സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

Comments Off on സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

തെറ്റിദ്ധരിക്കണ്ട നമ്മുടെ കാക്കത്തൊള്ളായിരം ഉപദേശിമാരാരും ഈ ഒൻപതുപേരിൽ പെടില്ല. സംഭവം ഡൽഹിയിലാണ്.ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിന്റെ ഒന്‍പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി. ധനമന്ത്രാലയം ഈ നിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഈ നടപടി.എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ഈ നിയമനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കിയത്.

അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക അതിഷി മര്‍ലീനയും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളിലെ അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ വെറും ഒരു രൂപ വേതനത്തിലാണ് മര്‍ലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു.

കേന്ദ്രത്തിന്റെയും അനില്‍ ബൈജാലിന്റെയും പുതിയ നീക്കം കത്വ, ഉന്നാവോ പീഡനങ്ങള്‍, കറന്‍സി ക്ഷാമം എന്നിവയില്‍നിന്നു പോതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു.

2015ലാണ് മന്ത്രിസഭയെ സഹായിക്കാനെന്ന പേരില്‍ ഒന്‍പതു ഉപദേശകരെ ഡല്‍ഹി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവരെ പുറത്താക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തതെന്നാണ് വിവരം.ലഫ്റ്റനന്റ് ഗവര്‍ണരുടെ ഈ നീക്കം ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള മറ്റൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കും എന്നത് വ്യക്തമാണ്.

news_reporter

Related Posts

‘രാജാവില്ലാതെ എന്ത് മന്ത്രി’ എന്ന് പന്തളം ശശി വെറുതെ ചോദിച്ചതല്ല; ട്രാൻസ് ജെന്ററുകൾ മലകയറി

Comments Off on ‘രാജാവില്ലാതെ എന്ത് മന്ത്രി’ എന്ന് പന്തളം ശശി വെറുതെ ചോദിച്ചതല്ല; ട്രാൻസ് ജെന്ററുകൾ മലകയറി

മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

Comments Off on മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരായ 48 മണിക്കൂർ ദേശീയ പണിമുടക്ക‌് നാളെ അർധരാത്രി മുതൽ

Comments Off on കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരായ 48 മണിക്കൂർ ദേശീയ പണിമുടക്ക‌് നാളെ അർധരാത്രി മുതൽ

നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

Comments Off on നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

ചലച്ചിത്ര നടി രേഷ്‌മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

Comments Off on ചലച്ചിത്ര നടി രേഷ്‌മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹം; ബിഡിജെഎസിനെ അംഗീകരിക്കാനാകില്ല: കോടിയേരി

Comments Off on എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹം; ബിഡിജെഎസിനെ അംഗീകരിക്കാനാകില്ല: കോടിയേരി

സൗദിയിൽ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: അഹമ്മദ് കോയ പാലാരിവട്ടത്ത് പിടിയിൽ

Comments Off on സൗദിയിൽ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: അഹമ്മദ് കോയ പാലാരിവട്ടത്ത് പിടിയിൽ

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സിനിമയില്‍ മാത്രമായി ഒതുങ്ങുന്നില്ല; സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍

Comments Off on സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ സിനിമയില്‍ മാത്രമായി ഒതുങ്ങുന്നില്ല; സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്ന് എഡ്വേഡ് സ്‌നോഡൻ

Comments Off on ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്ന് എഡ്വേഡ് സ്‌നോഡൻ

അമൃതാനന്ദമയിയുടെ മറ്റൊരു വിദേശഭക്ത കൂടി മരിച്ചു; ഭാര്യയെ തേടി അയര്‍ലന്‍ഡ് സ്വദേശി തെരുവുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് അലയുന്നു

Comments Off on അമൃതാനന്ദമയിയുടെ മറ്റൊരു വിദേശഭക്ത കൂടി മരിച്ചു; ഭാര്യയെ തേടി അയര്‍ലന്‍ഡ് സ്വദേശി തെരുവുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് അലയുന്നു

Create AccountLog In Your Account