ഭൂമി ഇടപാട്: എഫ്‌ഐആര്‍ സമര്‍പ്പിച്ചു ആലഞ്ചേരിക്കെതിരെ 420 ഐ പി സി

ഭൂമി ഇടപാട്: എഫ്‌ഐആര്‍ സമര്‍പ്പിച്ചു ആലഞ്ചേരിക്കെതിരെ 420 ഐ പി സി

ഭൂമി ഇടപാട്: എഫ്‌ഐആര്‍ സമര്‍പ്പിച്ചു ആലഞ്ചേരിക്കെതിരെ 420 ഐ പി സി

ആലഞ്ചേരിക്കെതിരെ ചുമത്തിയിരിക്കുന്ന 420 ഐ പി സി പുതിയനിയമത്തിലെയോ പഴയനിയമത്തിലെയോ കാനോനിക നിയമത്തിലെയോ അല്ല. ഇൻഡ്യൻ പീനൽ കോഡിലെ വഞ്ചന, ചതി, ഗൂഢാലോചന കുറ്റങ്ങള്‍…

എറണാകുളം-അങ്കമാലി അതിരൂപതിയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

27 കോടിയിലധികം രൂപയക്ക് വില്‍ക്കണമെന്ന് നിര്‍ദേശിച്ച സ്വത്ത് പ്രതികള്‍ അതിരൂപതയെ വഞ്ചിച്ച് 13.51 കോടി രൂപയ്ക്ക് വിറ്റെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.120 ബി, 406, 415 എന്നീ വകുപ്പുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ യഥാക്രമം ഒന്നു മുതല്‍ നാലുവരെ പ്രതികളാക്കി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു കേസെടുത്തത്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് അംഗമായ എറണാകുളം-അങ്കമാലി അതിരൂപതയുടെ അഞ്ചു സ്ഥലങ്ങളിലുള്ള സ്ഥലം വിട്ടതാണ് കേസ്. സെന്റ് ഒന്നിന് ഒമ്പത് ലക്ഷം രുപ വില നിശ്ചയിച്ച 301.76 സെന്റ് സ്ഥലമാണ് വിറ്റത്.

27,15,84,000 രൂപയക്ക് വില്‍ക്കണമെന്ന സഭയുടെ തീരുമാനത്തിന് വിരുദ്ധമായി 2016 ജൂലൈ ആറിനും 2017 സെപ്തംബര്‍ അഞ്ചിനു മിടയിലായി പ്രതികള്‍ കുറ്റകരമായ ഗൂഡാലോചന നടത്തി ഈ സ്ഥലങ്ങള്‍ 36 യൂണിറ്റുകളാക്കി 13,51,44,260 രൂപയക്ക് വില്‍പന നടത്തി എറണാകുളം-അങ്കമാലി അതിരൂപതയെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ സീറോ മലബാര്‍ സഭ പ്രതിസന്ധിയിലായി.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സഭാ തലവനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഏതാനും ദിവസംങ്ങള്‍ക്കുള്ളില്‍ സീറോ മലബാര്‍ സഭ സമ്പൂര്‍ണ സിനഡ് ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനു മുന്നോടിയായി ബുധനാഴ്ച സ്ഥിരം സിനഡ് ചേരുന്നുണ്ടെന്നും അറിയുന്നു.

news_reporter

Related Posts

ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

Comments Off on ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

വളർത്തുനായയെ അയൽക്കാരൻ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു തല്ലിക്കൊന്നതായി പരാതി

Comments Off on വളർത്തുനായയെ അയൽക്കാരൻ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു തല്ലിക്കൊന്നതായി പരാതി

മഹാത്മാഗാന്ധി വെടിയേറ്റു വീണിടത്തേക്ക് ആദ്യം ഓടിയെത്തിയ ബ്രാസോ

Comments Off on മഹാത്മാഗാന്ധി വെടിയേറ്റു വീണിടത്തേക്ക് ആദ്യം ഓടിയെത്തിയ ബ്രാസോ

ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല: സൂസെപാക്യം

Comments Off on ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല: സൂസെപാക്യം

“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

Comments Off on “എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Comments Off on സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

മന്ത്രി കണ്ണന്താനം അയ്യപ്പനെ തൊഴുന്നത് ദൈവ വിരുദ്ധവും, സഭാ വിരുദ്ധവും ബൈബിൾ വിരുദ്ധവുമല്ലേ?

Comments Off on മന്ത്രി കണ്ണന്താനം അയ്യപ്പനെ തൊഴുന്നത് ദൈവ വിരുദ്ധവും, സഭാ വിരുദ്ധവും ബൈബിൾ വിരുദ്ധവുമല്ലേ?

കല്ലാറെന്ന കൊച്ചുഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ച പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ എന്ന വനമുത്തശ്ശി

Comments Off on കല്ലാറെന്ന കൊച്ചുഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ച പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ എന്ന വനമുത്തശ്ശി

മാർ ക്രിസോസ്റ്റം മാതാ അമൃതാനന്ദമയിയെ ആലിംഗനം ചെയ്തത് അശ്ലീലമാണോ?

Comments Off on മാർ ക്രിസോസ്റ്റം മാതാ അമൃതാനന്ദമയിയെ ആലിംഗനം ചെയ്തത് അശ്ലീലമാണോ?

ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

Comments Off on ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കണം ഹിന്ദുമഹാസഭയ്ക്ക് ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്

Comments Off on ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കണം ഹിന്ദുമഹാസഭയ്ക്ക് ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്

Create AccountLog In Your Account