വീണ്ടും ആശങ്ക: നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

വീണ്ടും ആശങ്ക: നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

വീണ്ടും ആശങ്ക: നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Comments Off on വീണ്ടും ആശങ്ക: നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് റസിന്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.

ഇന്നു രാവിലെ സംസ്ഥാനത്തെ ആശങ്കയില്‍ ആക്കി നിപ്പ വൈറസ് ബാധയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. പാലാഴി സ്വദേശി മധുസൂദനന്‍ (55), മുക്കം കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. മധുസൂദനന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും അഖില്‍ മെഡിക്കല്‍ കോളജിലും വച്ചാണ് മരിച്ചത്. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരെ കാണുന്നതിന് എത്തിയിരുന്നു. ഇവിടെ നിന്നായിരിക്കാം വൈറസ് ബാധയേറ്റത് എന്നാണ് സംശയിക്കുന്നത്.

അതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് രോഗലക്ഷണവുമായി ഒന്‍പത് പേര്‍ ആശുപത്രിയില്‍ കഴിയുന്നത്.

ഇതിനിടയില്‍, കൊല്‍ക്കത്തയില്‍ മലയാളി സൈനീകന്‍ പനി ബാധിച്ച് തുടര്‍ന്ന് മരിച്ചത് നിപ്പ ബാധയെത്തുടര്‍ന്നാണെന്ന് സംശയമുദിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ സിജു പ്രസാദാണ് മരിച്ചത്. വൈറസ് ബാധ സംശയിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ തന്നെ സംസ്‌കരിച്ചു.

അതേസമയം, ഗോവയില്‍ നിപ്പ വൈറസ് സംശയത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് വൈറസ് ബാധയില്ലെന്ന് ഫലം വന്നു. 48 പേരുടെ സാംപിള്‍ പരിശോധനാഫലം നെഗറ്റീവായതോടെ നിപ്പ വൈറസ് ബാധയുടെ കാര്യത്തിലെ ആശങ്കയില്‍ കഴിഞ്ഞ ദിവസമൊരു അയവ് വന്നിരുന്നു.

news_reporter

Related Posts

തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രി ആയതിന് കാരണം അംബേദ്ക്കറെന്ന് മോദി

Comments Off on തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രി ആയതിന് കാരണം അംബേദ്ക്കറെന്ന് മോദി

വീണ്ടും ‘കാണിച്ചു തരാം’ എന്ന് രജീഷ് പോളിന്റെ ഭീഷണി

Comments Off on വീണ്ടും ‘കാണിച്ചു തരാം’ എന്ന് രജീഷ് പോളിന്റെ ഭീഷണി

ഉരുണ്ടുകളിച്ച് അച്ഛനും മകനും: മകന്‍ മറുപടി പറയുമെന്ന് കോടിയേരി; അച്ഛന്‍ പറയുമെന്ന് ബിനോയ്

Comments Off on ഉരുണ്ടുകളിച്ച് അച്ഛനും മകനും: മകന്‍ മറുപടി പറയുമെന്ന് കോടിയേരി; അച്ഛന്‍ പറയുമെന്ന് ബിനോയ്

ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

Comments Off on ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

ശബരിമലയില്‍ എത്തുന്ന സ്ത്രീകൾക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

Comments Off on ശബരിമലയില്‍ എത്തുന്ന സ്ത്രീകൾക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; മാലയും കണ്ണടയും തകര്‍ത്തു

Comments Off on തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; മാലയും കണ്ണടയും തകര്‍ത്തു

സണ്ണിലിയോണ്‍ വീണ്ടും ഇരട്ടകുട്ടികളുടെ അമ്മയായി

Comments Off on സണ്ണിലിയോണ്‍ വീണ്ടും ഇരട്ടകുട്ടികളുടെ അമ്മയായി

‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

Comments Off on ‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

തിരിച്ച് ‘പണി’തുടങ്ങി: ചേര്‍ത്തല സി.കെ. കുമാരപ്പണിക്കര്‍ സ്മാരക മന്ദിരം അനധികൃതമെന്നു സിപിഎം

Comments Off on തിരിച്ച് ‘പണി’തുടങ്ങി: ചേര്‍ത്തല സി.കെ. കുമാരപ്പണിക്കര്‍ സ്മാരക മന്ദിരം അനധികൃതമെന്നു സിപിഎം

തൊട്ടിലില്‍ കിടന്നുറങ്ങിയ കുഞ്ഞുമായി മേല്‍ക്കൂര പറന്നു; എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാലവർഷം കലിതുള്ളുന്നു

Comments Off on തൊട്ടിലില്‍ കിടന്നുറങ്ങിയ കുഞ്ഞുമായി മേല്‍ക്കൂര പറന്നു; എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാലവർഷം കലിതുള്ളുന്നു

ചരിത്രം വഴിമാറി: ട്രംപും കിമ്മും സമാധാന കരാറുകളില്‍ ഒപ്പുവച്ചു; ഭൂതകാലം മറക്കുമെന്ന് നേതാക്കള്‍

Comments Off on ചരിത്രം വഴിമാറി: ട്രംപും കിമ്മും സമാധാന കരാറുകളില്‍ ഒപ്പുവച്ചു; ഭൂതകാലം മറക്കുമെന്ന് നേതാക്കള്‍

എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?

Comments Off on എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?

Create AccountLog In Your Account