ബഹുമാനം തോന്നുന്നു, വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനോട്: നടൻ ജോയ് മാത്യു

ബഹുമാനം തോന്നുന്നു, വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനോട്: നടൻ ജോയ് മാത്യു

ബഹുമാനം തോന്നുന്നു, വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനോട്: നടൻ ജോയ് മാത്യു

റീസർവേ നടത്താൻ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എനിക്ക് ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ് ഓഫീസിലെ രേഖകൾക്ക് പെട്രോൾ ഒഴിച്ച് തീകൊടുത്തയാൾ. താൻ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ അപേക്ഷയുമായി വില്ലേജ് ഓഫീസിൽ വർഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുപോയ ഹതഭാഗ്യൻ. സഹികെട്ട് ഇദ്ദേഹം വില്ലേജ്ആപ്പീസിലെ റിക്കോർഡുകൾക്ക്തീയിട്ടു.

മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ചക്കിട്ടപ്പാറ ചെമ്പനോട് കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ് ഓഫീസിനു മുന്നിൽ കെട്ടിതൂങ്ങി ജീവനൊടുക്കി. കേരളത്തിൽ അഴിമതിക്കേസുകളിൽ ഏറ്റവുമധികം അകപ്പെടുന്നത് റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.

ഒരു ബാങ്ക് വായ്പ ലഭിക്കണമെങ്കിൽ, സ്വന്തം ഭൂമി വിൽക്കണമെങ്കിൽ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച് അടിയാധാരം തുടങ്ങിയ രേഖകൾ ലഭിക്കാൻ ആർക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവർക്കുമറിയാം. ഇതിന് വേണ്ടി ചെരുപ്പ്തേയും വരെ നടക്കുന്ന സാധാരണക്കാരൻ റിക്കോർഡുകളല്ല ആപ്പീസ് ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.

സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്സാഹനം നടത്തുന്ന ഗവൺമെന്റ് എന്ത് കൊണ്ടാണ് നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ് വെയർ രൂപകൽപന ചെയ്യാനോ കമ്പ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാൽ ഉത്തരം ലളിതം. തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെ. ( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്ഥരെ മറന്നു കൊണ്ടല്ല പറയുന്നത്).

ചെമ്പനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക് ഉത്തരവാദികളായവർക്ക് വെറും സസ്പെൻഷൻ. ഗതികേട്കൊണ്ട് റിക്കോർഡുകൾക്ക്; തീയിട്ട എഴുപതുകാരൻ വൃദ്ധനു ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റും തടവും. എവിടെയാണു തീയിടേണ്ടത്?

news_reporter

Related Posts

സോഷ്യല്‍ മീഡിയയില്‍ മോദിയും അസാറാമും ഒന്നിച്ചുള്ള ചിത്രങ്ങളുടെ പൂരവും പൊങ്കാലയും

Comments Off on സോഷ്യല്‍ മീഡിയയില്‍ മോദിയും അസാറാമും ഒന്നിച്ചുള്ള ചിത്രങ്ങളുടെ പൂരവും പൊങ്കാലയും

ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

Comments Off on ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

Comments Off on ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

മാറുതുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ച് ദിയാ സന

Comments Off on മാറുതുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ച് ദിയാ സന

ഓഖി ദുരിത ബാധിതരെ ആശ്വസിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറ സന്ദർശിച്ചു

Comments Off on ഓഖി ദുരിത ബാധിതരെ ആശ്വസിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറ സന്ദർശിച്ചു

പതിനാലുകാരന്റെ കൊലപാതകം: അമ്മയെ തെളിവെടുപ്പിണ് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ പ്രതിഷേധം

Comments Off on പതിനാലുകാരന്റെ കൊലപാതകം: അമ്മയെ തെളിവെടുപ്പിണ് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ പ്രതിഷേധം

ദളിത് ശക്തിയെ വെല്ലുവിളിച്ച് നാളെ ബസുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദൻ

Comments Off on ദളിത് ശക്തിയെ വെല്ലുവിളിച്ച് നാളെ ബസുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദൻ

‘ഞാനും അച്ഛനും നിരീശ്വര വാദികൾ തന്നെയാണ്’: കമലഹാസന്റെ മകൾ അക്ഷര ഹാസൻ

Comments Off on ‘ഞാനും അച്ഛനും നിരീശ്വര വാദികൾ തന്നെയാണ്’: കമലഹാസന്റെ മകൾ അക്ഷര ഹാസൻ

‘കാറുള്ളവനു മാത്രമല്ല, കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം’: വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യൂ

Comments Off on ‘കാറുള്ളവനു മാത്രമല്ല, കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം’: വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യൂ

Create AccountLog In Your Account