ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

Comments Off on ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ കാണുന്നുണ്ട്. കമ്പനി മുന്നോട്ടു വച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളൊക്കെ മറികടന്നാണ് ഹാക്കര്‍മാര്‍ സന്ദേശങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും എന്‍ഡു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റു ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാന്‍ കഴിയുമെന്നും ആരോപണമുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, കുറ്റസമ്മതം നടത്തിയിട്ടും തെറ്റ് തിരുത്താന്‍ ഫേസ്ബുക്ക് അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.

ഉപഭോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്നാണ് ഫേസ്ബുക്കും വാട്‌സാപ്പും ഉറപ്പു നല്‍കുന്നത്. എന്നാല്‍, വിവിധ സര്‍ക്കാരുകളിലെ സാങ്കേതിക വിദഗ്ധര്‍ മെസേജുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.

ഫേസ്ബുക്കും വാട്‌സാപ്പും പരസ്യമായ രഹസ്യമാണ്… അവര്‍ എല്ലാം കാണുന്നു, വേണ്ടത് വില്‍ക്കുന്നു

കേംബ്രിഡ്ജ് അനലിറ്റിക്കയെ സ്റ്റിംഗ് ഓപ്പറേഷന് വിധേയമാക്കി ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ന്യൂസ് പുറത്തു വിട്ട വിവരങ്ങള്‍ ലോകത്തുടനീളമുള്ള ഫേസ്ബുക്ക് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ഞെട്ടല്‍ ചില്ലറയല്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കായി അഞ്ചു കോടി ആള്‍ക്കാരുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. ഇതേ തുടര്‍ന്ന് ഫേസ്ബുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തിപ്പെടുകയാണ്.

തങ്ങളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും വീടിന്റെ അഡ്രസ്സുമെല്ലാം നല്‍കിയവര്‍ ഇപ്പോള്‍ കരുതലെടുക്കുന്ന തിരക്കിലാണ്. വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ചു നിരവധിപ്പേര്‍ ഫെയ്‌സ്ബുക്ക് വിട്ടുപോയപ്പോള്‍ പേജുമായി ബന്ധപ്പെട്ട് നല്‍കിയ വ്യക്തി വിവരങ്ങള്‍ എങ്ങിനെ ഇല്ലാതാക്കാമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. എങ്ങിനെയായാലും ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ തീരെ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മുന്നറിയിപ്പുകളും ശക്തമായി.

പണമിടപാടുകളും ജോലി വിവരങ്ങളും വെളിപ്പെടുത്തരുത്

പണമിടപാടുകളോ ബാങ്ക് അക്കൗണ്ടുകളുമായുള്ളതോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. ഫേസ്ബുക്കില്‍ നല്‍കുന്ന പേമെന്റ് വിവരം വെച്ച് ദുരുപയോഗത്തിന് സാധ്യത കൂടുതലാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഇടയുണ്ട്. ഫേസ്ബുക്ക് വഴിയുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ജോലി വിവരങ്ങളും പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്തരുത്. ജോലിയെക്കുറിച്ചും ജോലി സ്ഥലത്തെക്കുറിച്ചും നല്‍കുന്ന വിവരം വെച്ച് ആഴെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതും ജോലി സ്ഥലത്തെ കമ്പ്യൂട്ടറുകള്‍ നെറ്റുവര്‍ക്കുകള്‍ സോഷ്യല്‍മീഡിയാ പേജുകള്‍ എന്നിവ എളുപ്പം തകര്‍ക്കാനാകും.

അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കാതിരിക്കല്‍, ബന്ധങ്ങളുടെ വിവരവും പങ്കുവെയ്‌ക്കേണ്ട

ഫേസ്ബുക്കില്‍ വ്യക്തിപരമായ ഫോണ്‍നമ്പറുകളോ വീട്ടു നമ്പറുകളോ നല്‍കരുത്. ഈ ഫോണ്‍നമ്പറുകള്‍ ഉപയോഗപ്പെടുത്തുന്ന ഹാക്കര്‍ മാര്‍ തന്നെ കാരണം. ഓരോ രാജ്യങ്ങളിലെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ പ്രത്യേകം ചോര്‍ത്തിയെടുത്ത് ദുരുപയോഗത്തിന് വിനിയോഗിക്കുന്ന ഹാക്കര്‍മാര്‍ ഏറെയാണ്.

വീടുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെയ്ക്കരുത്. മേല്‍വിലാസമോ വീടുമായി ബന്ധപ്പെട്ട സൂചനകളോ നല്‍കുന്നത് മറ്റുള്ളവര്‍ അവിടം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. പുറത്ത് യാത്രയിലാണെങ്കില്‍ പോലും ഹോട്ടലിന്റെയോ വീടിന്റെയോ വിവരം നല്‍കുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അതുപോലെ വിവാഹം പ്രണയം തുടങ്ങിയ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അല്ലാതെ പബ്‌ളിക്കായി ഫേസ്ബുക്കില്‍ നല്‍കുന്നതും അത്ര നല്ല കാര്യമല്ല. ഫോട്ടോ, രാഷ്ട്രീയ നിലപാടുകള്‍, വരുമാനം, അഭിരുചി എന്നിവയെല്ലാം ഫേസ്ബുക്ക് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി തെളിഞ്ഞിരിക്കുകയാണ്.

news_reporter

Related Posts

രജേഷ് പോളിനെതിരെ പോക്‌‌‌‌‌‌സോ ചുമത്തി; പിന്തുണ സംഘത്തെയും സാമ്പത്തിക സ്രോതസും അന്വേഷിക്കും

Comments Off on രജേഷ് പോളിനെതിരെ പോക്‌‌‌‌‌‌സോ ചുമത്തി; പിന്തുണ സംഘത്തെയും സാമ്പത്തിക സ്രോതസും അന്വേഷിക്കും

നിപ്പ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ

Comments Off on നിപ്പ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ

ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം?

Comments Off on ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം?

ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

Comments Off on ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്നാണ് ആശാറാം ബാപ്പുവിന്റെ പ്രമാണം എന്ന് മൊഴി

Comments Off on ബ്രഹ്മജ്ഞാനികള്‍ ബലാത്സംഗം ചെയ്താല്‍ പാപമില്ലെന്നാണ് ആശാറാം ബാപ്പുവിന്റെ പ്രമാണം എന്ന് മൊഴി

ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

Comments Off on ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

കമല്‍ഹാസന്റെ ഇന്ത്യന്‍ 2വില്‍ നെടുമുടി വേണുവും പ്രധാന വേഷത്തിൽ

Comments Off on കമല്‍ഹാസന്റെ ഇന്ത്യന്‍ 2വില്‍ നെടുമുടി വേണുവും പ്രധാന വേഷത്തിൽ

ഓഖിയോ സുനാമിയോ ഒന്നും പേടിക്കണ്ട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍: മോദി

Comments Off on ഓഖിയോ സുനാമിയോ ഒന്നും പേടിക്കണ്ട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍: മോദി

ബസ് ജീവനക്കാരുടെ ക്രൂരത; തളര്‍ന്നു വീണയാളേയും കൊണ്ട് അരമണിക്കൂര്‍ ഓടി, യാത്രക്കാരന്‍ മരിച്ചു

Comments Off on ബസ് ജീവനക്കാരുടെ ക്രൂരത; തളര്‍ന്നു വീണയാളേയും കൊണ്ട് അരമണിക്കൂര്‍ ഓടി, യാത്രക്കാരന്‍ മരിച്ചു

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Comments Off on രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ഗൗരിക്ക് ശേഷം കെഎസ് ഭഗവാൻ; വധിക്കാനുള്ള ചുമതല നവീന്‍ കുമാറിന് തന്നെ

Comments Off on ഗൗരിക്ക് ശേഷം കെഎസ് ഭഗവാൻ; വധിക്കാനുള്ള ചുമതല നവീന്‍ കുമാറിന് തന്നെ

പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

Comments Off on പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

Create AccountLog In Your Account