2000 രൂപയ്ക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ് റെഡി; വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം വ്യാജന്മാർ

2000 രൂപയ്ക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ് റെഡി; വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം വ്യാജന്മാർ

2000 രൂപയ്ക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ് റെഡി; വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം വ്യാജന്മാർ

Comments Off on 2000 രൂപയ്ക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ് റെഡി; വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം വ്യാജന്മാർ

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ കാമറ സ്ഥാപിച്ചും, ഏജന്റുമാരെ പടിക്കു പുറത്ത് നിറുത്തിയും ലൈസൻസിൽ സുതാര്യത ഉറപ്പാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വ്യാജന്മാരുടെ വിലസൽ! 2000 രൂപ ചെലവിട്ടാൽ ആർക്കും മോട്ടോർ വാഹന വകുപ്പിന്റെ ‘പരീക്ഷ’ പാസാകാതെ വ്യാജ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാം! ലേണേഴ്സ് ടെസ്റ്റിന്റെ പ്രയാസമോ, വാഹനം ഓടിച്ച് കാണിക്കണമെന്ന കടമ്പയോ കടക്കേണ്ടതില്ല. പെട്ടെന്ന് തിരിച്ചറിയാത്തവിധമാണ് വ്യാജന്മാരുടെ നിർമ്മാണം. കേരളത്തിന്റെ പലഭാഗങ്ങളിലും വ്യാജ ലൈസൻസുകൾ ഉപയോഗിക്കുന്നുവെന്നാണ് നിഗമനം.

തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിലാണ് വ്യാജ ഡ്രൈവിംഗ് ലൈസൻസിന്റെ ഉത്പാദന കേന്ദ്രം. ഇടനിലക്കാർവഴി ആവശ്യക്കാരിൽ എത്തും. വാഹനമോടിക്കുന്നതിലുപരി തിരിച്ചറിയൽ രേഖയായി വ്യാജൻ കൂടുതലും ഉപയോഗിക്കുന്നുവെന്നാണ് വിവരം. പ്രത്യേകിച്ച്, ഹോട്ടലുകളിലും ലോഡ്ജുകളിലുമൊക്കെ മുറി തരപ്പെടുത്താനും മറ്റും. ഒരു തിരിച്ചറിയൽ രേഖയും ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളും ഇതിന്റെ ഉപഭോക്താക്കളാണത്രേ. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിനാൽ പെട്ടെന്ന് പിടിക്കപെടില്ല. ഒരു മാസം ആയിരത്തോളം വ്യാജ ലൈസൻസുകൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ചില ഒറ്റപ്പെട്ട കേസുകൾ പിടിക്കപ്പെടാറുണ്ടെങ്കിലും കാര്യമായ തുടരന്വേഷണം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിർത്തി ജില്ലകളാണ് സംഘങ്ങളുടെ തട്ടകം. തമിഴ്നാട്ടിലെ കുഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജന്റെ നിർമ്മാണം. ലൈസൻസ് ആവശ്യമുള്ളവരെ കണ്ടെത്തുന്നത് ഏജന്റുമാർ മുഖേനയാണ്. ബംഗ്ലാദേശിൽ നിന്നും മറ്റും ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ നിരവധിപേർ തൊഴിൽതേടിയും അല്ലാതെയും കേരളത്തിൽ എത്തുന്നുണ്ട്. അവരാണ് കൂടുതലും വ്യാജന്മാരെ ആശ്രയിക്കുന്നത്. ഏതൊരാൾക്കും അനായാസം ഒരു തിരിച്ചറിയിൽ രേഖ സംഘടിപ്പിക്കാനാവുമെന്ന സാഹചര്യം രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. എന്നിട്ടും ഉദ്യോഗസ്ഥർ അവഗണിക്കുന്നതാണ് ആശ്ചര്യം.

കഴിഞ്ഞ ആഴ്ച കൊച്ചിയിൽ കാക്കനാട് നിന്ന് മൂന്ന് വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കുറേനാൾ മുമ്പ് കൊച്ചിയിൽതന്നെ മോട്ടോ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ കാസർകോട് സ്വദേശി ലൈസൻസും മറ്റ് രേഖകളുമായെത്തിയിരുന്നു. ലൈസൻസ് കണ്ട് ഉദ്യോഗസ്ഥൻ ഞെട്ടി. പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്വോഗസ്ഥന്റെ ഒപ്പായിരുന്നു ലൈസൻസിൽ. അന്വേഷണത്തിൽ കാസർകോട് നിന്നാണ് ലൈസൻസ് എടുത്തതെന്ന് വെളിപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥൻ കാസർകോട്ട് ഒരു റീജിയണൽ ഓഫീസിലും ആർ.ടി.ഒയായി ചുമതല വഹിച്ചിരുന്നില്ല.

അന്വേഷണത്തിൽ, മറ്റൊരു സ്ഥലത്തെ ലൈസൻസിന്റെ കോപ്പി തരപ്പെടുത്തി തട്ടിപ്പ് സംഘം നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ആളെയും തൊണ്ടിമുതലും തൃക്കാക്കര പൊലീസിന് കൈമാറിയെങ്കിലും കേസിന് മേൽഗതി ഉണ്ടായില്ല. റോഡ് സുരക്ഷാ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയും വ്യാജ ഡ്രൈവിംഗ് ലൈസൻസിന്റെ ഇരയായിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഓവർ ടേക്ക് ചെയ്ത ചരക്കുലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകർത്ത് നിറുത്താതെ പോയി. പിന്തുടർന്ന് പിടികൂടിയതോടെ ചരക്കിറക്കി മടങ്ങുമ്പോൾ നഷ്ടപരിഹാരം തരാമെന്ന ഉറപ്പിൽ അയാൾ ലൈസൻസ് കൈമാറി. പിന്നീട് ഇയാൾ ബന്ധപ്പെട്ടില്ല. മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനോട് ലൈസൻസ് കാട്ടിയപ്പോഴാണ് വ്യാജനാണെന്ന് മനസിലായത്.

ദീർഘദൂര ചരക്കുലോറി ഡ്രൈവർമാർ വ്യാജ ലൈസൻസ് പതിവായി കൈയ്യിൽ കരുതുമെന്ന്, തുടർന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വ്യാജ ലൈസൻസ് ലോബിയെ കണ്ടെത്തുക പ്രയാസമാണ്. അതിനാൽ, അന്വേഷണം വഴിമുട്ടുകയാണ് പതിവ്

ഇന്ത്യയൊട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സാരഥി പദ്ധതി കേരളത്തിലും തുടങ്ങി. ക്യൂ .ആർ കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി എംബ്ലം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. ലൈസൻസ് ഉടമയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുമുണ്ടാകും. വ്യാജനെ തടയാൻ ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ഓരോ ആർ.ടി ഓഫീസുകളിൽ ക്യൂ.ആർ കോഡുള്ള സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകി തുടങ്ങി. അടുത്ത ഘട്ടത്തിൽ കൂടുതൽ ഇടങ്ങളിൽ എത്തും.

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ സാരഥിയിലുടെ ലൈസൻസ് നമ്പർ ഉപയോഗിച്ച് വ്യാജനെ തിരിച്ചറിയാം. സ്മാർട്ട് ഫോൺ വഴിയും ആപ്പ് ഉപയോഗിക്കാം. ലോഡ്ജ് ഉടമകൾ ഈ ആപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

രാജ്യത്ത് വാഹനം ഓടിക്കുന്നവരിൽ 30 ശതമാനം പേരുടേയും കൈവശമുള്ളത് വ്യാജ ഡ്രൈവിംഗ് ലൈസൻസെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്മാർട്ട് ലൈസൻസിലേക്ക് കടക്കാനുള്ള തീരുമാനം.

കഴിഞ്ഞ ആഴ്ച വ്യാജ ലൈസൻസുമായി തൃക്കാക്കരയിൽ ഒരാളെ പിടികൂടിയിരുന്നു. കേസ് പൊലീസിന് കൈമാറി. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടത് അവരാണ്. വ്യാജ ഡ്രൈവിംഗ് ലൈസൻസ് വ്യാപകമാകുന്നുവെന്ന് പറയുന്നത് തെറ്റാണ്. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ ശക്തമായ ഇടപെടലാണ് നടത്തുന്നത് എന്ന് എറണാകുളം ആർ.ടി.ഒ,റെജി. പി. വർഗീസ് പറഞ്ഞു.

news_reporter

Related Posts

രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പ്രകാരം ഹനാന് സ്വന്തമായി വീട് ഒരുങ്ങുന്നു

Comments Off on രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പ്രകാരം ഹനാന് സ്വന്തമായി വീട് ഒരുങ്ങുന്നു

ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

Comments Off on ഈ വർഷത്തെ ഫൊക്കാന FOKANA (USA ) അവാർഡ് സണ്ണി എം. കപിക്കാടിന്

കാലി: യൂണി: കലോത്സവം; ദീപ നിശാന്തും കുട്ടികളും, ഊർമിള ഉണ്ണി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചു

Comments Off on കാലി: യൂണി: കലോത്സവം; ദീപ നിശാന്തും കുട്ടികളും, ഊർമിള ഉണ്ണി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചു

വടകര ‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി പിടിയില്‍

Comments Off on വടകര ‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി പിടിയില്‍

കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു; വാനില്‍ ഡേ കെയറിലെ കുട്ടികള്‍

Comments Off on കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു; വാനില്‍ ഡേ കെയറിലെ കുട്ടികള്‍

തൂത്തുക്കുടി വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ നടൻ വിജയ് അർദ്ധരാത്രി ബൈക്കിലെത്തി

Comments Off on തൂത്തുക്കുടി വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ നടൻ വിജയ് അർദ്ധരാത്രി ബൈക്കിലെത്തി

ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്

Comments Off on ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്

ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി; കയ്യില്‍ കിട്ടുന്നതെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് പിണറായി

Comments Off on ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി; കയ്യില്‍ കിട്ടുന്നതെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് പിണറായി

പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

Comments Off on പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

സച്ചിന്‍ ദേവ് പുതിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, വി.എ. വിനീഷ് പ്രസിഡൻറ്

Comments Off on സച്ചിന്‍ ദേവ് പുതിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, വി.എ. വിനീഷ് പ്രസിഡൻറ്

Create AccountLog In Your Account