മൊയ്തീൻറെ പീഡനം: എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തി

മൊയ്തീൻറെ പീഡനം: എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തി

മൊയ്തീൻറെ പീഡനം: എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തി

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌.ഐ: കെ.ജി ബേബിക്കെതിരേയും പോക്‌സോ വകുപ്പ്‌ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. പീഡന വിവരം അറിഞ്ഞിട്ടും യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ്‌ കേസ്‌. കുട്ടിയെ തിയറ്ററിനുള്ളില്‍ വച്ചു പീഡനത്തിരയാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന്‌ പരാതി കിട്ടിയിട്ടും എസ്‌.ഐ. കേസെടുത്തില്ല. പിന്നീട്‌ വാര്‍ത്ത മാധ്യമങ്ങളില്‍വന്നതോടെ കഴിഞ്ഞ 12നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. കേസില്‍ ഒന്നാംപ്രതിയായ പാലക്കാട്‌ തൃത്താല കാങ്കുന്നത്ത്‌ മൊയ്‌തീന്‍കുട്ടിക്കെതിരേ ബലാല്‍സംഗക്കുറ്റവും പോക്‌സോയും ചുമത്തിയിട്ടുണ്ട്‌. രണ്ടാം പ്രതിയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവുമായ സ്‌ത്രീക്കെതിരേയും പോക്‌സോ ചുമത്തിയിട്ടുണ്ട്‌.

അതേസമയം എടപ്പാളിലെ സിനിമാ തീയറ്ററില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം കൈകാര്യം ചെയ്‌തതില്‍ മലപ്പുറം ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ ചട്ടം ലംഘിച്ചതായി സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ കണ്ടെത്തല്‍. വിഷയത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ നിജസ്‌ഥിതി ബോധ്യപ്പെടാനായി മലപ്പുറം ജില്ലാപോലീസ്‌ മേധാവി, ജില്ലാ ശിശുക്ഷേമസമിതി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ചൈല്‍ഡ്‌ലൈന്‍ എന്നിവരോടു ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ സി.ജെ ആന്റണി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പോക്‌സോ നിയമത്തിലെ നിയമപരമായ നടത്തിപ്പില്‍ ചൈല്‍ഡ്‌ ലൈന്‍ വീഴ്‌ച്ചവരുത്തിയതായാണു കമ്മിഷന്റെ പ്രാഥമിക കണ്ടെത്തല്‍. നിലവില്‍ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ആറായിരത്തോളം പോക്‌സോ കേസുകളില്‍നിന്നു ഭിന്നമായാണ്‌ ഈ കേസിനെ കമ്മിഷന്‍ കാണുന്നത്‌. പോലീസിന്‌ വിവരം കൈമാറിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ മാധ്യമങ്ങളെ സമീപിച്ചത്‌ ചട്ടംലംഘമാണ്‌.

പോലീസിന്റെ ഭാഗത്തുനിന്നും അനാസ്‌ഥയുണ്ടെങ്കില്‍ നിയമപരമായി കേസിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങള്‍ ചൈല്‍ഡ്‌ലൈനിനുണ്ടായിരുന്നു. ഫസ്‌റ്റ്‌ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ശിശുക്ഷേമസമിതിയെയോ ജില്ലാ ജഡ്‌ജിക്കുമുന്നിലോ വിവരം ബോധ്യപ്പെടുത്താമായിരുന്നു. മാതാവിന്റെ അറിവോടെ പീഡനത്തിനിരയായ കുഞ്ഞ്‌ മാതാവിനോടൊപ്പം തന്നെ കഴിയുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാതിരുന്നത്‌ കുറ്റകരമാണെന്നും കമ്മിഷന്‍ വിലയിരുത്തുന്നു.

ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ അനാസ്‌ഥ കാണിച്ച എസ്‌.ഐയുടെ ചട്ടലംഘനത്തിനെതിരേയും കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നല്‍കും. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിര്‍ഭയ ഹോമിലെ, ജില്ലാ ശിശുസംരക്ഷസമിതിയുടേയും രണ്ടുപേര്‍ ചേര്‍ന്നു കൗണ്‍സിലിങ്‌ നല്‍കി. പത്തുവയസ്സുകാരിയായ ഈ പെണ്‍കുട്ടിയുടെ ഡിഗ്രിക്കും പ്ലസ്‌ടുവിനും പഠിക്കുന്ന രണ്ടുസഹോദിമാരെ കണ്ടെത്താന്‍ ഇതുവരെ പോലീസിനോ ശിശുക്ഷേമസമിതിക്കോ സാധിച്ചിട്ടില്ല.

news_reporter

Related Posts

അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

Comments Off on അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

സോഷ്യല്‍ മീഡിയയില്‍ ശോഭന ജോര്‍ജ്ജിനെതിരെ അശ്ലീല പോസ്റ്ററുകള്‍, ഡിജിപിക്ക് പരാതി നല്‍കി

Comments Off on സോഷ്യല്‍ മീഡിയയില്‍ ശോഭന ജോര്‍ജ്ജിനെതിരെ അശ്ലീല പോസ്റ്ററുകള്‍, ഡിജിപിക്ക് പരാതി നല്‍കി

സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

Comments Off on സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

നേഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

Comments Off on നേഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

Comments Off on നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നൽകി

104 ദിവസമായി സമരം നടത്തിവരുന്ന ചേർത്തല കെ വി എം ഹോസ്പിറ്റൽ നഴ്സുമാരുടെ തുറന്ന കത്ത്

Comments Off on 104 ദിവസമായി സമരം നടത്തിവരുന്ന ചേർത്തല കെ വി എം ഹോസ്പിറ്റൽ നഴ്സുമാരുടെ തുറന്ന കത്ത്

മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലെ കാര്‍പോര്‍ച്ചില്‍ പോലും മാധ്യമ പ്രവർത്തകരെ കയറ്റരുതെന്ന് നിര്‍ദേശം

Comments Off on മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലെ കാര്‍പോര്‍ച്ചില്‍ പോലും മാധ്യമ പ്രവർത്തകരെ കയറ്റരുതെന്ന് നിര്‍ദേശം

സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

Comments Off on സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

Comments Off on കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

തുഷാര്‍ വെള്ളാപ്പള്ളിയെ വീണ്ടും പറ്റിച്ച് അമിത് ഷാ; ബിഡിജെഎസിന്റെ രാജ്യസഭാ സീറ്റ് ഡാഷ് …ൽ ഇരിക്കുന്നെന്ന്

Comments Off on തുഷാര്‍ വെള്ളാപ്പള്ളിയെ വീണ്ടും പറ്റിച്ച് അമിത് ഷാ; ബിഡിജെഎസിന്റെ രാജ്യസഭാ സീറ്റ് ഡാഷ് …ൽ ഇരിക്കുന്നെന്ന്

Create AccountLog In Your Account