രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

Comments Off on രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയുടെ പോലീസ് സുരക്ഷ പിന്‍വലിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. രാജേശ്വരിയുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്ന കാര്യം സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാര്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.

വേലക്കാരെന്ന പോലെയാണ് രാജേശ്വരി പോലീസുകാരെ കണ്ടിരുന്നതെന്ന് പരാതിയില്‍ പറയുന്നു. തങ്ങളെ കൊണ്ട് മുടി ചീകി കെട്ടിക്കുന്ന പണി വരെ ഇവര്‍ ചെയ്യിച്ചിട്ടുണ്ടെന്ന് വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

ആശുപത്രിയില്‍ ആയിരുന്ന സമയത്ത് രാജേശ്വരിയുടെ കട്ടിലിന്റെ ചുവട്ടിലാണ് പോലീസുകാരെ കിടത്തിയിരുന്നത്. അനുസരിച്ചില്ലെങ്കില്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഇവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസുകാരുടെ പരാതിയില്‍ പറയുന്നു.

ജിഷാ വധക്കേസില്‍ പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ അടച്ചതിനാല്‍ നിലവില്‍ രാജേശ്വരിക്ക് ഭിഷണി ഇല്ലെന്നും സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും വനിതാ പോലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

24 മണിക്കൂറും 2 പോലീസുകാരുടെ സുരക്ഷയായിരുന്നു രാജേശ്വരിക്ക് ഉണ്ടായിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പോലീസുകാരും കൂടെ പോകുമായിരുന്നു. കോടനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീടെങ്കിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പോലീസുകാരെ മാറിമാറി സുരക്ഷാ ചുമതല ഏല്‍പിക്കുകയായിരുന്നു പതിവ്.

news_reporter

Related Posts

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Comments Off on കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി

Comments Off on ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി

ഫെയ്‌സ്ബുക്ക് വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്

Comments Off on ഫെയ്‌സ്ബുക്ക് വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്

ആർപ്പോ ആർത്തവവും ഞാനും എൻറെ പട്ടിയും

Comments Off on ആർപ്പോ ആർത്തവവും ഞാനും എൻറെ പട്ടിയും

ഡബ്ളിയു സി സി ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച ഇൗ മാസം ഏഴിന് കൊച്ചിയില്‍

Comments Off on ഡബ്ളിയു സി സി ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച ഇൗ മാസം ഏഴിന് കൊച്ചിയില്‍

ബാർ കോഴക്കേസിൽ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

Comments Off on ബാർ കോഴക്കേസിൽ വീണ്ടും ഒത്തുകളി, മാണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി

ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം; മലയാളിയായ അമുത ജയദീപ് ജോ. സെക്രട്ടറി

Comments Off on ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം; മലയാളിയായ അമുത ജയദീപ് ജോ. സെക്രട്ടറി

ചാള കണ്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികൾ; കൊല്ലം തീരത്ത് ചാള ചാകര

Comments Off on ചാള കണ്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികൾ; കൊല്ലം തീരത്ത് ചാള ചാകര

ആറു വര്‍ഷങ്ങള്‍ക്കു ശേഷം മലാല വീണ്ടും പാക് മണ്ണില്‍

Comments Off on ആറു വര്‍ഷങ്ങള്‍ക്കു ശേഷം മലാല വീണ്ടും പാക് മണ്ണില്‍

കൈമറിഞ്ഞതു കോടികള്‍: സജിബഷീറിന്റെ നിയമനത്തിനു പിന്നില്‍ ഉന്നത സി.പി.ഐ(എം) നേതാക്കള്‍

Comments Off on കൈമറിഞ്ഞതു കോടികള്‍: സജിബഷീറിന്റെ നിയമനത്തിനു പിന്നില്‍ ഉന്നത സി.പി.ഐ(എം) നേതാക്കള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

Comments Off on നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കാസർഗോഡ് സി.പി.എം പ്രവർത്തകനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നു; മഞ്ചേശ്വരത്ത് ഹർത്താൽ

Comments Off on കാസർഗോഡ് സി.പി.എം പ്രവർത്തകനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നു; മഞ്ചേശ്വരത്ത് ഹർത്താൽ

Create AccountLog In Your Account