ഭാരത് ബന്തിൽ വ്യാപക അക്രമം, വെടിവയ്‌പ്: ഒമ്പത് പേർ കൊല്ലപ്പെട്ടു

ഭാരത് ബന്തിൽ വ്യാപക അക്രമം, വെടിവയ്‌പ്: ഒമ്പത് പേർ കൊല്ലപ്പെട്ടു

ഭാരത് ബന്തിൽ വ്യാപക അക്രമം, വെടിവയ്‌പ്: ഒമ്പത് പേർ കൊല്ലപ്പെട്ടു

Comments Off on ഭാരത് ബന്തിൽ വ്യാപക അക്രമം, വെടിവയ്‌പ്: ഒമ്പത് പേർ കൊല്ലപ്പെട്ടു

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നടത്തുന്ന ഭാരത് ബന്തിൽ വ്യാപക അക്രമം. ബന്തിനിടെ മദ്ധ്യപ്രദേശിൽ ഉണ്ടായ അക്രമങ്ങളിൽ മരണം ഒമ്പതായി. രാകേഷ് ജാദവ്,​ ഗ്വാളിയോർ സ്വദേശിമാരായ ദീപക് സിംഗ്,​ മഹാവീർ രാജാവത്,​ ഭിന്ദ് സ്വദേശികളായ ആകാശ് മെഹ്ഗാവ്,​ രാഹുൽ പതക് എന്നിവരാണ് മരിച്ചവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘർഷം വ്യാപിച്ചതോടെ ഗ്വാളിയോർ,​ മൊറേന,​ ഭിന്ദ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധിച്ചു. സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം,​ ഗ്വാളിയോറിൽ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്ത് വിട്ടു.

രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ തടഞ്ഞു. അഹമ്മദാബാദിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ബി.ആർ.ടി.എസ് സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചു. പലയിടത്തും ബസിന്റെ ടയറുകളിലെ കാറ്റ് പ്രതിഷേധക്കാർ അഴിച്ചുവിട്ടു. ഭവനഗറിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.

പഞ്ചാബിൽ മുൻകരുതലിന്റെ ഭാഗമായി പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പഞ്ചാബിലെ കപുർത്തലയിലെ സുഭാൻപുറിൽ പ്രതിഷേധക്കാർ ജലന്ധർ അമൃത്സർ ദേശീയപാതയും ഹോഷിയാപുരിലെ പാണ്ഡ്യ ബൈപ്പാസും പ്രതിഷേധക്കാർ ഉപരോധിച്ചു. ബീഹാറിൽ ട്രെയിൻ തടഞ്ഞതിനെ തുടർന്ന് പട്ന, ഗയ, ജെഹ്നാബാദ്, ഭഗൽപുർ, അറ, ഡർഭൻഗ, അരാറിയ, നളന്ദ, ഹജിപുർ റെയിൽവേ സ്റ്റേഷനുകളിലെത്തിയവർ വലഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്ര,​ ഭവ്നാഗർ,​ അമ്രേലി,​ ഗിർ സോമനാഥ് ജില്ലകളിലും സംഘർഷം പടർന്നു പിടിച്ചിട്ടുണ്ട്.

news_reporter

Related Posts

രാഹുവും കേതുവും ഗ്രഹണവും: ജനുവരി 31 ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ

Comments Off on രാഹുവും കേതുവും ഗ്രഹണവും: ജനുവരി 31 ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ

രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി തന്നെ; അലിഭായി കുറ്റം സമ്മതിച്ചു

Comments Off on രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി തന്നെ; അലിഭായി കുറ്റം സമ്മതിച്ചു

മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

Comments Off on മൂന്ന് മോദിമാരും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി

ഇരു വൃക്കകളും തകരാറിലായ നിർദ്ധനയായ യുവതി സുമനസുകളുടെ ചികിത്സാ സഹായം തേടുന്നു

Comments Off on ഇരു വൃക്കകളും തകരാറിലായ നിർദ്ധനയായ യുവതി സുമനസുകളുടെ ചികിത്സാ സഹായം തേടുന്നു

ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

Comments Off on ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

സച്ചിന്‍ ദേവ് പുതിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, വി.എ. വിനീഷ് പ്രസിഡൻറ്

Comments Off on സച്ചിന്‍ ദേവ് പുതിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, വി.എ. വിനീഷ് പ്രസിഡൻറ്

കുരീപ്പുഴക്കെതിരായ ആക്രമണം: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

Comments Off on കുരീപ്പുഴക്കെതിരായ ആക്രമണം: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി

പീ‌ഡന പരാതിയിൽ പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്തു

Comments Off on പീ‌ഡന പരാതിയിൽ പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്തു

കഴക്കൂട്ടത്തെ മായാ മോഹനൻ റാണി ലക്ഷ്യമിട്ടത് നിര്‍ദ്ധനയായ പെണ്‍കുട്ടിയുടെ സ്ത്രീധനത്തുക

Comments Off on കഴക്കൂട്ടത്തെ മായാ മോഹനൻ റാണി ലക്ഷ്യമിട്ടത് നിര്‍ദ്ധനയായ പെണ്‍കുട്ടിയുടെ സ്ത്രീധനത്തുക

സുരാജ് വെഞ്ഞാറമ്മൂട് പാടിയ കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലെ ‘എന്റെ ശിവനെ’ ഗാനം വൈറലാകുന്നു

Comments Off on സുരാജ് വെഞ്ഞാറമ്മൂട് പാടിയ കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലെ ‘എന്റെ ശിവനെ’ ഗാനം വൈറലാകുന്നു

ചേർത്തലയിൽ വീണ്ടും പത്താം ക്ലാസുകാരനും കുഞ്ഞമ്മയും ഒളിച്ചോടി

Comments Off on ചേർത്തലയിൽ വീണ്ടും പത്താം ക്ലാസുകാരനും കുഞ്ഞമ്മയും ഒളിച്ചോടി

Create AccountLog In Your Account