നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

Comments Off on നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ഭരണകൂടത്തെ വിറപ്പിച്ച് നടത്തിയ കര്‍ഷക സമരത്തെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻറെ മറുപടി.നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെ മാവോയിസ്റ്റുകള്‍ എന്നു വിളിച്ച് അധിക്ഷേപിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ച ശശിധരന്‍ ഇവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികളെന്നും തുറന്നടിച്ചു. സുരേന്ദ്രനെതിരെ ഫെയ്‌സ് ബുക്കിലൂടെയാണ് സനല്‍കുമാര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

അടുത്ത ലോക്സഭാ ഇലക്ഷൻ വരെ സമരം ചെയ്യുന്ന എല്ലാ ആൾക്കാരും ഒന്നുകിൽ മാവോ വാദികളോ അല്ലെങ്കിൽ വിധ്വംസക ശക്തികളോ ആയി മുൻ‌കൂർ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകൾ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാർ നടത്തുന്നത്. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവർ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികൾ ഇവരെ നിങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണിൽ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോൾ എങ്ങനെ കാണും. നിങ്ങളിപ്പോൾ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവർഗം സ്വപ്‌നം കാണാൻ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തെ അവർ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.

സമരം സംഘടിപ്പിച്ചത് സിപിഎമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റർ സുരേന്ദ്രൻ അവരുടെ കയ്യിൽ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു. നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയർന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവർത്തനമാക്കുന്ന കളിക്കുപിന്നിൽ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.

news_reporter

Related Posts

രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

Comments Off on രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

എന്നെ ജയിലിലാക്കിയത് മന്‍മോഹന്റെ മൗനം: 2 ജി ഇടപാടുകളെല്ലാം മന്‍മോഹന്‍ സിങ് അറിഞ്ഞു നടന്നത്: എ രാജ

Comments Off on എന്നെ ജയിലിലാക്കിയത് മന്‍മോഹന്റെ മൗനം: 2 ജി ഇടപാടുകളെല്ലാം മന്‍മോഹന്‍ സിങ് അറിഞ്ഞു നടന്നത്: എ രാജ

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

Comments Off on കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

മനേക ഗാന്ധിയും ബിജെപി പ്രവർത്തകരും പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി

Comments Off on മനേക ഗാന്ധിയും ബിജെപി പ്രവർത്തകരും പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി

രാജിവച്ച നടിമാര്‍ക്കൊപ്പം; തിലകനെതിരായ അച്ചടക്ക നടപടി മരണശേഷമെങ്കിലും പിന്‍വലിക്കണമെന്ന് അമ്മയ്ക്ക് ഷമ്മി തിലകൻ

Comments Off on രാജിവച്ച നടിമാര്‍ക്കൊപ്പം; തിലകനെതിരായ അച്ചടക്ക നടപടി മരണശേഷമെങ്കിലും പിന്‍വലിക്കണമെന്ന് അമ്മയ്ക്ക് ഷമ്മി തിലകൻ

പള്ളിമേട ഇടിഞ്ഞു വീണ് ഉണ്ടായ അപകടം: നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

Comments Off on പള്ളിമേട ഇടിഞ്ഞു വീണ് ഉണ്ടായ അപകടം: നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

പെരിയാറിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

Comments Off on പെരിയാറിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

Comments Off on അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

Comments Off on ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

നരേന്ദ്രമോദിയുടെ ഫേയ്സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയും പൂരപ്പാട്ടും

Comments Off on നരേന്ദ്രമോദിയുടെ ഫേയ്സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയും പൂരപ്പാട്ടും

Create AccountLog In Your Account