വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

Comments Off on വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

രാജ്യത്തെ അധസ്ഥിത ജനതയുടെ വിമോചന ചരിത്രത്തില്‍ ധീരതയുടെ പര്യായമായി വിളങ്ങുന്ന അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രയുടെ 125ാം വാര്‍ഷികാഘോഷം 20, 21, 22 തീയതികളില്‍ തിരുവാര്‍പ്പില്‍ നടക്കും. ആര്‍ കെ മേനോന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി 20 ന് വില്ലുവണ്ടി യാത്രയുടെ പുനരാവിഷ്‌കാരം നടക്കും. സാംസ്‌കാരിക റാലി അയ്യന്‍കാളിയുടെ ചെറുമകനും അണ്ടര്‍സെക്രട്ടറിയുമായിരുന്ന അഡ്വ. ഗിരിജാത്മജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവാര്‍പ്പ് ക്ഷേത്രമൈതാനത്ത് നടക്കുന്ന നവോത്ഥാന സന്ദേശ സദസ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, മോഹിനിയാട്ടത്തെ പരിചയപ്പെടുത്തി സോഫിയ സുദീപ് ശതമോഹനം അവതരിപ്പിക്കും.

തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവാര്‍പ്പ് സഞ്ചാരസ്വാതന്ത്ര്യ സമര സ്മൃതിമണ്ഡപസഭയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നിര്‍വ്വഹിക്കും. വൈകിട്ട് ‘അയ്യന്‍കാളിയുടെ പ്രസക്തി വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സ്മൃതിസംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

7 ന് കരുണ നാടകം അരങ്ങേറും. ചൊവ്വാഴ്ച വൈകിട്ട് നാലിന് കലാപരിപാടികള്‍ക്കു ശേഷം നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ സുരേഷ്‌കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് നിഴല്‍കുത്ത് കഥകളി അരങ്ങേറും.

1893ലെ പകൽ ബാലരാമപുരത്ത് രാജപാതയിൽ കിലുങ്ങിയ കുടമണികൾ കുടഞ്ഞെറിഞ്ഞത് രാജാധിപത്യത്തിന്റെ നിയമനിഷേധം. സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്രചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്ക്. തിരുവിതാംകൂറിലെ രാജപാതയിൽ അടിമകൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണ് പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.

സഞ്ചാരസ്വാതന്ത്യ്രത്തിനായുള്ള സമരമായിരുന്നെങ്കിലും അത് നിയമലംഘനസമരമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടീഷ്നിയന്ത്രിത തിരുവിതാംകൂറിൽ 1865ൽ എല്ലാവിഭാഗം ജനങ്ങൾക്കും പൊതുനിരത്തിൽ ചക്രം പിടിപ്പിച്ച വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ൽ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങൾക്കും നിരുപാധികം ഉപയോഗിക്കാൻ അനുമതിനൽകി. എന്നാൽ രാജപാതയിൽ അവർണർക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അവകാശം നിയമപരമായി സ്ഥാപിച്ചുകിട്ടുന്നതിനായിരുന്നു അയ്യൻ കാളിയുടെ വില്ലുവണ്ടി യാത്ര. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടർന്ന് സമൂഹത്തിനുണ്ടായ പുതിയ അവബോധമാണ് അയ്യൻ കാളി എന്ന ചെറുപ്പക്കാരനെ പോരാട്ടത്തിന്റെ പാതയിലേക്ക് നയിച്ചത്.

സർക്കാർ കണക്കനുസരിച്ച് അക്കാലത്ത് തിരുവിതാംകൂറിൽ 1.67 ലക്ഷം അടിമകൾ ഉണ്ടായിരുന്നു. ഇവരെ അയ്യൻകാളി സാധുജനങ്ങൾ എന്നുവിളിച്ചു. ഇവരിൽ ഭൂരിപക്ഷവും പുലയ സമുദായാംഗങ്ങളായിരുന്നു. നാട്ടിലെ നിയമം സാധുജനങ്ങൾ ക്ക് പ്രാപ്യമാക്കാൻ വേണ്ടിയാണ് അയ്യൻ കാളി രംഗത്തിറങ്ങിയത്.

അക്കാലത്ത് വില്ലുവച്ച കാളവണ്ടി ഉപയോഗിക്കാൻ സവർണർക്കുമാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യൻ കാളി നാഗർകോവിലിൽ നിന്ന് വില്ലുവണ്ടി വിലയ്ക്ക് വാങ്ങി വെങ്ങാനൂരിൽ നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രചെയ്തു. ഇതിന്റെ തുടർച്ചയായി വണ്ടി ഉപേക്ഷിച്ച് രാജപാതയിലൂടെ വെങ്ങാനൂരിൽ നിന്ന് ആറാലുംമൂട് ചന്തയിലേക്ക് പദയാത്ര നടത്തി. ഈ പദയാത്ര ചാലിയത്തെരുവിൽ ആക്രമിക്കപ്പെട്ടു.

രാജാവിന്റെ നെയ്ത്തുകാരായ ചാലിയ സമുദായക്കാർ താമസിച്ച തെരുവിലൂടെയായിരുന്നു പദയാത്ര. രാജാവിനെ ആക്രമിക്കാനാണ് സംഘംചേർന്ന് വരുന്നതെന്ന് ചാലിയ സമുദായത്തിനിടയിൽ കുപ്രചാരണം നടത്തിയതിനെത്തുടർന്നാണ് ആക്രമിക്കപ്പെട്ടത്. ഇതേത്തുടർന്ന് ബാലരാമപുരം, വെങ്ങാനൂർ മേഖലയിൽ തുടർച്ചയായ സംഘർഷങ്ങളുണ്ടായി. അയിത്തജാതിക്കാരുടെ താമസ സ്ഥലങ്ങൾ സവർണർ ആക്രമിച്ചു. തിരിച്ച് സവർണർ ക്കുനേരെയും ആക്രമണങ്ങൾ നടന്നു. ജാതിവിവേചനത്തിനെതിരെ കേരളത്തിൽ നടന്ന അതിശക്തമായ സമരങ്ങളിലൊന്നായി വില്ലുവണ്ടി സമരം അടയാളപ്പെട്ടു.

news_reporter

Related Posts

വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍ ആയെങ്കിലും സസ്‌പെന്‍ഷനും കിട്ടി

Comments Off on വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍ ആയെങ്കിലും സസ്‌പെന്‍ഷനും കിട്ടി

സദയം ഷൂട്ട് ആൻഡ് എഡിറ്റിലെ ബിബീഷ് മോര്‍ഫ് ചെയ്തത് ഒറിജിനലിനെ വെല്ലുന്ന നഗ്നചിത്രങ്ങള്‍

Comments Off on സദയം ഷൂട്ട് ആൻഡ് എഡിറ്റിലെ ബിബീഷ് മോര്‍ഫ് ചെയ്തത് ഒറിജിനലിനെ വെല്ലുന്ന നഗ്നചിത്രങ്ങള്‍

ചേര്‍ത്തല ദിവാകരന്‍ വധം; സി.പി.എം.മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ; 5 പ്രതികള്‍ക്ക് ജീവപര്യന്തം

Comments Off on ചേര്‍ത്തല ദിവാകരന്‍ വധം; സി.പി.എം.മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ; 5 പ്രതികള്‍ക്ക് ജീവപര്യന്തം

ഓഖി ദുരന്തം: സര്‍ക്കാര്‍ സഹായം വര്‍ധിപ്പിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കും

Comments Off on ഓഖി ദുരന്തം: സര്‍ക്കാര്‍ സഹായം വര്‍ധിപ്പിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കും

ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

Comments Off on ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

Comments Off on വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

Comments Off on മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

പാലക്കാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടറുടെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

Comments Off on പാലക്കാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടറുടെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

Comments Off on മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

മാണി അഴിമതി വിമുക്തനായതോടൊപ്പം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അപേക്ഷ

Comments Off on മാണി അഴിമതി വിമുക്തനായതോടൊപ്പം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അപേക്ഷ

ഡോ. എന്‍ സി അസ്താന വിജിലന്‍സ് ഡയറക്ടര്‍, നിയമന ഉത്തരവ് മുഖ്യമന്ത്രി ഒപ്പുവച്ചു

Comments Off on ഡോ. എന്‍ സി അസ്താന വിജിലന്‍സ് ഡയറക്ടര്‍, നിയമന ഉത്തരവ് മുഖ്യമന്ത്രി ഒപ്പുവച്ചു

ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഗണേശ് കുമാർ ചെയ്‌തത്: സി.പി.എെ

Comments Off on ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഗണേശ് കുമാർ ചെയ്‌തത്: സി.പി.എെ

Create AccountLog In Your Account