വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത

വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത

വി.മുരളീധരന്റെ നാമനിർദ്ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത

രാജ്യസഭാ തീരഞ്ഞെടുപ്പിന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ നൽകിയ നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരൻ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത് വാലെയ്ക്ക് മുമ്പാകെ രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താത്തതാണ് വിനയായത്.

കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോൾ 2004 – 2005 സാമ്പത്തിക വർഷത്തിൽ 3,97,558 രൂപ ആദായ നികുതി അടച്ചതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന കാര്യങ്ങൾ ബോധപൂർവം മറച്ച് വയ്‌ക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം കുറ്റകരമാണ്. അതിനാൽ തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പത്രിക തള്ളാവുന്നതാണെന്നും വിവരമുണ്ട്.

news_reporter

Related Posts

ഷാരൂഖിന്റെ കൃഷിയൊന്നുമില്ലാത്ത കോടികള്‍ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Comments Off on ഷാരൂഖിന്റെ കൃഷിയൊന്നുമില്ലാത്ത കോടികള്‍ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മുഖമായിരുന്ന ശീലാബതി ഇനി ഇല്ല

Comments Off on കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മുഖമായിരുന്ന ശീലാബതി ഇനി ഇല്ല

ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Comments Off on ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Comments Off on ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

Comments Off on കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

Comments Off on ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

Comments Off on മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

ഇങ്ങനെയും ബഹുമാനിക്കാം: കസബയിലെ രാജന്‍ സ്‌കറിയ സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍

Comments Off on ഇങ്ങനെയും ബഹുമാനിക്കാം: കസബയിലെ രാജന്‍ സ്‌കറിയ സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍

Create AccountLog In Your Account