ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

Comments Off on ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

മകന്റെ ഭാവിയെ കരുതി ശിക്ഷ ഇളവു ചെയ്തു തരണം എന്നു സോഫിയ, മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയപ്പോള്‍ ഇത് ഓര്‍ത്തില്ലേ എന്നു പ്രോസിക്യൂഷന്‍

പുനലൂര്‍ സ്വദേശി സാം ഏബ്രഹാമിനെ മെല്‍ബണില്‍ വെച്ച് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയ ഭാര്യ സോഫിയ ശിക്ഷ കുറയ്ക്കാനുള്ള ശ്രമത്തില്‍. ഒന്‍പതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതിയും ശിക്ഷാ ഇളവ് വേണമെന്നാണ് ആവശ്യം. ഇതിനു മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് അപേക്ഷ.

പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുമ്പോള്‍ സോഫിയയുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. പഠനമികവും, തൊഴില്‍മേഖലയില്‍ മികച്ച മൂല്യങ്ങളും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സോഫിയ. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും സോഫിയയ്ക്കില്ല. സോഫിയ ഇപ്പോഴും ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും, കടുത്ത ശിക്ഷ വിധിച്ചാല്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സോഫിയയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ജസ്റ്റിന്‍ ഹാന്നര്‍ബറി ചൂണ്ടിക്കാട്ടി.

കൊലപാതകത്തെക്കുറിച്ച് സോഫിയയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു എന്നതും, മകന്‍ കിടന്ന കട്ടിലില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സോഫിയയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കെറി ജഡ് വ്യക്തമാക്കി. എന്നാല്‍ ജീവപര്യന്തമല്ലാതെ മറ്റു കടുത്ത ശിക്ഷക്കായി പരിഗണിക്കേണ്ട കുറ്റകൃത്യമാണെന്ന് അവര്‍ വാദിച്ചു.

സാം ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടതെന്നും, ആറു വയസുള്ള മകന്‍ ഉണരുമ്പോള്‍ തൊട്ടടുത്ത് അച്ഛന്‍ മരിച്ചു കിടക്കുന്നത് കാണുമെന്നും ഉള്ള കാര്യം പ്രതികള്‍ കണക്കിലെടുത്തില്ല. ഇതുവരെയും സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ രണ്ടു പ്രതികള്‍ക്കും പരമാവധി ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സാമിന്റെ അച്ഛന്‍ സാമുവല്‍ എബ്രഹാം നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ രണ്ടാമത്തെ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയുടെ കാര്യത്തിലുള്ള വാദം അടുത്ത മാസം നടക്കും.

സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു. വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു.

അരുണ്‍ ഓസ്ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കും തിരികെ അയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്

news_reporter

Related Posts

‘ഡ്യൂപ്ലിക്കേറ്റ് അരവണ’ വിപണിയിൽ, അത് നോം ഇറക്കിയതല്ല ബന്ധുക്കാരന്റേത് എന്ന് ശശി രാജാവ്

Comments Off on ‘ഡ്യൂപ്ലിക്കേറ്റ് അരവണ’ വിപണിയിൽ, അത് നോം ഇറക്കിയതല്ല ബന്ധുക്കാരന്റേത് എന്ന് ശശി രാജാവ്

സ്വാതന്ത്ര്യദിന സന്ദേശം: നീതികിട്ടണമെങ്കിൽ ജാതീയമായും മതപരമായും തന്നെ സംഘടിക്കണം

Comments Off on സ്വാതന്ത്ര്യദിന സന്ദേശം: നീതികിട്ടണമെങ്കിൽ ജാതീയമായും മതപരമായും തന്നെ സംഘടിക്കണം

ശൂദ്ര ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

Comments Off on ശൂദ്ര ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

ഉന്നാവോ, കത്തുവ പീഡനങ്ങള്‍: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്

Comments Off on ഉന്നാവോ, കത്തുവ പീഡനങ്ങള്‍: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്

വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

Comments Off on വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

കാലാവസ്ഥ മോശമായതിനാൽ ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതെ മുഖ്യമന്ത്രിയുടെ സംഘം തിരിച്ചുപോയി

Comments Off on കാലാവസ്ഥ മോശമായതിനാൽ ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതെ മുഖ്യമന്ത്രിയുടെ സംഘം തിരിച്ചുപോയി

മോഡേണിറ്റി ഓഫ് സ്ലേവറി: ഡോ. സനല്‍ മോഹനെതിരെ ജാതി വെറിയൻമാരുടെ പടയൊരുക്കം

Comments Off on മോഡേണിറ്റി ഓഫ് സ്ലേവറി: ഡോ. സനല്‍ മോഹനെതിരെ ജാതി വെറിയൻമാരുടെ പടയൊരുക്കം

ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

Comments Off on ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

Comments Off on പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

പതഞ്ജലിയുട ശങ്കരി ജീൻസ് ധരിക്കു…വിവാഹിതരാകി ല്ലെന്നു ശപിച്ച കേന്ദ്ര മന്ത്രിയുടെ ശാപത്തിൽ നിന്നും രക്ഷ നേടൂ

Comments Off on പതഞ്ജലിയുട ശങ്കരി ജീൻസ് ധരിക്കു…വിവാഹിതരാകി ല്ലെന്നു ശപിച്ച കേന്ദ്ര മന്ത്രിയുടെ ശാപത്തിൽ നിന്നും രക്ഷ നേടൂ

ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

Comments Off on ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

അഭിമന്യു കൊലപാതകത്തില്‍ പള്ളുരുത്തി സ്വദേശിയായ ഒരു എസ് ഡി പി ഐ ക്കാരൻ കൂടി അറസ്റ്റില്‍

Comments Off on അഭിമന്യു കൊലപാതകത്തില്‍ പള്ളുരുത്തി സ്വദേശിയായ ഒരു എസ് ഡി പി ഐ ക്കാരൻ കൂടി അറസ്റ്റില്‍

Create AccountLog In Your Account