ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

Comments Off on ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

ബ​സ് ചാർജ് വർ​ദ്ധ​ന​ അ​പ​ര്യാ​പ്ത​മാ​ണെ​ന്നാരോപിച്ച് സ്വ​കാ​ര്യ​ബ​സു​കൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസവും തലസ്ഥാനത്ത് പൂർണം. നഗരത്തിലും നഗരപ്രാന്ത പ്രദേശത്തും സ്വകാര്യ ബസുകളൊന്നുപോലും ഇന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകളും സിറ്റി സർവ്വീസുകളും ധാരാളമായുള്ളതിനാൽ തിരുവനന്തപുരം നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ സ്വകാര്യ ബസ് സർവ്വീസുകൾ ഏറെയുള്ള ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം, വർക്കല, കിളിമാനൂർ, കല്ലറ മേഖലകളിൽ പണിമുടക്ക് യാത്രാക്ളേശം രൂക്ഷമാക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഈമേഖലകളിൽ ധാരാളമായി സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതായി പറയപ്പെടുന്നെങ്കിലും യാത്രാദുരിതം പരിഹാരമില്ലാതെ തുടരുകയാണ്. മി​നി​മം നി​ര​ക്ക് എ​ട്ടു രൂ​പ​യിൽ നി​ന്ന് പ​ത്താ​ക്കി ഉ​യർ​ത്തു​ക. വി​ദ്യാർ​ത്ഥി​ക​ളു​ടെ കൺ​സെ​ഷൻ 50 ശ​ത​മാ​ന​മാ​ക്കി വർ​ദ്ധി​പ്പി​ക്കുക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.

കേ​ര​ള​ത്തി​ലെ 12 സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള 14,800 ബ​സു​കൾ പ​ണി​മു​ട​ക്കിൽ പ​ങ്കെ​ടു​ക്കുന്നുണ്ട്. ബസുടമകളുടെ സംഘനകളിൽ ചിലതിന്റെ നേതാക്കൾ കഴിഞ്ഞദിവസം മന്ത്രിയുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല.

തിങ്കളാഴ്ചയേ മന്ത്രി തലസ്ഥാനത്തുണ്ടാകൂവെന്നതിനാൽ ഇന്നും നാളെയുമൊന്നും പണിമുടക്ക് തീർപ്പാകാനുള്ള സാഹചര്യം വിരളമാണ്. പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നെങ്കിലും ആരും സർവ്വീസുകൾ നടത്താനോ വാഹനങ്ങൾ തടയാനോ രംഗത്തെത്തിയിട്ടില്ല. അതേസമയം പണിമുടക്കിൽ പങ്കെടുക്കുന്ന സംഘടനകൾ 19 മു​തൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പിൽ അ​നി​ശ്ചി​ത​കാല നി​രാ​ഹാര സ​മ​രവും പ്രഖ്യാപിച്ചിട്ടുണ്ട്.

news_reporter

Related Posts

താഴെ തെറിക്കമൻ്റിട്ടോളൂ…., ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം: ദീപാ നിശാന്ത്

Comments Off on താഴെ തെറിക്കമൻ്റിട്ടോളൂ…., ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം: ദീപാ നിശാന്ത്

ശബരിമല സ്ത്രീ പ്രവേശനം വിലക്കണമെന്ന ഹര്‍ജി തള്ളി; പിഴ അടപ്പിക്കേണ്ട കേസാണിതെന്ന് ഹൈക്കോടതി

Comments Off on ശബരിമല സ്ത്രീ പ്രവേശനം വിലക്കണമെന്ന ഹര്‍ജി തള്ളി; പിഴ അടപ്പിക്കേണ്ട കേസാണിതെന്ന് ഹൈക്കോടതി

നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

Comments Off on നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

തോമസ് ചാണ്ടി ഡീസന്റ് ആയി; മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം പൊളിച്ചുമാറ്റി

Comments Off on തോമസ് ചാണ്ടി ഡീസന്റ് ആയി; മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം പൊളിച്ചുമാറ്റി

അഗളി സ്‌കൂളിലേക്ക് ആർത്തവമാർച്ച്; സംഘർഷ ഭരിതം! സ്‌കൂളിന്റെ ഗേറ്റുകൾ പോലീസ് അടച്ചു

Comments Off on അഗളി സ്‌കൂളിലേക്ക് ആർത്തവമാർച്ച്; സംഘർഷ ഭരിതം! സ്‌കൂളിന്റെ ഗേറ്റുകൾ പോലീസ് അടച്ചു

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ട് പറന്നു

Comments Off on സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ട് പറന്നു

‘അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുന്നു’: കെകെ രമ

Comments Off on ‘അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുന്നു’: കെകെ രമ

760 ദിവസത്തിലേറെയായി സമരം ചെയ്തിട്ടും ശ്രീജിത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും അധികൃതരും മുഖംതിരിച്ച് നില്‍ക്കുന്നു

Comments Off on 760 ദിവസത്തിലേറെയായി സമരം ചെയ്തിട്ടും ശ്രീജിത്തിന്റെ ആവശ്യത്തോട് സര്‍ക്കാരും അധികൃതരും മുഖംതിരിച്ച് നില്‍ക്കുന്നു

വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെട്ട കോടതിക്കും സർക്കാരിനും മാന്യതയില്ലെന്ന് ഗണേഷ് കുമാർ

Comments Off on വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെട്ട കോടതിക്കും സർക്കാരിനും മാന്യതയില്ലെന്ന് ഗണേഷ് കുമാർ

ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി തന്നെ അടുത്ത കേരള മുഖ്യമന്ത്രി

Comments Off on ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി തന്നെ അടുത്ത കേരള മുഖ്യമന്ത്രി

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

Comments Off on മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

Create AccountLog In Your Account