ഈ ആനക്കുട്ടിയെ രക്ഷിക്കൂ; ഇനി ഒരു കാട്ടാനയും നാട്ടാന ആവേണ്ട (വീഡിയോ)

 

ഇന്നലെ ചിന്നക്കനാൽ വനാതിർത്തിയിൽ നിന്നു ഒരു കുട്ടിയാനയെ കിട്ടി.അതിനെ കിട്ടിയ വനാതിർത്തിയിൽ തന്നെ സൂക്ഷിച്ചാൽ മാത്രമേ അതിന്റെ അമ്മയ്ക്ക് തിരിച്ചു കൂട്ടാൻ സാധിക്കു. പകരം ആനകളെ ക്രൂരമായി പീഡിപ്പിക്കുന്ന കോടനാട് ആന സങ്കേതത്തിൽ വനം വകുപ്പ് അതിനെ എത്തിച്ചിരിക്കുകയാണ്..

ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ ഒരു പാവം ആന കുഞ്ഞിന്റെ കൂടി അതി ദാരുണ ജീവിതം ഇവിടെ ആരംഭിക്കും.. ആനക്കുട്ടിയെ അതിന്റെ വനാതിർത്തിയിൽ തിരിച്ചെത്തിക്കുക . ഇനി ഒരു കാട്ടാനയും നാട്ടാന ആവേണ്ട.

മൃഗാവകാശ പ്രവർത്തകർ #takebabyElephantBacktofamily , # WeSayNoMoreCaptiveElephants
#EndElephantSlavery   തുടങ്ങിയ ഹാഷ് ടാഗികളോടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു .
കൂടാതെ ഈ കുട്ടി ആനയെ തിരികെ കട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറസ്ററ് ഡിപ്പാർട്മെന്റിന് കംപ്ലൈന്റ്സും മെയിലികളും അയച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു .

വളരെ ചിട്ടയായ സാമൂഹിക ജീവിതമാണ് കാട്ടാനകളുടേത്.       കൊമ്പനാനകളുടെയും പിടിയാനകളുടേതും സാമൂഹിക ജീവിതം വ്യത്യസ്തമാണ്. പിടിയാനകൾ അവരുടെ മുഴുവൻ ജീവിതവും വളരെ അടുത്ത കുടുംബാംഗങ്ങളുടെ കൂടെ ആയിരിക്കും ചിലവഴിക്കുക .ഈ കൂട്ടത്തിനെ നയിക്കുന്നത് കൂട്ടത്തിലെ മുതിർന്ന പിടിയാന ആയിരിക്കും .കുട്ടിയാനകളെ പരിപാലിക്കാൻ ആന എല്ലാ പിടിയാനകളും ഒത്തു ചേരും. കുട്ടിയാന ജനിച്ച ശേഷം കൂട്ടത്തിലെ മറ്റു ചില മുതിർന്ന ആനകൾ (വളർത്തമ്മമാർ)ആനക്കുട്ടികളെ പരിപാലിക്കാനായി എല്ലാ വശങ്ങളിൽ നിന്നും സഹായിക്കും ,പൊതുവെ പറഞ്ഞാൽ ,പുതുതായി വന്ന അംഗം ഈ കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും.     എവിടെയെങ്കിലും കുട്ടിയാന കുടുങ്ങിയാലോ ചെളിയിൽ പൂണ്ട് പോയാലോ അവയെ സഹായിക്കും .എത്ര കൂടുതൽ വളർത്തമ്മമാർ ഉണ്ടോ അത്ര കൂടുതൽ ആയിരിക്കും ഈ കുട്ടിയാന ജീവിക്കാനുള്ള സാധ്യത