ലോങ് മാര്‍ച്ചിന് ശേഷം യുപിയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ ‘ചലോ ലക്നൗ’ മാര്‍ച്ച് 15ന്

ലോങ് മാര്‍ച്ചിന് ശേഷം യുപിയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ ‘ചലോ ലക്നൗ’ മാര്‍ച്ച് 15ന്

ലോങ് മാര്‍ച്ചിന് ശേഷം യുപിയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ ‘ചലോ ലക്നൗ’ മാര്‍ച്ച് 15ന്

മുംബൈ ലോങ് മാര്‍ച്ചിനുശേഷം യോഗിയുടെ യുപിയെ വിറപ്പിക്കുവാന്‍ അഖിലേന്ത്യാ കിസാന്‍ സഭ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശിലേക്ക് കിസാന്‍ സഭ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ‘ചലോ ലക്‌നൗ’ എന്നു പേരിട്ടിരിക്കുന്ന മാര്‍ച്ച് ഈ മാസം 15ന് യുപിയില്‍ ആരംഭിക്കും.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, ഉപാധിയൊന്നുമില്ലാതെ കടങ്ങള്‍ എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ‘ചലോ ലക്‌നൗ’ സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയുടെ നഗരവീധികളെ പ്രകമ്പനം കൊള്ളിച്ച ലോങ് മാര്‍ച്ചിന്റെ വിജയത്തിനുശേഷമാണ് ഉത്തര്‍പ്രദേശിലേക്ക് ‘ചലോ ലക്‌നൗ’വുമായി കിസാന്‍ സഭ എത്തുന്നത്. ഈ മാസം ആറിനായിരുന്നു നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകള്‍ സ്വന്തം കാല്‍നടയായാണ് സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന വലിയ സംഘം ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. കര്‍ഷകരുടെ സംഘടിത ശക്തിക്കുമുന്നില്‍ രാഷ്ട്രീയത്തിനുവേണ്ടി മാത്രം പ്രവര്‍‍ത്തിക്കുന്നവര്‍ തറപറ്റുന്ന കാഴ്ചയാണ് ഇന്നലെ മുംബൈയില്‍ നിന്നും കാണാനായത്. മുംബൈയിലെ ജനജീവിതത്തെ തന്നെ മാര്‍ച്ച് ബാധിച്ചുവെങ്കിലും ധീരാഭിവാദ്യം ചെയ്താണ് നഗരവാസികള്‍ മാര്‍ച്ചിനെ സ്വീകരിച്ചത്.

ഇന്നലെ വൈകീട്ടോടെ കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് മാര്‍ച്ച് അവസാനിപ്പിച്ചത്. ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാമെന്നും വനാവകാശ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പ്‌ നല്‍കി.

news_reporter

Related Posts

’18 ദിവസം കൊണ്ട് 12500 നേടാം’ വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്; വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു

Comments Off on ’18 ദിവസം കൊണ്ട് 12500 നേടാം’ വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്; വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

Comments Off on ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

Comments Off on ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

‘ലൈക്ക്’ ആകർഷണ യന്ത്രം വിപണിയിൽ

Comments Off on ‘ലൈക്ക്’ ആകർഷണ യന്ത്രം വിപണിയിൽ

സധൈര്യം ക്ഷൗരക്കത്തി കൈയ്യിലെടുത്ത രണ്ട്‌ വനിതകളുടെ കഥ; അതിലൊരാൾ ബിരുദധാരിയും

Comments Off on സധൈര്യം ക്ഷൗരക്കത്തി കൈയ്യിലെടുത്ത രണ്ട്‌ വനിതകളുടെ കഥ; അതിലൊരാൾ ബിരുദധാരിയും

മലയാറ്റൂര്‍ പള്ളിവികാരി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു

Comments Off on മലയാറ്റൂര്‍ പള്ളിവികാരി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു

ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് 52.4 ബില്യണ്‍ ഡോളറിന് ആഗോള ഭീമന്‍ ഡിസ്‌നി

Comments Off on ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് 52.4 ബില്യണ്‍ ഡോളറിന് ആഗോള ഭീമന്‍ ഡിസ്‌നി

ശശികലക്കും.. ശോഭാ സുരേന്ദ്രനുമെല്ലാം ‘അസുഖം’ വേറെയാണെന്ന് വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മന്ത്രി മണി

Comments Off on ശശികലക്കും.. ശോഭാ സുരേന്ദ്രനുമെല്ലാം ‘അസുഖം’ വേറെയാണെന്ന് വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മന്ത്രി മണി

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

Comments Off on തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

Comments Off on കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

Create AccountLog In Your Account