തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

Comments Off on തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് പത്തുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും, സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. നിമിഷ നേരം കൊണ്ട് പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ ഒന്പതു പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്പതു പേര്‍ മരിച്ചുവെന്നും, ഒന്പതു പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നും, 27 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് തേനി ഭരണകൂടം നല്‍കുന്ന വിവരം. കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന.

രാത്രിയോടെ വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പുക നിറഞ്ഞതിനാല്‍ ആളുകളെ കണ്ടെത്താകാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരെ അയക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ചെങ്കൂത്തായ പാതയിലൂടെ അപകടത്തില്‍പ്പെട്ടവരെ താഴേയ്ക്ക് എത്തിക്കാനാണ് ദുഷ്‌കരമാകുകയാണ്. മൂന്നു ഹലികോപ്ടറുകള്‍ എത്തിയിട്ടണ്ട്. ഇന്നലെ രാത്രി എത്തിയെങ്കിലുഒം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

നിസാരപരുക്കേറ്റ 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിനായി കമാന്‍ഡോകളും രംഗത്തെത്തിയിട്ടുണ്ട്. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. വ്യോമസേനയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.

ഇന്നലെ വൈകിട്ട് കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്‌നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്ടറും പോലീസും അഗ്‌നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ചോലവനമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആറ് ആംബുലന്‍സ് കൊരങ്ങണി വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. 13 ആംബുലന്‍സ് രക്ഷാപ്രവര്‍ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്ടറുകള്‍ ഇന്നു രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്ക്കായി ശനിയാഴ്ചയാണു സംഘം കൊളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു.

പ്രകൃതിപഠന യാത്രയ്ക്കായി ശനിയാഴ്ചയാണു സംഘം കെളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

news_reporter

Related Posts

സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി കെകെ ശൈലജ

Comments Off on സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി കെകെ ശൈലജ

റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

Comments Off on റാന്നിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരന്‍ അറസ്റ്റിൽ

മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

Comments Off on മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

ലിഗയുടെ മരണം: പുരുഷ ലൈംഗിക തൊഴിലാളിയും സഹായിയും കുറ്റം സമ്മതിച്ചു

Comments Off on ലിഗയുടെ മരണം: പുരുഷ ലൈംഗിക തൊഴിലാളിയും സഹായിയും കുറ്റം സമ്മതിച്ചു

ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

Comments Off on ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

മുസ്ലിം ലീഗ് പറ്റിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ; തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് രോഹിതിന്‍റെ സഹോദരൻ

Comments Off on മുസ്ലിം ലീഗ് പറ്റിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ; തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് രോഹിതിന്‍റെ സഹോദരൻ

കണ്ണമ്പള്ളി മുരളിയുടെ ജയിൽ മോചനത്തിന് ജനകീയ കൂട്ടായ്മ വേണമെന്ന് എംഎം ലോറന്‍സ്

Comments Off on കണ്ണമ്പള്ളി മുരളിയുടെ ജയിൽ മോചനത്തിന് ജനകീയ കൂട്ടായ്മ വേണമെന്ന് എംഎം ലോറന്‍സ്

ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

Comments Off on ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

Comments Off on നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്

ശൂദ്ര ആർത്തവ ലഹള: പൊലീസിന് നേരെ കല്ലേറ്; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Comments Off on ശൂദ്ര ആർത്തവ ലഹള: പൊലീസിന് നേരെ കല്ലേറ്; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം; ദൈവത്തെ ചോദ്യം ചെയ്ത് വീണ്ടും ഫിലിപ്പിന്‍സ് പ്രസിഡന്റ്

Comments Off on ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം; ദൈവത്തെ ചോദ്യം ചെയ്ത് വീണ്ടും ഫിലിപ്പിന്‍സ് പ്രസിഡന്റ്

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ തന്നെ

Comments Off on ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ തന്നെ

Create AccountLog In Your Account