്താണ് സംഭവം. യുവതിയുടെ ഭർത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ അടിച്ചും മർദ്ദിച്ചും അവശയാക്കി. എയർറൈഫിൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ആദ്യഭർത്താവുമായി പിരിഞ്ഞശേഷമാണ് വിതുരയിലെത്തിയത്. രണ്ടാം ഭർത്താവുമൊന്നിച്ച് പോത്ത് ഷാജിയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്താണ് യുവതിയുടെ ഭർത്താവ്. യുവതിയുടെ ഭർത്താവിനെ കാണാനായി ഇടയ്ക്കിടെ വീട്ടിൽവരാറുള്ള ഷാജി കഴിഞ്ഞദിവസം ഇയാളില്ലാത്ത തക്കം നോക്കിയെത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. അക്രമത്തിന് പിന്നിൽ പോത്ത് ഷാജിയാണെന്ന് യുവതിയിൽ നിന്ന് മനസിലാക്കിയ പൊലീസ് ഉടൻ ഇയാളുടെ വീട്ടിലെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഭീഷണിപ്പെടുത്താനുപയോഗിച്ച തോക്ക് ഇയാളുടെ സഹായിയായ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പക്ഷികളേയും മറ്റും വെടിവയ്ക്കാനുപയോഗിക്കുന്ന എയർ റൈഫിളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഇത് മൃഗവേട്ടയ്ക്കായി താൻ പണികഴിപ്പിച്ചതാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കൊലപാതകം, മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ മനോജ്, എസ്.ഐ നിജാം, പ്രത്യേക പൊലീസ് സംഘത്തിലുൾപ്പെട്ട വിനോദ്, നിഥിൻ, മുരുകൻ, കലാം, ഷിജു, ബിജു, ഷിജുറോബർട്ട് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.

news_reporter

Related Posts

മൂലക്കുരുവിന് പ്രതിവിധി: അഹിന്ദുക്കളും മ്ലേച്ച ജാതികളും ഈ പോസ്റ്റിൽ നിന്നും തീർത്തും ഒഴിഞ്ഞു നിൽക്കുക.

Comments Off on മൂലക്കുരുവിന് പ്രതിവിധി: അഹിന്ദുക്കളും മ്ലേച്ച ജാതികളും ഈ പോസ്റ്റിൽ നിന്നും തീർത്തും ഒഴിഞ്ഞു നിൽക്കുക.

യുവതികൾ ശബരിമലയിലേക്ക്, 550 പേർ പൊലീസ് വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്തു കഴിഞ്ഞു

Comments Off on യുവതികൾ ശബരിമലയിലേക്ക്, 550 പേർ പൊലീസ് വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്തു കഴിഞ്ഞു

പെറ്റ ഇന്ത്യ 2017 പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് നടി അനുഷ്ക ശർമക്ക്

Comments Off on പെറ്റ ഇന്ത്യ 2017 പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് നടി അനുഷ്ക ശർമക്ക്

ഫാ.മാത്യു മണവാളന് മൂന്നുമാസത്തേക്ക് വിലക്ക്; കൊരട്ടിപള്ളിയിലെ വിശ്വാസികളുടെ സമരം അവസാനിപ്പിച്ചു

Comments Off on ഫാ.മാത്യു മണവാളന് മൂന്നുമാസത്തേക്ക് വിലക്ക്; കൊരട്ടിപള്ളിയിലെ വിശ്വാസികളുടെ സമരം അവസാനിപ്പിച്ചു

വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്‍റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ശാരദക്കുട്ടി

Comments Off on വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്‍റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ശാരദക്കുട്ടി

ചാള കണ്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികൾ; കൊല്ലം തീരത്ത് ചാള ചാകര

Comments Off on ചാള കണ്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികൾ; കൊല്ലം തീരത്ത് ചാള ചാകര

ഫ്രാങ്കോയും ഗ്ലോബലായി: മാനഭംഗക്കേസിൽ പെട്ട ബിഷപ്പുമാരുടെ ആഗോള ലിസ്‌റ്റിൽ ഫ്രാങ്കോയും

Comments Off on ഫ്രാങ്കോയും ഗ്ലോബലായി: മാനഭംഗക്കേസിൽ പെട്ട ബിഷപ്പുമാരുടെ ആഗോള ലിസ്‌റ്റിൽ ഫ്രാങ്കോയും

‘ഒരിക്കലും ഇനി ഇന്ത്യയിലെ ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കില്ല’: വെങ്കിട്ടരാമന്‍ രാമകൃഷ്ണൻ

Comments Off on ‘ഒരിക്കലും ഇനി ഇന്ത്യയിലെ ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കില്ല’: വെങ്കിട്ടരാമന്‍ രാമകൃഷ്ണൻ

പിള്ളയുടെ തൂലികയിൽ നിന്നും ഒഴുകിയത് ചാതുർവർണ്ണ്യത്തിന്റെ കാളകൂടവിഷം

Comments Off on പിള്ളയുടെ തൂലികയിൽ നിന്നും ഒഴുകിയത് ചാതുർവർണ്ണ്യത്തിന്റെ കാളകൂടവിഷം

‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

Comments Off on ‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

വ്യാജ തന്ത്രി ജയിലിൽ പോയപ്പോൾ ഭാര്യ കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവിൽ നടന്നു: കണ്ഠരര് മഹേഷ്‌ മോഹനർ

Comments Off on വ്യാജ തന്ത്രി ജയിലിൽ പോയപ്പോൾ ഭാര്യ കുഞ്ഞിനേയും കൊണ്ട് നെഞ്ചത്തടിച്ച് തെരുവിൽ നടന്നു: കണ്ഠരര് മഹേഷ്‌ മോഹനർ

Create AccountLog In Your Account