കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു, പിന്മാറില്ലെന്ന് കോൺഗ്രസും ബി.ജെ.പിയും

രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന കർണാടകയിൽ സർക്കാരുണ്ടാക്കുമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. മറുതന്ത്രം മെനഞ്ഞ് ബി.ജെ.പി. വോട്ടെണ്ണൽ കഴിഞ്ഞ് ഒരു ദിനം പിന്നിടുന്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത കർണാടകയിൽ അനിശ്ചിതത്വം തുടരുന്നു. എല്ലാവരും ഉറ്റുനോക്കുന്നത് ഗവർണറുടെ തീരുമാനം തന്നെയാണ്. സർക്കാരുണ്ടാക്കുന്നതിനായി ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പയും ജനതാദൾ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവരിൽ ആരെ ആദ്യം ഗവർണർ ക്ഷണിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

അതേസമയം,​ സർക്കാരുണ്ടാക്കുമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇക്കാര്യം അൽപസമയം മുന്പ് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് ഒന്നുകൂടി വ്യക്തമാക്കി. ജെ.ഡി.എസ്,​ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. സർക്കാർ രൂപീകരണ അവകാശവാദത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് ബി.ജെ.പിയുടേയും നിലപാട്. യെദിയൂരപ്പ ഇന്ന് വീണ്ടും ഗവർണറെ കാണുന്നുണ്ട്.

അതേസമയം സർക്കാരുണ്ടാക്കാൻ തങ്ങളെ അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. സർക്കാർ രൂപീകരണത്തിന് സാദ്ധ്യമായ എല്ലാ വഴികളും തേടുമെന്നും നിയമപരമായ കാര്യമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും അത് ഗവർണർ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുക തന്നെ ചെയ്യുമെന്നും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കോൺഗ്രസ് ജനതാദൾ എസ് നേതാക്കൾ ബംഗളൂരുവിലെ അശോകാ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 113 എന്ന മാന്തികസംഖ്യയിലെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. രണ്ടും മൂന്നും സ്ഥാനം നേടിയ കോൺഗ്രസും ജനതാദളും പരസ്പരം സഹകരിക്കാൻ തീരുമാനിച്ചതോടെ മറ്റ് പാർട്ടികളെ കൂടെക്കൂട്ടാനും ബി.ജെ.പിക്ക് കഴിയില്ല.

അതിനിടെയാണ് ലിംഗായത്തുകളായ 10 കോൺഗ്രസ് എം.എൽ.എമാരുമായി ബി.ജെ.പി ചർച്ചകൾ ആരംഭിച്ചതായി വാർത്ത പുറത്ത് വന്നത്. ഒമ്പത് ജെ.ഡി.എസ് എം.എൽ.എമാരും മറുകണ്ടം ചാടാൻ തയ്യാറാണെന്നാണ് വിവരം. ഇതിന് തടയിടാൻ എം.എൽ.എമാർക്ക് വിപ്പ് നൽകുകയോ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യാൻ ഒരുങ്ങുകയാണ് കോൺഗ്രസും ജനതാദളും.

news_reporter

Related Posts

ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

Comments Off on ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

അരൂരിൽ ബൈക്കിലെത്തിയ യുവതി ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കായലിൽ ചാടി

Comments Off on അരൂരിൽ ബൈക്കിലെത്തിയ യുവതി ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കായലിൽ ചാടി

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Comments Off on ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തന്നെ ദൈവമായി വിശ്വസിക്കുന്നവരെ ബലാത്സംഗം ചെയത് അനുഗ്രഹിക്കുന്ന ബാബാ സച്ചിദാനന്ദ്

Comments Off on തന്നെ ദൈവമായി വിശ്വസിക്കുന്നവരെ ബലാത്സംഗം ചെയത് അനുഗ്രഹിക്കുന്ന ബാബാ സച്ചിദാനന്ദ്

‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

Comments Off on ‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

കത്വവ അരും കൊല : പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു

Comments Off on കത്വവ അരും കൊല : പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Comments Off on സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളെ ‘ആപ്പി’ലാക്കി

Comments Off on മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളെ ‘ആപ്പി’ലാക്കി

നാടിനെയാകെ വിറപ്പിച്ച തൃപ്പൂണിത്തുറ കവര്‍ച്ച കേസിലെ കൊലയാളി മോഷ്ടാക്കളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി

Comments Off on നാടിനെയാകെ വിറപ്പിച്ച തൃപ്പൂണിത്തുറ കവര്‍ച്ച കേസിലെ കൊലയാളി മോഷ്ടാക്കളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി

യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

Comments Off on യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

Create AccountLog In Your Account