മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?

മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?

മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?

Comments Off on മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?

എകെജിയുടെ ചെറുമകളും കാസർകോട് എംപി പി കരുണാകരൻ-ലൈല കരുണാകരൻ ദമ്പതികളുടെ മകളുമായ ദിയ കരുണാകരന്റെ വിവാഹവിഷയത്തിൽ സോഷ്യൽ മീഡിയ ഉന്നയിച്ച ആരോപണം സത്യമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.ഒരു സിപിഎം നേതാവിന്റെ മകൾ മതം മാറി മറ്റൊരു സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അതൊരു തെറ്റൊന്നും അല്ല. എന്നാൽ, ഇസ്ലാമിലേക്ക് മാറിയ മകളുടെ വിവാഹത്തെ മതേതര വിവാഹം എന്നു വേഷം കെട്ടിച്ച് നാട്ടുകാരെ പൊട്ടനാക്കാൻ ജനപ്രതിനിധി കൂടിയായ ഒരു നേതാവ് ശ്രമിക്കുന്നത് ജനങ്ങളോ മാധ്യമങ്ങളോ ചർച്ച ചെയ്താൽ ന്യായീകരണ തൊഴിലാളികൾ കവി പത്രവും സംഘി പത്രവും ഒക്കെയായി ചിത്രീകരിക്കുമ്പോൾ ഓർക്കുക നിങ്ങളുടെ ന്യായീകരണ തൊഴിൽ പോലെ അവർ അവരുടെ ജോലി ചെയ്യുന്നു എന്നെങ്കിലും കരുതിക്കൂടെ?

പാർട്ടിയുടെ ആചാര്യന്റെ കൊച്ചുമകളും എം പി കൂടിയായ ഒരു ഉന്നതനായ പാർട്ടി നേതാവിന്റെ മകളുടെയും കാര്യത്തിലാകുമ്പോൾ.മാധ്യമങ്ങൾ വർത്തയാക്കിയാൽ അസഹിഷ്ണുത പുലർത്തുന്നത് എന്തിന്?

ദീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് വയനാട് പനമരം ഉസ്മാൻ-സഫിയ ദമ്പതികളുടെ മകൻ മർസദ് സുഹൈലും ദിയയും തമ്മിൽ വിവാഹിതരായത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ”മതേതര വിവാഹം’ എന്നാണ് ദേശാഭിമാനിയിൽ അടക്കം പുറത്തുവന്ന വാർത്തകൾ. സൈബർ ലോകത്തും വ്യാപകമായി സിപിഎം അനുനായികൾ ഈ ”മതേതര വിവാഹം’ ആഘോഷിച്ചിരുന്നു.

സ്വന്തം വിവാഹം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ട അവകാശവും ദിയക്കുണ്ട്. അവർ തിരഞ്ഞെടുത്ത വഴിയെ പി കരുണാകരനും അംഗീകരിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം മകളുടെ വിവാഹം നടത്തിയ രീതിയാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. മതേതര വിവാഹമാണ് നടത്തിയതെന്ന് വരുത്താൻ വേണ്ടി സാരിയും പൊട്ടും മാലയും തൊടിച്ച് കാസർകോട് വെച്ച് വിവാഹം നടത്തി. ഇതിന് ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോൾ മുസ്ലിം വേഷങ്ങൾ അണിഞ്ഞ് തട്ടവുമിട്ടാണ് വധു എത്തിയത്. സൈബർലോകത്ത് പ്രചരിക്കുന്ന ചിത്രങ്ങളും ഇതിന്റെ തെളിവാണ്.ഇത് സത്യവുമാണ്.

വയനാട് പനമരം സ്വദേശീയ മർസദിന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരം നിക്കാഹ് നടത്തുകയും. ഇക്കാര്യം വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ശരീഫ് ഫൈസി വയനാട് എന്ന മൗലവിയുടെ കാർമികത്വത്തിലാണ് നിക്കാഹ് നടന്നതെന്നാണ് പുറത്തുവന്ന വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയിൽ ദിയ മുസ്ലീമായി മതം മാറിയിരുന്നതായും പറയുന്നുണ്ട്. അതുകൊണ്ട് അമുസ്ലീമായ ആളുടെ വിവാഹമല്ല താൻ നടത്തിക്കൊടുത്തതെന്നും ഇതിന് പി കരുണാകരന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നതായും വീഡിയോയിൽ ശരീഫ് ഫൈസി പറയുന്നു.

മകൾ മുസ്ലീമായി മതം മാറിയെങ്കിൽ പിന്നെ എന്തിനാണ് മതേതര വിവാഹം എന്ന പേരിൽ ഒരു നാടകം കളിച്ചതെന്ന ചോദ്യം ന്യായമല്ലേ?.ഈ ഇരട്ടത്താപ്പിനെയാണ് സൈബർ ലോകം ചോദ്യം ചെയ്യുന്നത്. മകൾ മതം മാറി വിവാഹം ചെയ്തു എന്നു പറയാൻ എന്നാണ് കമ്മ്യൂണിസ്റ്റുകാരനായ എംപി മടിക്കുന്നതെന്നാണ് ചോദ്യം. മതം മാറുന്നത് തീർത്തും ഒരു വ്യക്തിയുടെ കാര്യമായിരിക്കെ അക്കാര്യം മറച്ചു വെക്കേണ്ട കാര്യമെന്താണ്? ഇതിനെ മതരഹിതവും മതേതരവും ആദർശ വിവാഹവും ഒക്കെയായി ചിത്രീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നത് മതരഹിതരായി വിവാഹം ചെയ്തു ജീവിക്കുന്ന സാധാരണ ജനങ്ങളെ അപഹസിക്കൽ കൂടി അല്ലേ?

കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്ക്, എംഎം മണി, കെടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എംഎ ബേബി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

പി കരുണാകരൻ എംപിയുടെ മകളുടെ വിവാഹം സംബന്ധിച്ച് സോഷ്യൽമീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ പി കരുണാകരൻ എംപി തന്നെ ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി.യിരുന്നു.

തന്റെ മകൾ ദിയ കരുണാകരന്റെയും വോളിബോൾ താരം മർസദ് സുഹൈലിന്റെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന് ആലോചിച്ച് ഉറപ്പിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിവാഹം കഴിഞ്ഞ ശേഷം കാസർകോട് ലളിതമായ ചടങ്ങിൽ വിവാഹം നടന്നെന്ന് കാണിച്ച് പി കരുണാകരനും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.എന്നാൽ കരുണാകരൻ എം പിയുടെ മകളുടെ നിക്കാഹിന് കാർമികത്വം നൽകിയ ഉസ്താദ് ശ രീഫ് ഫൈസി വയനാടിന്റെ വിശദീകരണം.പുറത്തുവന്നതോടെ കരുണാകരൻ എം പി യും ന്യായീകരണ തൊഴിലാളികളും ഇപ്പോൾ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന പതിനെട്ടാമത്തെ അടവാണ് പയറ്റുന്നത്.

സ്വന്തം വീട്ടിലെ അംഗങ്ങൾക്കിടയിൽ പോലും കമ്യൂണിസ്റ്റ്‌ബോധമൊന്നും ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിലും നാട്ടുകാരെ ശരിയാക്കാൻ പറ്റുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വിപ്ലവബോധം ഉണരുന്നു.നിങ്ങൾ മഹാരാഷ്ട്രയിലേക്ക് നോക്കൂ കേരളത്തിലെ കാര്യം വിടൂ….

news_reporter

Related Posts

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ കമൽഹാസൻ

Comments Off on 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ കമൽഹാസൻ

മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

Comments Off on മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

Comments Off on വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി

രണ്ടാഴ്‌ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകും, അപ്പോൾ വക്കീലന്മാർക്ക് ചിലത് ചെയ്യാനുണ്ട്

Comments Off on രണ്ടാഴ്‌ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകും, അപ്പോൾ വക്കീലന്മാർക്ക് ചിലത് ചെയ്യാനുണ്ട്

ശുദ്ധിക്രിയ അയിത്താചരണം: തന്ത്രിക്കെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കും

Comments Off on ശുദ്ധിക്രിയ അയിത്താചരണം: തന്ത്രിക്കെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിക്കും

വീണ്ടും ശബരിമലയിൽ എത്തും; സുപ്രീം കോടതി വിധിനടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ബിന്ദു

Comments Off on വീണ്ടും ശബരിമലയിൽ എത്തും; സുപ്രീം കോടതി വിധിനടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ബിന്ദു

ഇ പി ജയരാജന്‍ വീണ്ടുംവ്യവസായ വകുപ്പ് മന്ത്രിയാകും; തീരുമാനം സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

Comments Off on ഇ പി ജയരാജന്‍ വീണ്ടുംവ്യവസായ വകുപ്പ് മന്ത്രിയാകും; തീരുമാനം സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

സിസ്റ്റർ ജ്യോതിസിൻ്റെ മരണത്തിലും ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നു

Comments Off on സിസ്റ്റർ ജ്യോതിസിൻ്റെ മരണത്തിലും ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നു

നെൽസൺ മണ്ടേലയുടെ മുൻഭാര്യ വിന്നി മണ്ടേല അന്തരിച്ചു

Comments Off on നെൽസൺ മണ്ടേലയുടെ മുൻഭാര്യ വിന്നി മണ്ടേല അന്തരിച്ചു

അരവിന്ദ് കേജ് രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

Comments Off on അരവിന്ദ് കേജ് രിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 700 കോടി കഴിഞ്ഞു; ഫണ്ട് നൽകരുതെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

Comments Off on മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 700 കോടി കഴിഞ്ഞു; ഫണ്ട് നൽകരുതെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവം കൊല്ലത്ത് ഒരാള്‍ റിമാൻഡിലായി

Comments Off on ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവം കൊല്ലത്ത് ഒരാള്‍ റിമാൻഡിലായി

Create AccountLog In Your Account