യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ബിഎസ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു. സര്‍ക്കാരുണ്ടാക്കാന്‍ രാജ്ഭവനില്‍ ചെന്നുകണ്ട് ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് യെദ്യൂരപ്പ ആവശ്യപ്പെട്ടു. നാളെ തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ജെഡിഎസ് എംഎൽഎമാർ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് പ്രകാശ് ജാവദേക്കര്‍ സര്‍ക്കാര്‍ നീക്കത്തിനുളള കരുനീക്കം നടത്തുന്നത്.

നാലു ജെഡിഎസ് എംഎല്‍എ മാരെയും അഞ്ചു കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി ശ്രമിച്ചതായും ഇവര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തേ ബിജെപിക്കാരായിരുന്ന ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചതായിട്ടാണ് വിവരം.

ഒരു ജെഡിഎസ് എംഎൽഎയ്ക്ക് 100 കോടി വീതം നൽകാമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയി? – കുമാരസ്വാമി ചോദിച്ചു.

എന്നാല്‍ തങ്ങളുടെ എം എല്‍ എമാരൊന്നും ബി ജെ പിയുടെ വലയില്‍ വീഴില്ലെന്നും സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന നിലപാടാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടേത്. അതിനിടെ, കൂറുമാറാൻ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ എ.എൽ. പാട്ടീൽ അറിയിച്ചു. ചാക്കിടൽ ശ്രമം ബിജെപിയാകട്ടെ മറച്ചുവയ്ക്കുന്നുമില്ല. കോൺഗ്രസ് – ജെ‍ഡിഎസ് സഖ്യം തകർക്കാൻ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ കര്‍ണാടകത്തില്‍ ബി.ജെ.പി കുതിരക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നല്‍കിയെന്നും ബി.ജെ.പിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു. കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്നു പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗവർണറുടെ തീരുമാനം എതിരായാൽ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

എംഎല്‍എമാരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരന്നുണ്ടെങ്കിലും ചില എം.എല്‍.എമരുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു. ഇതിനാല്‍ എട്ട് മണിക്ക് തുടങ്ങുമെന്ന് തീരുമാനിച്ച യോഗം അനിശ്ചിതമായി വൈകുകയാണ്. കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നതെങ്കിലും പലരും എത്തിച്ചേര്‍ന്നിട്ടില്ല.

ഇതിനിടെ ഭൂരിപക്ഷം തികയ്ക്കാന്‍ ആവശ്യമായ എം.എല്‍എമാരെ പാളയത്തിലെത്തിക്കാന്‍ റെഡ്ഡി സഹോദരന്മാര്‍ നേരിട്ട് കളത്തിലിറങ്ങിയിട്ടുണ്ട്. ബെല്ലാരി മേഖലയിലെ ചില കോണ്‍ഗ്രസ് ജെഡിഎസ്, എംഎല്‍എമാരുമായി ഇവര്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്.

എന്നാല്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്കു കോണ്‍ഗ്രസ്-ജെഡിഎസ് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു. ചില എംഎൽഎമാർ തങ്ങളെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും. സർക്കാർ രൂപീകരിക്കുന്നതിൽ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.

news_reporter

Related Posts

പ്രചരിക്കുന്നത് വ്യജ വാര്‍ത്തകള്‍, അടിമലത്തുറയില്‍ തന്നെ ആരും തടഞ്ഞില്ലെന്ന് മന്ത്രി തോമസ് ഐസക്

Comments Off on പ്രചരിക്കുന്നത് വ്യജ വാര്‍ത്തകള്‍, അടിമലത്തുറയില്‍ തന്നെ ആരും തടഞ്ഞില്ലെന്ന് മന്ത്രി തോമസ് ഐസക്

സന്ന്യാസിനി സഭ സ്ഥാപിച്ചത് ചാവറ അച്ചനല്ല; കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവും

Comments Off on സന്ന്യാസിനി സഭ സ്ഥാപിച്ചത് ചാവറ അച്ചനല്ല; കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവും

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 15 പേരുടെ കാര്യം ശരിയാക്കി ?ഒരു കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു

Comments Off on എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 15 പേരുടെ കാര്യം ശരിയാക്കി ?ഒരു കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

Comments Off on ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപ ടീച്ചര്‍ക്കും ദീപക്കിനുമെതിരെ കേസ് കൊടുക്കണം’: ടിജി മോഹന്‍ദാസ്

Comments Off on എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപ ടീച്ചര്‍ക്കും ദീപക്കിനുമെതിരെ കേസ് കൊടുക്കണം’: ടിജി മോഹന്‍ദാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് പ്രകാശ് കാരാട്ട്

Comments Off on ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് പ്രകാശ് കാരാട്ട്

അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

Comments Off on അഡാര്‍ ലൗ വിനെതിരേയുള്ള പരാതി: പ്രിയ വാര്യര്‍ സുപ്രീം കോടതിയിൽ

ആറ്റുകാല്‍ പൊങ്കാല: കുത്തിയോട്ടത്തിയോട്ടം എന്ന വിവരക്കേടിനെതിരെ വിമര്‍ശനവുമായി ആര്‍. ശ്രീലേഖ

Comments Off on ആറ്റുകാല്‍ പൊങ്കാല: കുത്തിയോട്ടത്തിയോട്ടം എന്ന വിവരക്കേടിനെതിരെ വിമര്‍ശനവുമായി ആര്‍. ശ്രീലേഖ

കിം ജോങ് ഉന്‍ സിപിഎം സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമോയെന്ന് ആകാംക്ഷയോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

Comments Off on കിം ജോങ് ഉന്‍ സിപിഎം സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമോയെന്ന് ആകാംക്ഷയോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ഭൂമി തട്ടിപ്പ്: പെന്തക്കോസ്ത് പാസ്റ്റർക്കെതിരെ കേസ്; 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പണയം വെച്ച് തട്ടിയത് മൂന്നു കോടി

Comments Off on ഭൂമി തട്ടിപ്പ്: പെന്തക്കോസ്ത് പാസ്റ്റർക്കെതിരെ കേസ്; 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പണയം വെച്ച് തട്ടിയത് മൂന്നു കോടി

Create AccountLog In Your Account