പോലീസിലെ ആര്‍എസ്എസ് സെല്ലിന് പിണറായിയുടേയും ബഹ്‌റയുടേയും ഒത്താശ

പോലീസിലെ ആര്‍എസ്എസ് സെല്ലിന് പിണറായിയുടേയും ബഹ്‌റയുടേയും ഒത്താശ

പോലീസിലെ ആര്‍എസ്എസ് സെല്ലിന് പിണറായിയുടേയും ബഹ്‌റയുടേയും ഒത്താശ

കേരള പൊലിസില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്നെ മുക്കി. വിശദമായ അന്വേഷണം നടത്തി ഇന്റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടാണ് പൊലിസ് ആസ്ഥാനത്തു നിന്നുതന്നെ പൂഴ്ത്തിയത്. ആര്‍എസ്എസ് സെല്‍ പോലീസിനുള്ളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നതായി മാസങ്ങള്‍ക്കു മുന്‍പ് വിവരം ലഭിച്ചിട്ടും ആര്‍ക്കുമെതിരേ ഡിജിപി ലോക്‌നാഥ് ബഹ്‌റ നടപടിയെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിനു നേതൃത്വം നല്‍കിയവരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദവികളില്‍ തുടരുകയാണ്.

ഡി.ജി.പിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനും ഇന്റലിജന്‍സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനുമാണ് ആര്‍.എസ്.എസ് സെല്ലിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നതെന്നും കണ്ടെത്തിയിരുന്നു. തത്ത്വമസി എന്ന പേരിലാണ് പൊലിസില്‍ ആര്‍.എസ്.എസ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ആശയവിനിമയത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന് ഇവര്‍ കന്യാകുമാരിയില്‍ പഠനശിബിരമെന്നപേരില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. 27 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. പൊലിസ് സേനയ്ക്കുള്ളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

പ്രതിമാസം ചരിത്രപ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളില്‍ യോഗം ചേരാനും അംഗങ്ങള്‍ 100 രൂപ വീതം മാസവരി നല്‍കാനും തീരുമാനിച്ചിരുന്നു. ഈ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലിസ് മേധാവി കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് അന്വേഷണച്ചുമതല നല്‍കി. മാസങ്ങള്‍ക്കു മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി എടുക്കാന്‍ ഡിജിപി തയാറായില്ല. ഇതിനെക്കുറിച്ച് വിശദീകരണം ചോദിക്കാന്‍ സര്‍ക്കാരും തയാറായിട്ടില്ല. സി.പി.എം ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ പൊലിസില്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നിട്ടും ആര്‍എസ്എസ് സെല്ലിനെതിരെ മുഖ്യമന്ത്രി മിണ്ടാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്.

news_reporter

Related Posts

ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

Comments Off on ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

ഉപദേശിമാർ വക ത്രിപുരക്കാർക്ക് ഒരു പണി; ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍

Comments Off on ഉപദേശിമാർ വക ത്രിപുരക്കാർക്ക് ഒരു പണി; ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍

നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം

Comments Off on നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

Comments Off on ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

ഭാവനയും നവീനും തമ്മിലുള്ള വിവാഹതീയതി നിശ്‌ചയിച്ചു

Comments Off on ഭാവനയും നവീനും തമ്മിലുള്ള വിവാഹതീയതി നിശ്‌ചയിച്ചു

പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

Comments Off on പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

ആണോ പെണ്ണോ എന്നോർത്ത് ഇനി ടെൻഷൻ വേണ്ട; ആരെ വേണമെന്ന് വീട്ടുകാർക്ക് നേരത്തേ തീരുമാനിക്കാം

Comments Off on ആണോ പെണ്ണോ എന്നോർത്ത് ഇനി ടെൻഷൻ വേണ്ട; ആരെ വേണമെന്ന് വീട്ടുകാർക്ക് നേരത്തേ തീരുമാനിക്കാം

ഒരു സംശയം…ന്യായാധിപന്‍ കാണും മുന്‍പ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് എന്തിന്?: സംഗീത ലക്ഷ്മണ

Comments Off on ഒരു സംശയം…ന്യായാധിപന്‍ കാണും മുന്‍പ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് എന്തിന്?: സംഗീത ലക്ഷ്മണ

സ്ത്രീധനം കിട്ടാനായി ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച 26 കാരി അറസ്റ്റില്‍

Comments Off on സ്ത്രീധനം കിട്ടാനായി ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച 26 കാരി അറസ്റ്റില്‍

നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് കർണി സേന

Comments Off on നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് കർണി സേന

‘താൽപര്യമില്ലെങ്കിൽ ഇട്ടേച്ച് പോടൊ’, ബിജെപിയെ പുച്ഛിച്ചുതള്ളി ശിവസേന

Comments Off on ‘താൽപര്യമില്ലെങ്കിൽ ഇട്ടേച്ച് പോടൊ’, ബിജെപിയെ പുച്ഛിച്ചുതള്ളി ശിവസേന

Create AccountLog In Your Account