കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

 ഫിലിപ്പ് ജേക്കബ് 

കർണ്ണാടകത്തിലെ കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങൾ ഉടനടി മലയാളം പഠിച്ച് എഫ് ബി അക്കൗണ്ട് തുറന്ന് മലയാളി സഘാക്കൻമാരുടെ നിർദ്ധേശങ്ങൾ വായിക്കണം.നിങ്ങൾ ഇനി എങ്ങിനെ നീങ്ങണമെന്ന് തെക്കുപുറം ലോക്കൽ സെക്രട്ടറി ശശി ഉൾപ്പെടെയുള്ളവരുടെ നിർദ്ധേശ ങ്ങൾ എഫ് ബി യിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കുക. വേണ്ടത് ചെയ്യുക.

ആരിത് പറയുവതറിയാമോ? ഫാസിസത്തെ തോൽപ്പിക്കാൻ ആരോടും കൂട്ട് കൂടാതെ 28 സീറ്റിൽ ഒറ്റയ്ക്ക് പൊരുതിയ നമ്മളാ…ഫാസിസം തോറ്റില്ല…നമ്മള് തോറ്റ്…!

പക്ഷെ ഇനി എന്നാ വേണന്ന് പറഞ്ഞു തരാം. എപ്പടി?

ഉളുപ്പുണ്ടോ ശശിയണ്ണാ ഇത്തിരി വെളിവെടുക്കാൻ?

ഫ്ലാഷ് ബാക്ക് ഇങ്ങനെ

കര്‍ണാടകയില്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിച്ച് ശക്തി തെളിയിക്കാനായിരുന്നു സിപിഐഎം ശ്രമിച്ചത്. 224 സീറ്റുകളുള്ള കര്‍ണാടകയിലെ 19 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ശക്തി തെളിയിക്കാനായി ഇറങ്ങി തിരിച്ച സിപിഎമ്മിന് 19 സീറ്റുകളിലായി മൊത്തം വോട്ടിന്റെ 0.2 ശതമാനം മാത്രമാണ് ലഭിച്ചത്.

ഇതില്‍ മൈസൂര്‍ മേഖലയില്‍ സിപിഎമ്മിന് സ്വാധീനമുണ്ടെന്ന് കരുതിയ മേഖലയില്‍ ദയനീയ തോല്‍വിയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൈസൂരില്‍ നടത്തിയ പ്രസംഗം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബ്രണന്‍ കോളേജിലെ ഊരി പിടിച്ച വാളിന്റെ കഥ പറഞ്ഞ പ്രസംഗത്തില്‍ മൈസൂരില്‍ ആയിരക്കണക്കിന് പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ നിന്നും സിപിഎമ്മിന് ലഭിച്ചത് ആകെ 200 വോട്ടുകളാണ്.

19 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം എങ്കിലും കാഴ്ചവെക്കാന്‍ സിപിഎമ്മിന് കഴിഞ്ഞത്. സിപിഎം ഇത്തവണ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഒരു മണ്ഡലമായിരുന്നു ബഗേപ്പള്ളി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി വിജയ പ്രതീക്ഷയോടെയാണ് ഇവിടെ ഇത്തവണ മത്സരിച്ചത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ 14,013 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സുബ്ബാറെഡ്ഡിയോട് തോല്‍ക്കുകയായിരുന്നു. 51697 വോട്ട് നേടിയത് ശ്രീരാമറെഡ്ഡിയാണ് മാന്യമായ മത്സരം സിപിഎമ്മിനായി കാഴ്ചവെച്ചത്. ബിജെപിയാകട്ടെ 4140 വോട്ടുകള്‍ മാത്രം നേടി മൂന്നാമതുമായി.

ബാക്കി 18 സീറ്റിലും കെട്ടി വെച്ച കാശ് നഷ്ടപ്പെട്ട അവസ്ഥയാണ്. 19 മണ്ഡലങ്ങളിലായി സിപിഎമ്മിന് ലഭിച്ചത് 81,191 വോട്ടുകളാണ്. ഇതില്‍ ശ്രീരാമറെഡ്ഡി നേടിയ 51,697 വോട്ടുകള്‍കുറച്ചാല്‍ 18 മണ്ഡലങ്ങളിലായി സിപിഎമ്മിന് ലഭിച്ചത് വെറും 29,494 വോട്ടുകള്‍ മാത്രം.

ഇപ്പോൾ ദേ കോൺഗ്രസിന്റെ പതനത്തില് ഞങ്ങള് ദു:ഖിക്കൊന്നൊണ്ടെന്ന് പറയാമ്പറഞ്ഞ്…ഒരു മാതിരി ചത്ത വീട്ടില് മരിച്ചവൻ വന്ന് കുർബാനചൊല്ലണ പോലെ…!

പിൻ കുറിപ്പ്:

അതേ അതാവണം ജനാധിപത്യം’ കുമാരസ്വാമിയെ കോൺഗ്രസും ബിജെപിയും പിന്തുണക്കണം നാട് നന്നാവട്ടെ. കണ്ണ് നിറയുന്നുശ്ശൊ ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ (കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)നാണം വരുന്നു ഉത്തമനും. ഇവരെയാണല്ലോ നമ്മൾ ഇതുവരെ കുറ്റം പറഞ്ഞത്? പ്ലിംഗ്‌!

news_reporter

Related Posts

‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

Comments Off on ‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

ലൗ ജിഹാദ് തടയാനുള്ള വഴി ശൈശവ വിവാഹമെന്ന് ബി.ജെ.പി എം.എൽ.എ

Comments Off on ലൗ ജിഹാദ് തടയാനുള്ള വഴി ശൈശവ വിവാഹമെന്ന് ബി.ജെ.പി എം.എൽ.എ

മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

Comments Off on മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

ചെന്നൈ സത്യഭാമ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു തീയിട്ടു

Comments Off on ചെന്നൈ സത്യഭാമ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു തീയിട്ടു

പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റില്‍

Comments Off on പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റില്‍

വൈപ്പിനില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

Comments Off on വൈപ്പിനില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

Comments Off on കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭ

Comments Off on ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭ

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Comments Off on എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

Comments Off on ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

Create AccountLog In Your Account